കടൽ കടന്നൊരു 'ഹമ്മർ'കുട്ടി! കാനഡയിൽ നിന്ന് പറന്നിറങ്ങിയ വണ്ടിയുടെ മുതലാളി ആരെന്നറിയാമോ
യുവാക്കളുടെ എക്കാലത്തേയും ഹരമാണ് ഹമ്മർ എന്ന വാഹനം.എത്രയൊക്കെ ആഡംബര കാറുകൾ നിരന്ന് കിടന്നാലും അവിടേയ്ക്ക് ഹമ്മർ കടന്നു വന്നാൽ പിന്നെ ചുറ്റും ഉളളതൊന്നും കാണാൻ പറ്റൂല സാറേ എന്ന അവസ്ഥയാണ്. വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്ന മലയാളികളാണെങ്കിലും വ്യവസായ പ്രമുഖരാണെങ്കിലും കൂടെ കൂട്ടുന്ന ഒരു മോഡൽ തന്നെയാണ് ഹമ്മർ. ഇപ്പോൾ ഇലക്ട്രിക് പതിപ്പ് കൂടി അവതരിപ്പിച്ചപ്പോൾ വാഹനത്തിനുള്ള ഡിമാൻ്റ് കൂടിയിരിക്കുകയാണ്. തൻ്റെ നാട്ടിലൂടെ വിദേശ മോഡൽ ഓടിച്ച് നടക്കണമെന്ന് ഏതൊരു ചെറുപ്പക്കാരൻ്റേയും ആഗ്രഹമാണ്. അത്തരത്തിൽ തൻ്റെ ആഗ്രഹം പൂർത്തിയാക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശി അജേഷ്.
കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ ഹമ്മർ ഇവി ഒമേഗ എഡിഷൻ കൂടിയാണ് ഇത്. പടുകൂറ്റൻ ഇലക്‌ട്രിക് എസ്‌യുവിയുടെ ഒമേഗ എക്സ്ക്ലൂസീവ് സ്പെഷ്യൽ എഡിഷനാണിത് കേട്ടോ. സവിശേഷമായ നെപ്റ്റ്യൂൺ ബ്ലൂ മാറ്റ് എക്സ്റ്റീരിയർ കളർ ഓപ്ഷനും ബ്ലാക്ക് എക്സ്റ്റീരിയർ ബാഡ്ജുകളുമാണ് വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ക്രാബ് വോക്കാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഓട്ടോ ഇഗ്നൈറ്റ് എന്ന സ്ഥാപനമാണ് കാനഡയിൽ നിന്ന് കേരളത്തിലേക്ക് ഹമ്മർ എത്തിച്ചത്.

അതായത് ഞണ്ട് നടക്കുന്ന പോലെ സൈഡിലേക്ക് പോവാനുള്ള കഴിവ് വാഹനത്തിനുണ്ടെന്ന് സാരം. കാർബൺ ഫ്ലാഷ് ട്രിം റിംഗുള്ള എക്സ്ക്ലൂസീവ് 18 ഇഞ്ച് ഗ്ലോസ് ബ്ലാക്ക് വീലുകൾക്കൊപ്പം ട്രാൻസ്പരന്റ് സ്കൈ പാനലുകളും ഹമ്മർ ഇവി ഒമേഗ എഡിഷനെ വേറിട്ടുനിർത്തുന്ന കാര്യങ്ങളാണ്. 18 ഇഞ്ച് ഗ്ലോസ് ബ്ലാക്ക് വീലുകൾ, ആഡംബര കാർപെറ്റ് ഫ്ലോറിംഗ് ഇൻസേർട്ട് തുടങ്ങിയ എക്സ്ക്ലൂസീവ് ഫീച്ചറുകളും ഇവിയിൽ ഒരുക്കിയിട്ടുണ്ട്.
ബ്ലൂ പ്ലാനറ്റിനോട് സാമ്യമുള്ള ഒരു കസ്റ്റം ടെക്സ്ചർ ഉൾക്കൊള്ളുന്ന ഒരു സ്പെയർ വീൽ കവറും ഇതിൽ ലഭിക്കുന്നുണ്ട്. GMC ഹമ്മർ ഇവി എസ്‌യുവി 2, 2X, 3X, എഡിഷൻ 1 എന്നിങ്ങനെ നാല് വേരിയൻ്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഹമ്മർ ഇവിയുടെ ഒമേഗ എഡിഷൻ 3X ട്രിമ്മിൽ മാത്രമേ ലഭ്യമാകൂ. എക്‌സ്ട്രീം ഓഫ്-റോഡ് പാക്കേജും വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി ജിഎംസി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇതിൽ അണ്ടർബോഡി ക്യാമറ വ്യൂകളുള്ള അൾട്രാ വിഷൻ, അധിക സ്കിഡ് പ്ലേറ്റുകൾ, ബിൽറ്റ്-ഇൻ അസിസ്റ്റ് സ്റ്റെപ്പുകൾ ഉള്ള റോക്കർ പ്രൊട്ടക്ഷൻ, 35 ഇഞ്ച് മഡ് ടെറൈൻ ടയറുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്. 482 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുള്ള ഹമ്മർ ഇവിക്ക് മൂന്ന് അൾട്ടിയം ഡ്രൈവ് സംവിധാനമാണുള്ളത്.
അതോടൊപ്പം 20 മൊഡ്യൂൾ ഡബിൾ-സ്റ്റാക്ക്ഡ് ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 818 bhp പവറിൽ പരമാവധി 1591 Nm torque വരെ വാഹനം വികസിപ്പിക്കും. ഹമ്മർ ഇവി എസ്‌യുവി ഓൺ റോഡിലും, ഓഫ് റോഡിലും ഒരുപോലെ മികച്ച ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നുവെന്നാണ് ബ്രാൻഡിന്റെ അവകാശവാദം.

മറുവശത്ത് ഹമ്മർ ഇവിയുടെ പിക്കപ്പ് മോഡലിന് പരമാവധി 986 bhp കരുത്തിൽ 529 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും നൽകാൻ കഴിയും. ഇതിനായി വലിയ 24 മൊഡ്യൂൾ ബാറ്ററിയാണ് ജിഎംസി വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പരമ്പരാഗത ഇന്ധനങ്ങളോട് വിടപറഞ്ഞ് ഇലക്ട്രിക് (EV) കരുത്തില്‍ എത്തിയപ്പോഴും പരുക്കൻ സ്വഭാവം കൈവിടാതെയാണ് ജിഎം പണികഴിപ്പച്ചത്. ഇന്ത്യയിൽ നേരിട്ട് വിൽപ്പനയ്ക്ക് എത്തുന്നില്ലെങ്കിലും പലരും ഇത് പോലെ ഇറക്കുമതി ചെയ്‌ത് മോഡലിനെ ഇങ്ങ് എത്തിച്ചിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








