ചാർജിങ്ങ് സ്റ്റേഷനുകളിൽ കൊതുക് കടി കൊണ്ട് ഇരിക്കണ്ട, കെഎസ്ഇബി ചാർജിങ്ങ് സ്റ്റേഷനുകൾ വേറെ ലെവൽ ആക്കും

ഇലക്ട്രിക് വാഹനങ്ങൾ നിങ്ങളുടെ പോക്കറ്റിന് ലാഭം ഉണ്ടാക്കുന്നവയായിരിക്കും പക്ഷേ ഒരു ദൂരയാത്ര പോകേണ്ടി വന്നാൽ പലയിടത്തും ചാർജിങ്ങ് സ്റ്റേഷനുകളുടെ അഭാവം വലിയൊരു തലവേദനയാണ്. എന്നാൽ കെഎസ്ഇബിയുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ കസ്റ്റമർക്ക് വിശ്രമിക്കാനുമുളള സംവിധാനങ്ങളില്ല. അത് കൊണ്ട് കെഎസ്ഇബി തങ്ങളുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളാക്കാനുളള തയ്യാറെടുപ്പിലാണ്. കോഫിഷോപ്പ്, വിശ്രമമുറി, ശൗചാലയം എന്നിവ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കൊപ്പം സജ്ജമാക്കാനാണ് പദ്ധതി.

2030 എത്തുമ്പോൾ സംസ്ഥാനത്ത് 15 ദശലക്ഷം വൈദ്യുതവാഹനങ്ങള്‍ ഉണ്ടാകുമെന്നാണ് വകുപ്പിൻ്റെ കണക്ക്. ഒരു കിലോമീറ്ററിന് 0.15 കിലോവാട്ട് വൈദ്യുതിയെന്ന നിരക്കില്‍ 27,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാഹനചാര്‍ജിങ്ങിനായി വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക് കൂട്ടൽ. വൈദ്യുതത്തൂണുകളില്‍ സ്ഥാപിച്ചിട്ടുള്ള 1,169 ചാര്‍ജിങ് സ്റ്റേഷനുകളാണ് കെ.എസ്.ഇ.ബി.ക്കുള്ളത്. 485 സ്വകാര്യ ചാര്‍ജിങ് സ്റ്റേഷനുകളും കെഎസ്ഇബിക്കുണ്ട്.

പ്രധാന പാതയോരങ്ങളിലെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, റസ്റ്ററന്റുകള്‍, ഹോംസ്റ്റേകള്‍ എന്നിവയോടൊപ്പം ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. 1,000 ചതുരശ്രയടി വിസ്തൃതിയുള്ള സ്ഥലം ഇതിനാവശ്യമാണ്. വൈദ്യുതവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടെത്തുന്നതിന് കെ.എസ്.ഇ.ബി. മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുമുണ്ട്. കെ.ഇ. മാപ്പെന്ന പേരില്‍ ഇത് പ്ലേസ്റ്റോറില്‍ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

തീവ്രമായ താപനിലയിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക. എക്‌സ്ട്രീം ടെംപ്രേച്ചർ നിങ്ങളുടെ വാഹനത്തിന്റെ ബാറ്ററി പായ്ക്കിനെ ദോഷകരമായി ബാധിക്കുകയും ആയുസ് കുറയ്ക്കുകയും ചെയ്യുന്നുവെന്നതിനാലാണ് ഇത്തരം സാഹചര്യങ്ങളിൽ ചാർജ് ചെയ്യരുതെന്ന് നിർദേശിക്കുന്നത്. അതിനാൽ, തീവ്രമായ താപനിലയുള്ള സമയങ്ങളിൽ ഇവി ചാർജിംഗ് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഇവി ചാർജ് ചെയ്യുന്ന നടപടിയും ഒഴിവാക്കുക, വേനൽ ചൂട് ചാർജിംഗ് സിസ്റ്റത്തെയും ബാറ്ററി പായ്ക്കിനെയും ബാധിക്കും.

ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി ഓവർ ചാർജ് ചെയ്യരുത്. സ്‌മാർട്ട്‌ഫോണോ ഇലക്‌ട്രിക് വാഹനമോ ആകട്ടെ, ഏത് ബാറ്ററിക്കും അമിതമായി ചാർജ് ചെയ്യുന്നത് ദോഷകരമാണ്. ഓവറായി ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആയുസ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഒട്ടുമിക്ക ആധുനിക ഇലക്ട്രിക് വാഹനങ്ങളിലും ഓവർ ചാർജിംഗ് തടയാൻ ഒരു ബിൽറ്റ്-ഇൻ മെക്കാനിസത്തോടെയാണ് വരുന്നത്. ആയതിനാൽ വാഹനത്തിന്റെ ചാർജിംഗ് പ്രക്രിയ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

നനഞ്ഞ സാഹചര്യത്തിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുകയെന്നതും ഇവികളെ സംബന്ധിച്ച് സുപ്രധാനമായ കാര്യമാണ്. വൈദ്യുതി വെള്ളവുമായി നന്നായി ചേർന്ന് പ്രവർത്തിക്കില്ലെന്നത് നാം സ്‌കൂൾ മുതലേ പഠിച്ചിട്ടുള്ള കാര്യമല്ലേ. ഇവ രണ്ടും കൂടിച്ചേരുമ്പോൾ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. അതിനാൽ, നനഞ്ഞ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. നനഞ്ഞ സാഹചര്യത്തിലാണ് ഇവി ചാർജ് ചെയ്യേണ്ടതെങ്കിൽ, ചാർജിംഗ് സ്റ്റേഷനും കേബിളും വെള്ളത്തിന് വെളിയിലാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

ഇവി ചാർജ് ചെയ്യുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലായ്‌പ്പോഴും സർട്ടിഫൈഡ് ചാർജറും സർട്ടിഫൈഡ് ചാർജിംഗ് സ്റ്റേഷനും ഉപയോഗിക്കണം. സർട്ടിഫൈഡ് ചാർജിംഗ് സ്‌റ്റേഷനുകളും അവയുടെ ചാർജറുകളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വരുന്നത്. ഇവികൾക്ക് പ്രശ്‌നമുണ്ടാക്കുന്ന ഓവർ ചാർജിംഗ്, ഓവർ ഹീറ്റിംഗ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ തടയാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ആയതിനാൽ ഏതെങ്കിലും ചാർജറിലോ ചാർജിംഗ് സ്റ്റേഷനുകളോ തെരഞ്ഞെടുക്കുന്നതിനു പകരം വിശ്വാസയോഗ്യമായതും കമ്പനി നിഷ്കർഷിക്കുന്നതുമായ ചാർജറും ചാർജിംഗ് സ്റ്റേഷനുകളും വേണം ഉപയോഗിക്കാൻ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 3, 2024, 11:13 [IST]
English summary
Kerala electricity board planning to transform charging station to high tech
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X