പ്രവേശന നികുതി ഈടാക്കുമെന്ന് സർക്കാർ; രണ്ടിലൊന്ന് അറിയണമെന്ന് സ്വകാര്യ ബസുടമകൾ
അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുളള വാഹനങ്ങളില്‍നിന്ന് പ്രവേശന നികുതി ഈടാക്കാന്‍ അധികാരമുണ്ടെന്ന് കേരള സർക്കാർ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പ്രവേശന നികുതി പിരിക്കുന്നതിനെതിരെ വിവിധ സ്വകാര്യ ബസ് ഉടമകള്‍ കോടതിയിൽ ഹർജി നൽകിയിരുന്നു.
ഈ ഹർജികളിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. കേരള മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുളള വാഹനങ്ങളിൽ നിന്ന് കേരളത്തിന് പ്രവേശന നികുതി ഈടാക്കാനുളള അധികാരം ഉണ്ടെന്നാണ് കേരളം അറിയിച്ചിരിക്കുന്നത്. പ്രവേശന നികുതി വാങ്ങുന്നത് തടയാനുളള നിയമം ഇല്ല എന്നാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ചട്ടത്തിൽ പറയുന്നതെന്നും സർക്കാർ കോടതിയിൽ ഉന്നയിച്ചു.

പെർമിറ്റ് തുകയിൽ നിന്ന് പ്രവേശനനികുതി ഈടാക്കുന്നില്ല എന്നും, അത് കൊണ്ട് തന്നെ പ്രവേശന നികുതി പ്രത്യേകമായി പിരിക്കാനുളള അധികാരം സംസ്ഥാന സർക്കാരിനുണ്ട് എന്നാണ് പ്രധാനമായും സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മുലത്തിൽ പറയുന്നത്. 2023-ലെ ചട്ട പ്രകാരം കേന്ദ്രത്തിന് ലഭിക്കുന്ന പെര്‍മിറ്റ് തുക ബസ് സര്‍വീസ് നടത്തുന്ന വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വെള്ള നിറത്തിലുള്ള ലക്ഷ്വറി ബസുകൾക്കാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നൽകുന്നത്. അതോടൊപ്പം ബസിന്റെ ബോഡിയുടെ മധ്യഭാഗത്തായി 5 സെന്റീമീറ്റർ വീതിയുള്ള നീല റിബണും ഇതിനായി ഉണ്ടായിരിക്കണം. കൂടാതെ, "ടൂറിസ്റ്റ്" എന്ന വാക്ക് വാഹനത്തിന്റെ ഇരുവശത്തും ഉണ്ടായിരിക്കണം എന്നതും നിർബന്ധമാണ്.
കാലാകാലങ്ങളിൽ, സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ നഗരത്തിന്റെയോ ജില്ലയുടെയോ വിവിധ റൂട്ടുകളിലേക്കുള്ള ബസുകളുടെ ആവശ്യകതയെ ആശ്രയിച്ച് ക്യാരേജ് പെർമിറ്റുകൾ അനുവദിക്കുന്നു. ഈ നഗര റൂട്ടുകളിൽ സ്ഥിരമായി യാത്രക്കാരുമായി സർവ്വീസ് നടത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ബസുകൾക്കോ മറ്റ് സ്വകാര്യ ഓപ്പറേറ്റർമാർക്കോ ഈ പെർമിറ്റുകൾ അനുവദിക്കും.
ഒരു ചാർട്ടേഡ് ബസ് പെർമിറ്റ് ഉടമയ്ക്ക് നഗരത്തിനകത്തോ നഗരത്തിന് പുറത്തോ ഒരു നിശ്ചിത ലക്ഷ്യസ്ഥാനത്തിനായി തന്റെ ക്ലയന്റുമായി കരാർ പ്രകാരം പ്രവർത്തിക്കാൻ കഴിയും. ഇതിനായി ഇടപാടുകാരും ഓപ്പറേറ്റർമാരും തമ്മിൽ ഒരു കരാർ ഉണ്ടാക്കുകയും യാത്രക്കാരുടെ ലിസ്റ്റ് ബസ് ഡ്രൈവറുടെ പക്കൽ ഉണ്ടായിരിക്കുകയും വേണം. ലിസ്റ്റിൽ പറഞ്ഞിരിക്കുന്നവരല്ലാതെ പെർമിറ്റ് ഉടമയ്ക്ക് യാത്രക്കാരെ എടുക്കാൻ കഴിയില്ല.

ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഗുഡ്സ് കാരിയർ പെർമിറ്റ് നിർബന്ധമാണ്. മോട്ടോർ വെഹിക്കിൾസ് ആക്ട് 1988 -ലെ സെക്ഷൻ 79 പ്രകാരമാണ് ഈ പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തിനുള്ളിൽ ഒരു വാഹനം പ്രവർത്തിക്കാൻ ഇത് അനുവദിക്കുന്നു. ഈ പെർമിറ്റ് ഒരു സംസ്ഥാനം നൽകിയതാണെങ്കിലും ബന്ധപ്പെട്ട സംസ്ഥാനത്തിന്റെയോ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയോ അംഗീകാരത്തിലൂടെ വിവിധ സംസ്ഥാനങ്ങളിൽ സാധുതയുള്ളതാണ്.
ചരക്ക് വാഹനങ്ങൾക്ക് സ്വന്തം സംസ്ഥാനത്തിന് പുറത്ത് പ്രവർത്തിക്കാൻ നാഷ്ണൽ പെർമിറ്റുകൾ നൽകുന്നു. മാതൃ സംസ്ഥാനം ഉൾപ്പെടെ തുടർച്ചയായി നാല് സംസ്ഥാനങ്ങൾക്കാണ് ഈ പെർമിറ്റ് നൽകുന്നത്. ദേശീയ പെർമിറ്റ് ലഭിക്കുന്നതിന് വാഹനത്തിന്റെ പഴക്കം 12 വർഷത്തിൽ കൂടരുത്, മൾട്ടി ആക്സിൽ വാഹനത്തിന് 15 വർഷത്തിൽ കൂടരുത്.
റോബിൻ ബസ് സംസ്ഥാനത്ത് തീപിടിച്ചു നിൽക്കുകയാണ്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് പത്തനംത്തിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് റോബിൻ ബസ് റാന്നിയിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. സെപ്റ്റംബറിൽ ബസ് എംവിഡി പരിശോധിച്ചു നിരവധി കാരണങ്ങൾ കണ്ടെത്തി ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കി.45 ദിവസത്തിന് ശേഷം എംവിഡി കണ്ടെത്തിയ കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ബസ് ഫിറ്റ്നസ് പാസായി.
അതിന് ശേഷം വീണ്ടും ബസ് എംവിഡി പിടിച്ചെടുത്തു, എന്നാൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബസ് ഉടമയ്ക്ക് തിരിച്ചു നൽകാൻ വിധിയെഴുതി. അതിന് ശേഷമാണ് ഇന്ന് വീണ്ടും ബസ് സർവീസ് ആരംഭിച്ചത്. റാന്നിയിൽ നിന്ന് വാഹനം എടുത്ത് 100 മീറ്റർ പോയപ്പോൾ തന്നെ എംവിഡി പിടിച്ചു, അവിടുന്നു പിഴ ലഭിച്ച് ചെല്ലുമ്പോൾ വീണ്ടും. അങ്ങനെ മൊത്തം നാല് തവണയാണ് റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്. രണ്ട് തവണയിൽ കൂടുതലായപ്പോൾ നാട്ടുകാർ ഇടപ്പെട്ടു.
സംസ്ഥാനത്തെ ജനങ്ങൾ മോട്ടോർ വാഹന വകുപ്പിൻ്റെ പ്രതികാര നടപടിക്കെതിരെ വലിയ രീതിയിലുളള പ്രതിഷേധമാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ തന്നെ എഐ ക്യാമറയുടെ പേരിലും തപാൽ വകുപ്പിൻ്റെ കുടിശിക അടയ്ക്കാത്തതിൻ്റെ പേരിലുമായി എയറിൽ നിന്ന് ഇറങ്ങാൻ സമയം കിട്ടുന്നില്ലായിരുന്നു. അതിന്റെ കൂടെയാണ് റോബിൻ ബസിൻ്റെ പ്രശ്നവും.
Note: Images are representative purpose only.


Click it and Unblock the Notifications








