വീട്ടമ്മമാരെ നിങ്ങൾ ഇത് കാണുന്നുണ്ടോ; വാഗൺആറിൽ നിന്ന് ഥാർ റോക്സിലേക്ക് വളർന്ന യൂട്യൂബർ കല്ല്യാണി

കേരളത്തിൽ നിരവധി യുട്യൂബർമാരുണ്ട്. ഫുഡ്,ലൈഫ്സ്റ്റൈൽ,യാത്ര,ആഭരണങ്ങൾ അങ്ങനെ ജനങ്ങളെ എല്ലാ ദിവസവും പുതിയ പുതിയ കാര്യങ്ങൾ പരിചയപ്പെടുത്തുന്ന നിരവധി പേർ. എന്നാൽ ചിലർക്ക് മാത്രമേ ജനങ്ങളുടെ സ്നേഹം പിടിച്ചു വാങ്ങാൻ സാധിക്കു. അത്തരത്തിൽ ജനങ്ങളുടെ സ്നേഹം സമ്പാദിക്കാൻ സാധിച്ച ഒരു സാധാരണക്കാരിയായ വീട്ടമ്മയാണ് 10 ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സുളള MYWAYBY കല്ല്യാണി എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയായ ജീവലക്ഷമി. ഒരു യുട്യൂബ് ചാനൽ തുടങ്ങാൻ ആർക്കും സാധിക്കും എന്നാൽ അതിനെ വിജയത്തിലേക്ക് എത്തിക്കാൻ കഠിന പ്രയത്നവും നിശ്ചയദാർഢ്യവും നൂറ് ശതമാനം ആത്മസമർപ്പണവും ആവശ്യമാണ്. യൂട്യൂബ് ചാനലിൻ്റെ പേര് പോലെ തന്നെ സ്വന്തം വഴിയിലൂടെ വിജയത്തിലേക്ക് ഓടികയറാൻ കല്ല്യാണിക്ക് സാധിച്ചു.

സാധാരണക്കാരുടെ ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന കാഴ്ച്ചകളുമായിട്ടാണ് കല്ല്യാണി സബ്സ്ക്രൈബേഴ്സിൻ്റെ മനസുകളിൽ ഇടം നേടിയെടുത്തത്. ഇപ്പോൾ കല്ല്യാണി തൻ്റെ ജീവത്തിലെ വലിയ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ്. ഒരു പുതിയ വാഹനം വാങ്ങുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഒരുപാട് സന്തോഷമുളള കാര്യമാണ്. അത്തരമൊരു സന്തോഷമാണ് കല്ല്യാണി ജനങ്ങളുമായി പങ്കുവച്ചിരിക്കുന്നത്. വാഗൺആറിൽ നിന്ന് കല്ല്യാണി മഹീന്ദ്ര ഥാർ റോക്സിൻ്റെ ഡ്രൈവിങ്ങ് സീറ്റിലേക്ക് മാറിയിരിക്കുകയാണ്.

കല്ല്യാണി തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ച വീഡിയോയ്ക്ക് നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ വരുന്ന മഹീന്ദ്രയുടെ പുത്തൻ മോഡലിന് ഇന്ത്യൻ വിപണിയിൽ 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരയൊണ് എക്സ്ഷോറൂം വില വില വരുന്നത്. നിലവിൽ ഗംഭീര വരവേൽപ്പാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുകളാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. ഇനി പെർഫോമൻസ് കണക്കുകൾ നോക്കിയാലും എല്ലാത്തരത്തിലുള്ള ആളുകളേയും കൈയിലെടുക്കാൻ ആശാനാവും. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ എഞ്ചിന് 162 bhp കരുത്തിൽ 330 Nm torque വരെ വികസിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.

അതേസമയം പെട്രോൾ ഓട്ടോമാറ്റിക്കിൽ പെർഫോമൻസ് 177 bhp, 380 Nm torque എന്നിങ്ങനെയുമായി മാറുന്നു. ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് വേരിയൻ്റുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മൈലേജ് കണക്കുകൾ പ്രകാരം എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ ലിറ്ററിന് 12.40 കിലോമീറ്റർ ഇന്ധനക്ഷമത നൽകും.

മഹീന്ദ്ര ഥാർ റോക്‌സിന്റെ ഡീസൽ എഞ്ചിൻ ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 6 എയർബാഗുകളും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS സംവിധാനവും ലഭിക്കും.

360-ഡിഗ്രി ക്യാമറ, സമർപ്പിത ഓഫ്-റോഡിംഗ് ഡ്രൈവിംഗ് മോഡുകൾ, സ്മാർട്ട് ക്രാൾ അസിസ്റ്റ്, ഇൻ്റലി-ടേൺ എന്നി ഫീച്ചറുകളും മോഡലിൽ കോർത്തിണക്കിയിട്ടുണ്ട്. മറ്റ് സജ്ജീകരണങ്ങളിലേക്ക് നോക്കിയാൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഗേജ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ്, പവർഡ് സീറ്റുകൾ എന്നിവ പോലുള്ള മോഡേൺ സന്നാഹങ്ങളും എസ്‌യുവിയിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 11, 2025, 18:03 [IST]
English summary
Kerala famous youtuber mywayby kalyani brings home mahindra thar roxx video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X