കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

ഇന്ത്യ കാർ നിർമ്മാതാക്കൾക്ക് വളർന്നിവരുന്ന ഒരു വിപണിയാണ്, അതേ കാരണത്താൽ നിരവധി പുതിയതും നിലവിലുള്ളതുമായ ബ്രാൻഡുകൾ ആവേശകരമായ ഉൽപ്പന്നങ്ങളുമായി രംഗത്ത് എത്തുന്നത് നമുക്ക് കാണാൻ സാധിക്കും.

കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

മിക്ക നിർമ്മാതാക്കളും തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ സവിശേഷതകളും സുരക്ഷിതമായ കാറുകളും നൽകാൻ ശ്രമിക്കുന്നു. പഴയ മോഡൽ കാറുകൾ പൂർണ്ണ വലിപ്പമുള്ള സ്പെയർ വീലുമായി വന്നിരുന്നു, പക്ഷേ, ഇപ്പോൾ കാര്യങ്ങൾ മാറി. വിൽപ്പനയിൽ ലഭ്യമായ പല കാറുകളും എസ്‌യുവികളും ഇപ്പോൾ സ്പേസ് സേവർ അല്ലെങ്കിൽ ചെറിയ വലിപ്പത്തിലുള്ള സ്പെയർ വീൽ വാഗ്ദാനം ചെയ്യുന്നു.

കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

എന്നാൽ വാഹന നിർമ്മാതാക്കളുടെ ഈ തീരുമാനത്തിൽ ഒരു ഉപഭോക്താവ് തൃപ്‌തനായില്ല, അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു എന്ന് മാത്രമല്ല ഈ വിഷയം കൺസ്യൂമർ ഫോറത്തിൽ എത്തിക്കുകയും ഉപഭോക്താവിന് ഒരു പൂർണ്ണ വലിപ്പത്തിലുള്ള സ്പെയർ വീൽ നൽകാത്തതിന് അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകാൻ കൺസ്യൂമർ കോടതി ഉത്തരവിടുകയും ചെയ്തു.

കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

ഈ സംഭവം നടന്നത് ഉത്തരേന്ത്യയിലോ മറ്റ് സംസ്ഥാനങ്ങളിലോ അല്ല കാസർഗോഡാണ്. കുറ്റിക്കോൽ ഞെരുവിലെ സി.മാധവൻ എന്ന വ്യക്തിയാണ് വാഹനം നിർമ്മാതാക്കൾക്ക് എതിരെ വാദിച്ച് ജയിച്ചത്.

കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

അടുത്തിടെ അദ്ദേഹം ഒരു പുതിയ കാർ വാങ്ങിയിരുന്നു, എന്നാൽ പിൽകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കാർ ചെറിയ വലിപ്പമുള്ള ഒരു സ്പെയർ വീലുമായി വന്നതായി കണ്ടെത്തി. വാഹനത്തിന്റെ ഉടമ ഇതിൽ സന്തുഷ്ടനായിരുന്നില്ല, അദ്ദേഹം കൺസ്യൂമർ കോടതിയിൽ ഇതിനെതിരെ കേസ് കൊടുത്തു.

കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

ഈ വിഷയം വിശകലനം ചെയ്ത കോടതി, ചെറിയ വലിപ്പത്തിലുള്ള സ്പെയർ വീൽ വാഹനത്തിന്റെ ഹാൻഡ്‌ലിംഗ് ക്യാരക്ടറിനെ ബാധിക്കുന്നുണ്ടെന്നും സമീപത്ത് വർക്ക് ഷോപ്പുകളില്ലാത്ത സ്ഥലങ്ങളിൽ ഉപഭോക്താവ് കുടുങ്ങിക്കിടക്കുകയാണെങ്കിൽ, സ്പെയർ വീൽകൊണ്ട് കാര്യമായ പ്രയോജനവുമില്ലെന്നുമുള്ള നിഗമനത്തിലെത്തി.

കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

കാറിന്റെ വിലയിൽ സ്റ്റെപ്പ്നിയുടെയോ സ്പെയർ വീലിന്റെയോ വില ഉൾപ്പെടുന്നുവെന്നും നിർമ്മാതാക്കൾ പൂർണ്ണ വലുപ്പത്തിലുള്ള സ്പെയർ വീൽ നൽകാൻ ബാധ്യസ്ഥരാണെന്നും കോടതി പരാമർശിച്ചു.

കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

വാഹന നിർമ്മാതാവും ഡീലറും ഒരു വാഹനത്തിലെ സ്പെയർ വീൽ അല്ലെങ്കിൽ സ്പേസ് സേവർ ഉപഭോക്താവിന് തന്റെ ഫ്ലാറ്റ് ടയർ ശരിയാക്കാൻ അടുത്തുള്ള വർക്ക് ഷോപ്പിലേക്ക് വാഹനം ഓടിച്ച് എത്തിക്കാൻ ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നതാണ് എന്ന ജ്ഞായീകരണം നടത്തി.

കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

ഇരു കക്ഷികളുടെയും വാദം കേട്ട കോടതി ഉപഭോക്താവിന് അനുകൂലമായി ഒരു വിധി പുറപ്പെടുവിച്ചു. കാർ നിർമ്മാതാവും ഡീലറും 20,000 രൂപയോടൊപ്പം കോടതിച്ചെലവായും നടപടികൾക്കായും 5,000 രൂപയും ഉപഭോക്താവിന് നൽകണം എന്നാണ് ഉത്തരവ്. കാസർകോട് കൺസ്യൂമർ കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്.

കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

കഴിഞ്ഞ വർഷം, കേന്ദ്ര സർക്കാർ മോട്ടോർ വാഹന നിയമത്തിലെ ഭേദഗതിയിലൂടെ ഒരു കാറിലെ സ്പെയർ വീലിനെക്കുറിച്ചുള്ള നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. സ്പെയർ വീൽ കൈയ്യടക്കുന്ന ബൂട്ട് സ്പെയ്സ് ഫ്രീയാക്കുന്നതിനാണ് പുതിയ നിയമം അവതരിപ്പിച്ചത്.

കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

പുതിയ ഭേദഗതി പ്രകാരം, എട്ട പേരേ ഉൾക്കൊള്ളാവുന്നതും ട്യൂബ്ലെസ് ടയറുകളോടൊപ്പം ടയർ പ്രഷർ മോണിറ്ററിംഗ് സംവിധാനമോ (TPMS) റിപ്പയർ കിറ്റോ ഉള്ള ഒരു കാറിന് ഒരു സ്പെയർ വീൽ സൂക്ഷിക്കുന്നത് ഒഴിവാക്കാനാകും.

കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

ഇന്ത്യൻ വിപണിയിൽ TPMS വാഗ്ദാനം ചെയ്യുന്ന നിരവധി കാറുകൾ ഉണ്ട്. ടെയിൽ ഗേറ്റിൽ സ്പെയർ വീൽ ഘടിപ്പിക്കാത്ത ഇക്കോസ്പോർട്ടിന്റെ പുതിയ പതിപ്പ് അടുത്തിടെ ഫോർഡ് പുറത്തിറക്കിയിരുന്നു. ഇതിൽ സ്റ്റെപ്പിനിക്ക് പകരം നിർമ്മാതാക്കൾ പഞ്ചർ റിപ്പയർ കിറ്റ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

സി.മാധവന്റെ കേസിൽ വാഹനത്തിലുണ്ടായിരുന്ന സ്പെയർ വീലിന്റെ വലുപ്പമാണ് ചോദ്യം ചെയ്യപ്പെട്ടത്. അദ്ദേഹം ഏത് കാറാണ് വാങ്ങിയതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല, എന്നിരുന്നാലും സ്പെയർ വീലിന് പകരം TPMS ഉം പഞ്ചർ കിറ്റും നൽകിയിരുന്നെങ്കിൽ ആ പ്രശനം ഉണ്ടാവുമായിരുന്നില്ല.

കുഞ്ഞൻ സ്റ്റെപ്പിനി; ഉപഭോക്താവിന്റെ പരാതിയിന്മേൽ നിർമ്മാതാക്കളിൽ നിന്ന് 25000 രൂപ നഷ്ടപരിഹാരം വിധിച്ച് കൺസ്യൂമർ കോടതി

പുതിയ നിയമം എല്ലാത്തരം വാഹനങ്ങൾക്കും ബാധകമാണ്, പക്ഷേ, ഇലക്ട്രിക് വാഹനങ്ങളെ സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഈ ഭേദഗതി ബൂട്ടിൽ കൂടുതൽ ഇടം സൃഷ്‌ടിക്കാൻ സഹായിക്കും, അതുവഴി ഡ്രൈവിംഗ് ശ്രേണി വർധിപ്പിക്കുന്നതിന് ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് കാറിൽ വലിയ ബാറ്ററി പായ്ക്കുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ജനകീയമാക്കുന്നതിന് സർക്കാർ കഴിഞ്ഞ കാലങ്ങളിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
Kerala consumer court orders 25000 compensation for customer from manufacturer
Story first published: Thursday, August 19, 2021, 23:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X