കെഎസ്ഇബി ടെൻഷനിലാണ്, വേനൽക്കാലത്ത് നിങ്ങളുടെ ഇവി ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംസ്ഥാനത്ത് ചൂട് കൂടുന്നതിൽ ഏറ്റവും കൂടുതൽ ടെൻഷനടിക്കുന്ന വിഭാഗമാണ് കെഎസ്ഇബി. കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. വൈദ്യുതിലഭ്യത കുറവുള്ള സമയമായത് കൊണ്ട് തന്നെ എല്ലാവർക്കും വൈദ്യുതി ഉപയോഗം സംബന്ധിച്ച് ബോധവത്കരണവുമായി ഇറങ്ങിയിരിക്കുകയാണ് അധികൃതര്‍. സംസ്ഥാനത്ത് 2023-ല്‍ 75,790 വൈദ്യുതവാഹനങ്ങൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾക്ക് മലിനീകരണം കുറയ്ക്കാൻ സാധിക്കുമെങ്കിലും ശരിയായ വൈദ്യുതി ലഭ്യതയുണ്ടെങ്കിൽ മാത്രമേ ഇത് ഗുണകരമാകു എന്ന കാര്യവും ശ്രദ്ധിക്കണം. വേനൽക്കാലത്ത് മഴയുടെ ലഭ്യത കുറയുകയും വൈദ്യുതി ഉപഭോഗം കൂടുന്നതുമാണ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ പ്രധാന ആശങ്ക.ഓരോ വാഹനത്തിന്റെയും ബാറ്ററിശേഷി വ്യത്യാസപ്പെട്ടിരിക്കും. 18 കിലോവാട്ട് ശേഷിയുള്ള വാഹനം 100 ശതമാനം ചാര്‍ജാകാന്‍ 18 യൂണിറ്റ് വൈദ്യുതി വേണം. 24 കിലോവാട്ട് വാഹനത്തിന് 24 യൂണിറ്റുമാണ്.

വേനൽമഴ ലഭിച്ചില്ലെങ്കിൽ മുന്നോട്ട് ചെല്ലുംന്തോറും പ്രശ്നം വളരെ രൂക്ഷമാകാനാണ് സാധ്യത. ഇലക്ട്രിക് വാഹനങ്ങളുടെ ഗുണഗണങ്ങളെ പറ്റി വാ തോരാതെ സംസാരിക്കാമെങ്കിലും ഇങ്ങനെയുളള ചില പ്രതിസന്ധികളും ഉണ്ട് എന്ന കാര്യം വിസ്മരിക്കരുത്. ഇലക്ട്രിക് വാഹനങ്ങൾ ചാർഡ് ചെയ്യുന്നതിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത്തരം ചില കാര്യങ്ങൾ ഒന്ന് അറിഞ്ഞ് വയ്ക്കുന്നത് നല്ലതാണ്.
അമിത ചാർജിംഗ് ഇവി ബാറ്ററിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. നാം ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ബാറ്ററികളുമായി വളരെ സാമ്യമുള്ളതാണ് ഇവികളുടെ ബാറ്ററിയും. ഒരു ബാറ്ററി ചാർജ് ചെയ്യുമ്പോൾ അത് 100 ശതമാനം വരെ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഫോണിന്റെ കാര്യവും ഇങ്ങനെ പറയാറുണ്ടെങ്കിലും ഇതൊന്നും ആരും ശ്രദ്ധിക്കാറോ ചെവികൊടുക്കാറോയില്ലെന്നതാണ് വസ്‌തുത.

മിക്ക ഇലക്ട്രിക് വാഹനങ്ങളിലും കാണപ്പെടുന്ന ലിഥിയം-അയൺ ബാറ്ററികൾ 30-80 ശതമാനം ചാർജ് പരിധിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കും. ബാറ്ററിയുടെ മുഴുവൻ ശേഷിയും തുടർച്ചയായി ചാർജ് ചെയ്യുന്നത് ബാറ്ററിയെ സമ്മർദ്ദത്തിലാക്കുന്ന ഒന്നാണ്. അതിനാൽ നിങ്ങൾക്ക് പരമാവധി ചാർജ് ആവശ്യമില്ലെങ്കിൽ വാഹനം പൂർണമായും ചാർജ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എപ്പോഴും ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്‌ത് കൊണ്ടുനടക്കുന്നതാവും ഉചിതം.
ബാറ്ററിയുടെ ചാർജ് പൂർണമായും ഉപയോഗിക്കരുതെന്നതാണ് അടുത്തതായി സൂക്ഷിക്കേണ്ട കാര്യം. കാരണം ബാറ്ററിയുടെ ആരോഗ്യത്തെ ഇക്കാര്യം വളരെയധികം ബാധിക്കുന്നു. ചാർജ് ഏകദേശം 20 ശതമാനമാകുമ്പോൾ റീചാർജ് ചെയ്യാൻ ശ്രമിക്കുക. ലിഥിയം-അയൺ ബാറ്ററികൾ ആഴത്തിലുള്ള ഡിസ്ചാർജ് അല്ലെങ്കിൽ ശേഷി മുഴുവനായും ഉപയോഗിക്കുന്നത് ശുപാർശ ചെയ്യാറുമില്ല.

ലിഥിയം-അയൺ ബാറ്ററികൾ മോട്ടോറിലേക്ക് പവർ നൽകുമ്പോൾ വലിയ താപമാണ് ഉത്പാദിപ്പിക്കുന്നത്. ആയതിനാൽ യാത്ര കഴിഞ്ഞ് എത്തിയാൽ ഉടൻ വണ്ടി ചാർജിംന് ഇടാത്തതാണ് ഉചിതം. കുറഞ്ഞത് 30 മിനിറ്റ് ബാറ്ററി തണുപ്പിച്ചതിന് ശേഷം ബാറ്ററി ചാർജ് ചെയ്യുന്നതാണ് എല്ലായ്പ്പോഴും സുരക്ഷിതം. ഉടൻ ബാറ്ററി ചാർജ് ചെയ്താൽ ഇത് വാഹനത്തിന്റെ തെർമൽ പ്രശ്‌നം വർധിപ്പിക്കുനും ഇടയാക്കും.
ഇത്തരം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ വാഹനത്തിൻ്റെ ലൈഫ് വർധിപ്പിക്കുകയും അത് പോലെ തന്നെ ഇലക്ട്രിസിറ്റി ബോർഡിലെ ഉദ്യോഗസ്ഥർക്ക് വലിയ ടെൻഷനില്ലാതെ കാര്യങ്ങൾ നടത്താനും സാധിക്കുമെന്നതാണ് ഗുണം. നിങ്ങളൊരു ഇവി ഉപഭോക്താവ് ആണെങ്കിൽ നിങ്ങളുടെ അനുഭവം തീർച്ചയായും ഞങ്ങളുമായി പങ്കുവയ്ക്കാന മറക്കരുതേ


Click it and Unblock the Notifications








