വണ്ടിക്ക് തീപിടിച്ചോ... കാരണങ്ങൾ ഇതാണ് എന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ
സംസ്ഥാനത്ത് തുടർച്ചയായി ഒരുപാട് വാഹനങ്ങൾ തീപിടിച്ച് നശിക്കുന്നതായി സർക്കാരിൻ്റെ നിരീക്ഷണത്തിൽ നിന്ന് മനസിലായതിൻ്റെ ഭാഗമായിട്ടാണ് ഇതിനെ കുറിച്ച് പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചത്. എന്നാൽ സമിതിയുടെ കണ്ടെത്തലുകൾ എല്ലാവരിലും ഞെട്ടലാണ് ഉണ്ടാക്കിയത്. വാഹനങ്ങൾ കത്തിനശിക്കുന്നതിൻ്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ. നിങ്ങൾ സ്ഥിരം ചെയ്യുന്ന പ്രവർത്തികൾ തന്നെയാണ് ഇതിനൊക്കെ കാരണം.
വാഹനങ്ങളില്‍ വരുത്തുന്ന രൂപമാറ്റം, ഇന്ധനം ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ വാഹനങ്ങളിൽ കൊണ്ടുപോകുന്നത്, പ്രാണികൾ വാഹനങ്ങളുടെ ഇന്ധനക്കുഴല്‍ തുരക്കുന്നത് എന്നിവയൊക്കെയാണ് സമിതിയുടെ കണ്ടെത്തൽ. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വാഹനങ്ങളിൽ ടോപ് സ്പെക്കിലുളള ഫീച്ചേഴ്സ് കൂട്ടിചേർക്കുന്നത് ആണ് പ്രധാന കാരണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതിനെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. അത് മാത്രമല്ല നിയമവിരുദ്ധമായി മോഡിഫിക്കേഷൻ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കെതിരേയും കേസെടുക്കും.

പെട്രോളിലെ എഥനോളിനെ ആകര്‍ഷിക്കുന്ന ഒരുതരം ചെറുപ്രാണിയാണ് തീപ്പിടിത്തത്തിനു മറ്റൊരു കാരണമായി പറയുന്നത്. ഇന്ധനംകുടിക്കുന്നതിനായി ഇവ കുഴല്‍ തുരക്കുന്നുവെന്നാണു നിഗമനം.ഇതു വഴി വാഹനത്തിൻ്റെ ഇന്ധനം ചോർന്നു പോകുകയും തീപിടിത്തത്തിന് കാരണമാകുകയും ചെയ്യുന്നു.
സംസ്ഥാനത്ത് മൂന്നുവര്‍ഷത്തിനിടെ 207 വാഹനങ്ങള്‍ക്കു തീപിടിച്ചതായാണ് സമിതിയുടെ കണക്കിൽ പറയുന്നത്. അതില്‍ ആറുപേര്‍ മരിച്ചിട്ടുണ്ട്. നാലുപേര്‍ക്കു പരിക്കേറ്റു.
തീ പിടിച്ചതിൽ കൂടുതലും പെട്രോൾ വാഹനങ്ങളാണ്, അതോടൊപ്പം ഇലക്ടിര്ക വാഹനങ്ങളിലെ തീപിടിത്തത്തെ കുറിച്ച് സമിതി അന്വേഷിക്കുമെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനികള്‍ കയ്യാറാകരുത്. അത്തരം കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും നടപടിയെടുക്കും.

വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണെങ്കിൽ എന്തൊക്കെ ചെയ്യണം എന്ന് കൃതൃമായി അറിഞ്ഞിരിക്കണം. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക.
രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം. ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്‌തി മനസിലാക്കണം.
എന്തപടകമാണെങ്കിലും ആദ്യം തന്നെ മെഡിക്കൽ സഹായം തേടുന്നതാവും ഉചിതം. പരിക്കേറ്റിരിക്കുന്ന ആളുകൾ അധികം സഞ്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അനിവാര്യമായ ഘടകമാണ്. പരിഭ്രാന്തരാവാതെ സഹായം എത്തുന്നതുവരെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. വൈദ്യ സഹായത്തിനായി വിളിക്കുക എന്നതാണ് അപകടം പറ്റിയാൽ അടുത്തതായി ചെയ്യേണ്ട കാര്യം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ നിസാര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രഥമശുശ്രൂഷ നൽകുക എന്നതാണ്. ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ വാഹനത്തിന്റെ ഗ്ലൗസ് ബോക്സിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാനും മറക്കേണ്ട.
നിങ്ങളോ മറ്റാരെങ്കിലുമോ ഗുരുതരമായി പരിക്കേൽക്കുകയോ അബോധാവസ്ഥയിലാവുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താൽ ഉടൻ ആംബുലൻസ് സർവീസ് നമ്പരായ 102 അല്ലെങ്കിൽ കേന്ദ്രീകൃത എമർജൻസി നമ്പർ 112 ഡയൽ ചെയ്ത് ആംബുലൻസിനെ വിളിക്കുക. അപകട രംഗത്തിന്റെ ചിത്രങ്ങൾ എടുക്കുക എന്നതും അത്യാവിശ്യമായി ചെയ്യേണ്ട ഒരു കാര്യമാണ്. പരിക്കേറ്റവരെ പരിചരിച്ചതിന് ശേഷം, അല്ലെങ്കിൽ വൈദ്യസഹായം ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ഈ ഘട്ടത്തിലേക്ക് കടക്കാവുള്ളൂ.
വാഹനത്തിന് സംഭവിച്ച കേടുപാടുകളുടെയും ഏതെങ്കിലും മൂന്നാം കക്ഷിക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെയും ചിത്രങ്ങൾ ക്ലിക്ക് ചെയ്ത് സൂക്ഷിക്കുന്നത് വളരെ സഹായകരമാവുന്ന കാര്യമാണ്. ചിത്രങ്ങൾ വ്യക്തമാണെന്നും എല്ലാ കോണുകളിൽ നിന്നും എടുത്തതാണെന്നും ഉറപ്പാക്കുക. ഇൻഷുറൻസ് ക്ലെയിം പ്രക്രിയയിൽ തടസമില്ലാതെ സേവനം ഉറപ്പാക്കാൻ ഇത് നിങ്ങളെ സഹായിക്കും.
നിങ്ങളുടെ ഇൻഷുറൻസ് സേവന ദാതാവിനെ വിളിച്ച് അപകടത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും എത്രയും വേഗം ക്ലെയിം നൽകാനുള്ള നടപടികൾ ആരംഭിക്കാനും നിർദേശം നൽകാമെന്നതാണ് ഇനി ചെയ്യേണ്ടത്. നിങ്ങളുടെ കാറിനും മൂന്നാം കക്ഷിക്കും സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഇൻഷുറൻസ് ദാതാവിനെ അറിയിച്ചുവെന്ന് ഉറപ്പാക്കുക. നിങ്ങൾ എന്തെങ്കിലും തെറ്റായ വിവരങ്ങൾ നൽകുകയാണെങ്കിൽ ക്ലെയിം നിരസിക്കപ്പെട്ടേക്കാം. അതിനാൽ ഇക്കാര്യത്തിൽ സത്യസന്ധത പുലർത്തേണ്ടതും അനിവാര്യമാണേ.


Click it and Unblock the Notifications








