VD സതീശൻ വന്നാലും പിണറായിയുടെ കാർണിവൽ തുടരുമോ? മുഖ്യമന്ത്രി മാറിയാൽ ഔദ്യോഗിക വാഹനത്തിന് എന്ത് സംഭവിക്കും?
ഒരു സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റമുണ്ടാകുകയും പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുകയും ചെയ്യുമ്പോള്‍ ഭരണപരമായ തീരുമാനങ്ങള്‍ക്കൊപ്പം ചര്‍ച്ചയാകുന്ന ഒന്നാണ് ഔദ്യോഗിക വാഹനങ്ങള്‍. മുഖ്യമന്ത്രി പദവിയില്‍ മാറ്റം വരുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനം പൊതുഭരണ വകുപ്പിന്റെ (GAD) കീഴിലുള്ള ടൂറിസം വിഭാഗത്തിലേക്ക് തിരികെ എത്തും. പുതിയ മുഖ്യമന്ത്രിയുടെ താല്‍പര്യവും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശവും അനുസരിച്ചാണ് അടുത്ത വാഹനം തീരുമാനിക്കുന്നത്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയയുടെ എംപിവി മോഡല്‍ ആയ കാര്‍ണിവലായിരുന്നു ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്നത്.
കറുപ്പ് നിറത്തിലുള്ള ഈ '1' നമ്പര്‍ സ്‌റ്റേറ്റ് കാര്‍ അത്യാവശ്യം ഫേമസുമായിരുന്നു. Z പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയായതിനാല്‍ മുഖ്യമന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് വെളുത്ത നിറത്തിന് പകരം കറുത്ത നിറത്തിലുള്ള വാഹനങ്ങള്‍ തിരഞ്ഞെടുത്തത്. നിലവിലെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുമ്പനുമായ വ്യക്തിയുമായ വിഡി സതീശന്‍ (VD satheesan) തന്റെ ഔദ്യോഗിക യാത്രകള്‍ക്കായി ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ലളിതമായ ജീവിതശൈലി പിന്തുടരുന്ന വിഡി സതീശന്‍ ആഡംബര വാഹനങ്ങളോട് വലിയ താല്‍പര്യം പ്രകടിപ്പിക്കാറില്ല. എന്നിരുന്നാലും, മുഖ്യമന്ത്രി പദവിയിലേക്ക് എത്തുമ്പോള്‍ സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് കൂടുതല്‍ സുരക്ഷിതമായ വാഹനങ്ങളിലേക്ക് മാറേണ്ടി വരും. മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത് കേവലം ആഡംബരം നോക്കിയല്ല, മറിച്ച് സേഫ്റ്റി മുന്‍നിര്‍ത്തിയാണ്. ബലപ്പെടുത്തിയ ബോഡിയുളളതും ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളതുമായ വാഹനങ്ങളാണ് സിഎമ്മിന്റെ വാഹനങ്ങള്‍ക്കായി പരിഗണിക്കാറ്.
2022-ലാണ് ഇന്നോവയില്‍ നിന്ന് പിണറായി കാര്‍ണിവലിലേക്ക് മാറിയതയ്. 33 ലക്ഷം രൂപ ചെലവിലാണ് കാര്‍ണിവല്‍ ലിമോസിന്‍ ലക്ഷ്വറി എംപിവി വാങ്ങിയത്. മുഖ്യമന്ത്രിക്കായി ടാറ്റ ഹാരിയര്‍ എസ്‌യുവിയായിരുന്നു വാങ്ങാന്‍ ഉദ്ദേശിച്ചതെങ്കിലുംപ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കാര്‍ണിവല്‍ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനില്‍കാന്ത് ശുപാര്‍ശ ചെയ്തിന്റെ അടിസ്ഥാനത്തിലാണ് കിയ മോഡലിലേക്ക് മാറിയത്. അതേ വര്‍ഷം തന്നെ മൂന്ന് ഇന്നോവ ക്രിസ്റ്റ എംപിവികളും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ചേര്‍ത്തിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്ത് ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണമുള്ളപ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി പുതിയ കാര്‍ വാങ്ങിയത് എന്ന് ആരോപണം ഉയര്‍ന്നതോടെ കാര്‍ണിവല്‍ അന്ന് സംസ്ഥാനത്ത് സംസാരവിഷയമായിരുന്നു. സ്പീഡ് സ്‌പോര്‍ട്മാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 13.9 കിലോമീറ്റര്‍ മൈലേജാണ് കാര്‍ണിവല്‍ വാഗ്ദാനം ചെയ്യുന്നതെന്ന് കിയ അവകാശപ്പെടുന്നു.
