ഇന്ത്യൻ റെയിൽവേയ്ക്ക് കൺസ്യൂമർ കോടതിയുടെ കിടിലൻ പണി; മേലാൽ വൈകിയോടരുത്
ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാർത്തിക് മോഹൻ നൽകിയ പരാതിയിൽ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഒരു വിധി പ്രസ്താവിച്ചിരുന്നു. ചെന്നൈയിൽ നടക്കുന്ന സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിനായ എറണാകുളത്ത് നിന്ന് ചെന്നൈയിലേക്കുള്ള 22640 ആലപ്പുഴ-ചെന്നൈ എക്‌സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്‌തുവെന്നും എന്നാൽ, തീവണ്ടി 13 മണിക്കൂറിലധികം വൈകിയോടുകയും, പരാതിക്കാരൻ്റെ ആവശ്യങ്ങളെ മാത്രമല്ല നീറ്റ് പരീക്ഷാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
ചെന്നൈ ഡിവിഷനിലെ ആരക്കോണത്ത് പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ട്രെയിൻ വൈകിയതെന്നാണ് റെയിൽവേയുടെ വാദം. പരാതിക്കാരൻ ഉൾപ്പെടെ എല്ലാ റിസർവ് ചെയ്ത യാത്രക്കാർക്കും കാലതാമസത്തെക്കുറിച്ച് അറിയിക്കുകയും ഇതര ഗതാഗത ഓപ്ഷനുകൾ നിർദ്ദേശിക്കുകയും ചെയ്തുകൊണ്ട് SMS അറിയിപ്പുകൾ അയച്ചിരുന്നുവെന്നും അതോടൊപ്പം തന്നെ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുകയും ചെയ്തിരുന്നു. 60,000 രൂപയാണ് നഷ്ടപരിഹാരം നൽകേണ്ടത്.

ഒരു യാത്രക്കാരന്റെ സമയത്തിന്റെ പ്രാധാന്യം ഒരിക്കലും മൂല്യം കണക്കാക്കാൻ സാധിക്കാത്ത ഒന്നാണ്. അപ്രതീക്ഷിതമായ കാലതാമസം കാര്യമായ അസൗകര്യവും ദുരിതവും ഉണ്ടാക്കും, പ്രത്യേകിച്ച് നിർണായകമായ ജോലി കൈകാര്യം ചെയ്യുന്ന വ്യക്തികൾക്ക്. എതിർകക്ഷികളുടെ അശ്രദ്ധമൂലം പരാതിക്കാരന് വളരെയധികം അസൗകര്യങ്ങൾ, മാനസിക പിരിമുറുക്കം, ബുദ്ധിമുട്ടുകൾ, സാമ്പത്തിക നഷ്ടം മുതലായവ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിവേയുടെ ട്രെയിനുകൾ വൈകിയോടുന്നത് പുതുമയൊന്നുമല്ല എങ്കിലും പല ആളുകളും പലതരം ആവശ്യങ്ങൾക്കാണ് പൊതുഗതാഗതത്തെ ആശ്രയിക്കുന്നത്.
ഇങ്ങനെയുളള കാരണങ്ങൾ കൊണ്ടാണ് പൊതുജനം പബ്ലിക്ക് ട്രാൻസ്പോർട്ടുകളിൽ യാത്ര ചെയ്യാതെ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നത്. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നും ഇവ വളരെ അപര്യാപ്തമാണെന്നുമാണ് രാജ്യത്തെ 85 ശതമാനം യാത്രക്കാരും വിശ്വസിക്കുന്നുവെന്ന് ഒരു സമീപകാല സർവേ വെളിപ്പെടുത്തുന്നു. പ്രതിദിനം 50,000 യാത്രക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് 21-ലധികം പ്രധാന നഗരങ്ങളിലാണ് ഈ സർവേ നടത്തിയത്.
