സ്വപ്നവാഹനങ്ങൾ സ്വന്തമാക്കി മലയാളികളുടെ സ്റ്റീവ് ജോബ്സ്! 4 കോടിയുടെ ആഡംബര എസ്‌യുവി കാലിഷ് ഗാരേജിലേക്ക്
എല്ലാ ചെറുപ്പക്കാരും സ്വപ്നം കാണുന്ന ഒരു ഗാരേജാണ് സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ എന്ന വ്യക്തിയുടേത്. ലംബോർഗിനി ഉറൂസ് സ്വന്തമാക്കി അതിന് 46 ലക്ഷം രൂപ മുടക്കി ലേലം വിളിച്ച് നമ്പറെടുക്കുക, ഇതിന് ശേഷം വീണ്ടും ഞെട്ടിച്ചത് റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ഗോസ്റ്റ് സീരീസ് II എന്ന ആഡംബര കാർ വീട്ടിലേക്കെത്തിച്ചായിരുന്നു. 10.52 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ബ്ലാക്ക് ബാഡ്‌ജിന് 13.13 കോടി രൂപയോളം ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. ഇതോടെ അവസാനിച്ചു എന്ന് വിചാരിക്കുമ്പോഴാണ് വേണു ചേട്ടൻ വക അടുത്ത സർപ്രൈസ് ബോംബ് സോഷ്യൽ മീഡിയയിൽ പൊട്ടിയത്.
4 കോടി രൂപ വില വരുന്ന മെർസിഡീസ് ബെൻസ് AMG G63 സ്വന്തമാക്കിയിരിക്കുകയാണ്. ബെന്‍സ് നിരയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവിയാണ് ജി വാഗണിന്റെ പെര്‍ഫോമന്‍സ് പതിപ്പ് G 63 AMG ആണ് താരം സ്വന്തമാക്കിയത്. ഏകദേശം 3.6 കോടി രൂപയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില. മെര്‍സിഡീസ് AMG G63-യെ കുറിച്ച് പറയുമ്പോള്‍ ഇത് ആഡംബരത്തിന് മാത്രമല്ല പ്രകടന ശേഷിയിലും വേറിട്ടുനില്‍ക്കുന്ന എസ്‌യുവിയാണ്.

ഇതിലെ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിന്‍ 585 hp പവറും 850 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് AMG സ്പീഡ്ഷിഫ്റ്റ് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിന് സാധിക്കും.
പരമാവധി വേഗത മണിക്കൂറില്‍ 220 കിലോമീറ്ററാണ്. മെര്‍സിഡീസിന്റെ 4MATIC സാങ്കേതികവിദ്യ കാറിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുകയും നാല് വീലുകളിലേക്കും പവര്‍ അയക്കുകയും ചെയ്യുന്നത്. റോൾസ് റോയ്സിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ബ്ലാക്ക് ഡയമണ്ട്, ഗൺ മെറ്റൽ ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുമാണ് സ്റ്റാർട്ടപ്പ് കമ്പനി മുതലാളി തെരഞ്ഞെടുത്തത്.
ഫീനിക്സ് റെഡ്, ബ്ലാക്ക് എന്നിവ ഉൾപ്പെടുന്ന കസ്റ്റമൈസ്‌ഡ് ടു-ടോൺ കളർവേയാണ് കാറിന്റെ ഇന്റീരിയറിന് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ഗോസ്റ്റ് സീരീസ് II സെഡാൻ കൂടിയാണ് ഈ മലയാളി സ്വന്തമാക്കിയത് എന്നത് നമ്മളെയെല്ലാം അസൂയപ്പെടുത്തുന്ന കാര്യമാണ്. മുമ്പുണ്ടായിരുന്ന ഒന്നാംതലമുറ ആവർത്തനത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഗോസ്റ്റിന്റെ രണ്ടാംതലമുറ ആവർത്തനമായ സീരീസ് II എല്ലാ കാര്യങ്ങളിലും ആഡംബരമാണ്.
സീരീസ് II-ൽ പുതിയതും മെച്ചപ്പെട്ടതുമായ ഹെഡ്‌ലാമ്പ് ഡിസൈൻ, റീഡിസൈൻ ചെയ്‌ത ബമ്പറുകൾ, കിടിലൻ അലോയ് വീലുകൾ എന്നിവ പോലുള്ള കാര്യങ്ങളെല്ലാം വാഹനത്തെ അടിപൊളിയാക്കുന്ന സംഗതികളാണ്. രാജ്യത്ത് അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും നീളമേറിയ സെഡാനുകളിൽ ഒന്നായ ഇതിന് 5.5 മീറ്റർ വലിപ്പമാണുള്ളത്. 6.75 ലിറ്റർ V12, ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം.

ഏകദേശം 2,490 കിലോഗ്രാം ഭാരമുണ്ടങ്കിലും അന്യായ പെർഫോമൻസാണ് കക്ഷി വാഗ്‌ദാനം ചെയ്യുന്നത്. അതായത് 592 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വാഹനമാണിത്. സമാനതകളില്ലാത്ത സുഖസൗകര്യങ്ങൾക്കായി അതിശയകരമായ സസ്‌പെൻഷൻ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഫാന്റം, കലിനൻ എന്നിവ ഒരുങ്ങിയിരിക്കുന്ന അതേ 'ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി' പ്ലാറ്റ്‌ഫോമിലാണ് റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ഗോസ്റ്റ് സീരീസ് II നിർമിച്ചിരിക്കുന്നതും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