മുഖ്യമന്ത്രി മാറുമ്പോള്‍ പഴയ വാഹനം മാറ്റണോ എന്ന് തീരുമാനിക്കുന്നത് പുതിയ സര്‍ക്കാരാണ്. ചിലപ്പോള്‍ നിലവിലുള്ള വാഹനം തന്നെ തുടരാം, അല്ലെങ്കില്‍ പുതിയത് വാങ്ങാം. സുരക്ഷാ ഭീഷണിയുള്ള സാഹചര്യമാണെങ്കില്‍ പോലീസ് ഇന്റലിജന്‍സ് വിഭാഗം പുതിയ ഹൈ-സെക്യൂരിറ്റി വാഹനങ്ങള്‍ക്കായി ശുപാര്‍ശ ചെയ്യും. വിഡി സതീശനെപ്പോലുള്ള നേതാക്കള്‍ അധികാരത്തിലെത്തിയാല്‍ നിലവിലെ വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്.

ഓരോ മുഖ്യമന്ത്രിയുടെയും ശൈലി വ്യത്യസ്തമായതിനാല്‍ വാഹനങ്ങളുടെ കാര്യത്തിലും ആ മാറ്റം പ്രതിഫലിക്കാറുണ്ട്. എന്നാല്‍ സുരക്ഷാ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഡേണ്‍ എസ്‌യുവി കളോ എംപിവികളോ തന്നെയാകും മുഖ്യമന്ത്രിമാര്‍ക്കായി പൊതുവെ തിരഞ്ഞെടുക്കപ്പെടുന്നത്. വിഡി സതീശന്‍ മുഖ്യമന്ത്രിയായാല്‍ 2023-ല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിച്ച ക്രിസ്റ്റയില്‍ തുടരുമോ അതോ കാര്‍ണിവലിലേക്ക് മാറുമോ എന്നീ ചോദ്യങ്ങളാണ് നമ്മളുടെ മുന്നിലുള്ളത്. ഇതല്ലാതെ വേറെ വാഹനം പരിഗണിക്കുമോ എന്ന കാര്യവും അറിയില്ല.
ചുരുക്കത്തില്‍, മുഖ്യമന്ത്രി മാറുമ്പോള്‍ ഔദ്യോഗിക വാഹനം മാറുന്നത് കേവലം രാഷ്ട്രീയ തീരുമാനമല്ല, മറിച്ച് സുരക്ഷാ ഏജന്‍സികളുടെ കൃത്യമായ വിലയിരുത്തലിന്റെ പുറത്താണ് ആ തീരുമാനങ്ങള്‍. പിണറായി വിജയന്റെ കാലത്ത് വാങ്ങിയ കറുത്ത വാഹനങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. മോഡിഫിക്കേഷനോട് അടക്കം പോസിറ്റീവായി പ്രതികരിച്ച് വണ്ടിപ്രാന്തന്‍മാരുടെ പിന്തുണ നേടിയെടുത്ത വിഡിഎസ് മുഖ്യമന്ത്രിയായാല്‍ ഏത് തരം വാഹനമാകും തിരഞ്ഞെടുക്കുക എന്നത് വാഹനപ്രേമികള്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഒരുപോലെ കൗതുകമുണര്‍ത്തുന്ന കാര്യമാണ്.


Click it and Unblock the Notifications