2070 -ഓടെ കാർബൺ എമിഷനുകൾ ഇല്ലാതെയാക്കുക എന്ന ലക്ഷ്യത്തോടെ, ഫോസിൽ ഫ്യുവലിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിന്ന് മാറുമ്പോൾ തന്നെ, ഇന്ത്യയിലെ സ്ഥിരം യാത്രക്കാർ പൊതുഗതാഗതത്തെ കൂടുതൽ മികച്ച നിലയിലും വലിയ തോതിലും സ്വീകരിക്കുകയും പ്രൈവറ്റ് ഗതാഗതം ഒഴിവാക്കുകയും ചെയ്യേണ്ടതും വളരെ നിർണായകമാണ്.
ദൈനംദിന യാത്രക്കാരുടെ മറ്റൊരു പ്രധാന പ്രശ്നം പൊതുഗതാഗത സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും മോശം പരിപാലനം/ മെയിന്റനൻസാണ്. ബസ്, ട്രെയിൻ, മെട്രോ എന്നിങ്ങനെ ഏത് സംവിധാനമാണെങ്കിലും കൃത്യമായി പരിപാലിക്കുന്നതിന്റെ കാര്യത്തിൽ അധികൃതർ പിന്നോട്ടാണ്. 24 ശതമാനം പേരും ഇത് ഒരു പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നു.
ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ആക്‌സസ് ചെയ്യാൻ പ്രയാസമാണെന്നും ഇത് ഒരു റോഡ് ബ്ലോക്ക് ആണെന്നും ഏകദേശം 44 ശതമാനം യാത്രക്കാരും പരാതിപ്പെട്ടു. മുകളിൽ സൂചിപ്പിച്ച പോയിന്റുകൾ പോലെ, യാത്രക്കാർ പൊതുഗതാഗതത്തിലെ മറ്റ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി. പരിമിതമായ ആക്സസിബിലിറ്റിയാണ് ഇവയ്ക്കുള്ളത് എന്ന് 15 ശതമാനം പേർ പറഞ്ഞു, 22 ശതമാനം പേർ വ്യക്തമായ ഇൻഫൊമേഷൻ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
13 ശതമാനം പേർ ടിക്കറ്റിംഗ് പ്രശ്‌നങ്ങൾ ഒരു പ്രധാന വെല്ലുവിളിയി കണ്ടെത്തി, 33 ശതമാനം പേർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കാകുലരാണ്. അവരേയും കുറ്റം പറയാൻ സാധിക്കില്ല, കേന്ദ്ര സർക്കാരുകളോ, സംസ്ഥാന സർക്കാരുകളോ ഈ കാര്യത്തിൽ മാത്രം വേണ്ട ശ്രദ്ധ നൽകുന്നില്ല എന്നുളളത് വളരെ ശരിയായ കാര്യമാണ്. ഏതെങ്കിലും വാഹനം കൊട്ടിഘോഷിച്ച് സർവീസ് ആരംഭിക്കും, എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ പിന്നെ സർവീസുമില്ല വണ്ടിയുമില്ല. കട്ടപ്പുറത്ത് തന്നെ ശരണം.
ഇലക്ട്രിക് ഹൈവേകൾ നിർമ്മിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം ഫ്ലെക്സ് എഞ്ചിനുകളുള്ള വാഹനങ്ങൾ ഉപയോഗിക്കാനും കേന്ദ്രം ശ്രമം നടത്തുന്നുണ്ട്. ഇന്ത്യൻ വാഹനങ്ങളെല്ലാം 2020-ൽ ഭാരത് സ്റ്റേജ് 6 നിലവാരം കൈവരിക്കണം എന്ന് സർക്കാർ പ്രഖ്യാപിച്ചത് 2016 ലാണ്. കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയുടെ ഈ നിർദേശം ചൂടേറിയ ചർച്ചകൾക്കു വഴിയൊരുക്കിയിരിക്കുന്നു. 2000 ലാണ് കേന്ദ്രസർക്കാർ ആദ്യമായി വായുമലിനീകരണം നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെ വായുമലിനീകരണ നിലവാര മാർഗരേഖ നിശ്ചയിക്കുന്നത്.


Click it and Unblock the Notifications








