ടെക്‌സ്റ്റയില്‍ ബിസിനസ് ഹിറ്റ്! 1 കോടിയുടെ ബെൻസ് വാങ്ങി മലപ്പുറത്തെ യുവസംരംഭകൻ

ഇന്ന് കേരളത്തില്‍ വിവാഹങ്ങളെല്ലാം കെങ്കേമമായാണ് നടത്താറുള്ളത്. പണ്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി വിവാഹങ്ങളില്‍ ചെലവ് കുറയ്ക്കാനായി വിവാഹ വസ്ത്രങ്ങള്‍ റെന്റിന് വാങ്ങുന്ന പ്രവണത കണ്ട് വരുന്നുണ്ട്. ചിലയാളുകള്‍ വിവാഹ വസ്ത്രം ആയിരങ്ങളും ലക്ഷങ്ങളും പൊടിച്ച് വാങ്ങുമ്പോള്‍ ഒറ്റദിവസം ഇടാനുള്ള വസ്ത്രത്തിന്റെ ചെലവ് ലഘൂകരിക്കാന്‍ ഇത്തരം റെന്റല്‍ പരിപാടികളെ ആശ്രയിക്കുന്നു. മലബാറിലെ ഏറ്റവും വലിയ ബുട്ടീക്കുകളില്‍ ഒന്നും ബ്രൈഡല്‍ റെന്റല്‍ ഷോറൂമുകളില്‍ ഒന്നുമാണ് ലേഡീസ് പ്ലാനറ്റ്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് ഇവരുടെ ഷോറൂം സ്ഥിതി ചെയ്യുന്നത്. ഡിസെനര്‍ കൂടിയായ നൗഷാദ് മുഹമ്മദ് കോയയാണ് ഈ സംരംഭത്തിന്റെ അമരക്കാരന്‍.

ഓരോ ഉപഭോക്താവിന്റെയും ആവശ്യാനുസരണമുള്ള മികച്ച രീതിയിലുള്ള പ്രഫഷനല്‍ ഡിസൈനര്‍ വസ്ത്രങ്ങളാണ് ലേഡീസ് പ്ലാനറ്റ് വാഗ്ദാനം ചെയ്യുന്നത്. വിവാഹത്തിന് ഒരു വധുവിനെ ഏറ്റവും സുന്ദരിയായി കാണാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഇവര്‍ ഒരുക്കിക്കൊടുക്കുന്നു. വിവാഹ വസ്ത്രങ്ങള്‍ മുതല്‍ ജ്വല്ലറികള്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ പ്രമുഖ സിനിമ താരങ്ങളും മോഡലുകളും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമെല്ലാം ഇവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

noushad ladiesplanet buys mercedes gle

തന്റെ കര്‍മ മേഖലയില്‍ വെന്നിക്കൊടി പാറിക്കുന്ന നൗഷാദ് ലേഡീസ് പ്ലാനറ്റ് ഇപ്പോള്‍ ഒരു പുത്തന്‍ കാര്‍ വാങ്ങിയിരിക്കുകയാണ്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആഡംബര കാര്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സിന്റെ GLE എസ്‌യുവിയാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്. ജര്‍മന്‍ ബ്രാന്‍ഡിന്റെ ഡീലര്‍മാരായ ബ്രിഡ്ജ്‌വേ മോട്ടോര്‍സാണ് GLE എസ്‌യുവി വീട്ടിലെത്തി കൈമാറിയത്. ഇതിന്റെ വീഡിയോ അവര്‍ തങ്ങളുടെ സോഷ്യല്‍ മീടിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മോഡലുകളില്‍ ഒന്നാണ് മെര്‍സിഡീസ് GLE. 97 ലക്ഷം രൂപ മുതല്‍ 1.15 കോടി രൂപ വരെയാണ് മെര്‍സിഡീസ് ബെന്‍സ് GLE 450 4Matic മോഡലിന്റെ വില പോകുന്നത്. എക്‌സ്‌ഷോറൂം വിലയാണിത്. മെര്‍സിഡീസ് GLE എസ്‌യുവിയുടെ ഒബ്‌സിഡിയന്‍ മെറ്റാലിക് ബ്ലാക്ക് കളര്‍ ഓപ്ഷനാണ് നൗഷാദ് തെരഞ്ഞെടുത്തിരിക്കുന്നത്.

noushad ladiesplanet buys mercedes gle

GLE പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ക്കിടയില്‍ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നുമുണ്ട്. GLE 450 പെട്രോള്‍ വേരിയന്റിന് 375 bhp പവറില്‍ 500 Nm ടോര്‍ക്ക് നല്‍കുന്ന 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. മറുവശത്ത് കൂടുതല്‍ ജനപ്രിയമായ GLE 300d പതിപ്പ് 265 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുമായി എത്തുന്നു.

കൂടുതല്‍ പവര്‍ തേടുന്നവര്‍ക്ക് 362 bhp 750 Nm ടോര്‍ക്ക് നല്‍കുന്ന 3.0 ലിറ്റര്‍ ഡീസനുമായി വരുന്ന ടോപ്പ്-സ്‌പെക്ക് GLE 450d മോഡലുമുണ്ട്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എസ്യുവിയുടെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും ഇണചേര്‍ത്തിരിക്കുന്നത്. ബെന്‍സിന്റെ 4Matic ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും ഈ ലക്ഷ്വറി എസ്യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

noushad ladiesplanet buys mercedes gle

കപ്പാസിറ്റീവ് ടച്ച് കണ്‍ട്രോള്‍ പാനലുകള്‍, ഏറ്റവും പുതിയ MBUX സിസ്റ്റം ഫീച്ചര്‍ ചെയ്യുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 13 സ്പീക്കറുകളുള്ള 590W ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം സ്ലൈഡിംഗ് ഫംഗ്ഷനോടുകൂടിയ റിക്ലൈയിനിംഗ് സീറ്റുകള്‍, ഒരു പുതിയ മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിങ്ങനെ ഫീച്ചര്‍ സമ്പന്നമായ ക്യാബിന്‍ എസ്‌യുവിക്ക് ലഭിക്കുന്നു.

ഇലക്ട്രിക്കലി പ്രവര്‍ത്തിപ്പിക്കാവുന്ന സണ്‍ ബ്ലൈന്റുകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി C പോര്‍ട്ടുകള്‍, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും നല്‍കിയിരിക്കുന്നു. ഒമ്പത് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന ADAS സ്യൂട്ട് എന്നിവയും എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, December 10, 2024, 16:03 [IST]
English summary
Kerala entrepreneur noushad ladiesplanet buys mercedes gle luxury suv
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X