ചുമ്മാ ഒരു വീഡിയോ ഇട്ടാലും 1 മില്യൺ അടിക്കും, നിഖിൽ-ലെന ദമ്പതികൾ സ്വന്തമാക്കിയത് 35 ലക്ഷത്തിൻ്റെ മഹീന്ദ്ര ഇവി

യുട്യൂബ് തുറന്നാൽ ഇൻഫ്ലുവൻസർമാരെ തട്ടിയിട്ടും മുട്ടിയിട്ടും നടക്കാൻ പറ്റാത്ത അവസ്ഥയാണ്. വീഡിയോ ചെയ്യുമ്പോൾ കണ്ടൻ്റ് ആണ് മുഖ്യം. അതിൽ നല്ല നിലവാരം പുലർത്തുന്നവർ ഇന്നും മുന്നിൽ തന്നെ ഉണ്ട്. അതിൽ പ്രധാനപ്പെട്ട യുട്യൂബേഴ്സാണ് നിഖിൽ-ലെന ദമ്പതികൾ. കുഞ്ഞിപ്പുഴു എന്ന അവരുടെ ചാനലുകളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോ തമാശയ്ക്കൊപ്പം ആളുകളെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. ചെറിയ ചെറിയ വീഡിയോകളിൽ നിന്ന് വളർന്ന് ഇപ്പോൾ ഏതൊരു വീഡിയോയ്ക്കും 1 മില്യൺ വ്യൂ ഉറപ്പാണ് എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. തങ്ങളുടെ യാത്രകളിൽ കൂട്ടായി ഫോർഡ് എക്കോസ്പോട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവർ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയെ കൂടെ കുട്ടിയിരിക്കുകയാണ്.

ഫോർഡ് എക്കോസ്പോർട്ടിനെ മറ്റൊരു സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചിട്ട് ദമ്പതികൾ വാങ്ങിയിരിക്കുന്നത് മഹീന്ദ്രയുടെ കരുത്തനും മസിൽമാനുമായ XEV 9E ആണ്. തിരുവനന്തപുരത്തെ SS മഹീന്ദ്രയിൽ നിന്നാണ് വാഹനം ഡെലിവറിയെടുത്തിരിക്കുന്നത്. ഡെലിവറി വീഡിയോ തങ്ങളുടെ പേജിൽ പങ്കുവച്ചിട്ടുണ്ട്.ഇതിനോടകം തന്നെ അഭിനന്ദനപ്രവാഹമാണ് ദമ്പതികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

- 35

വാഹനത്തിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ അസാമാന്യ പ്രകടനം കാഴ്ച്ചവെക്കാനാവുന്ന ഇവയെ ഇന്ത്യൻ ടെസ്‌ലയെന്നാണ് പലരും സ്നേഹത്തോടെ വിളിച്ചത്. 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV 9E ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. ഇവിയുടെ ലോവർ വേരിയന്റുകൾക്ക് 59 kWh ബാറ്ററി പായ്ക്ക് ലഭിക്കുമ്പോൾ ടോപ്പ് വേരിയന്റുകൾ 79 kWh ബാറ്ററി പായ്ക്കോടെയാണ് വിപണിയിലെത്തുന്നത്.

ചെറിയ ബാറ്ററി പതിപ്പ് 228 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത് വലിയ 79 kWh വേരിയന്റ് 282 Bhp കരുത്തിൽ 380 Nm ടോർക്ക് വരെ നിർമിക്കാൻ പാകമാണ്. ഈ മോഡലുകൾ പൂർണ ചാർജിൽ 656 കിലോമീറ്റർ റേഞ്ച് വരെ സമ്മാനിക്കും. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള മഹീന്ദ്രയുടെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് എസ്‌യുവിയാണിത്.

ഡിസൈനിലേക്ക് വന്നാൽ XUV 9E ഇവിയുടെ മുൻവശം മസ്ക്കുലാർ ആയതും എന്നാൽ പ്രീമിയം ലുക്കിലുമാണ് കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്. കൺസെപ്റ്റ് പതിപ്പിൽ കണ്ട മിക്ക ഡിസൈൻ ഘടകങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. ഇവികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത മഹീന്ദ്രയുടെ പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് XUV 9E ഇവി പണികഴിപ്പിച്ചിരിക്കുന്നത്.

കണക്റ്റിംഗ് എൽഇഡി ബാറുള്ള ഡ്രോപ്പ്-ഡൗൺ എൽഇഡി ഡിആർഎല്ലുകളാണ് ഫ്രണ്ട് ഫാസിയയിലെ മറ്റൊരു ഹൈലൈറ്റ്. മിക്ക ആധുനിക മഹീന്ദ്ര വാഹനങ്ങളെയും പോലെ XUV 9E ഇവിയും ഫീച്ചറുകളാൽ സമ്പന്നമായ മോഡലാണെന്ന് കാഴ്ച്ചയിൽ തന്നെ മനസിലാക്കാനാവും. ഇന്റീരിയറിലേക്ക് കയറിയാൽ ഡാഷ്‌ബോർഡിൽ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകൾ പോലുള്ള പ്രീമിയം സവിശേഷതകൾ ഇലക്ട്രിക് എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.

- 35

ഇതിനെ മഹീന്ദ്ര സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ റിയർസീറ്റ് യാത്രക്കാർക്ക് യാത്രകൾ കൂടുതൽ ആനന്ദകരമാക്കാൻ രണ്ട് അധിക സ്‌ക്രീനുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. വിഷൻഎക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രോസസർ, 24 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 3, 2025, 11:15 [IST]
English summary
Kerala famous social media influencers lena nikhil brings home mahindra xev 9e viral video
കൂടുതല്‍... #auto news #india #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X