ചീര വില്‍ക്കാനെത്തിയത് ഔഡിയുടെ ആഡംബര സെഡാനില്‍; വൈറലായി 'വറൈറ്റി ഫാര്‍മര്‍'
കര്‍ഷകന്‍ എന്ന് കേള്‍ക്കുമ്പോള്‍ വയലില്‍ പൊന്നുവിളയിക്കാനായി രാവന്തിയോളം പണിയെടുക്കുന്ന മനുഷ്യ രൂപങ്ങളെയാണ് നമ്മുടെ മനസ്സിലേക്ക് തെളിഞ്ഞ് വരിക. കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ മാത്രമായിരുന്നു പലപ്പോഴും കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കാലം മാറിയിരിക്കുകയാണ്. ഇന്ന് നിരവധി ന്യൂ ജെന്‍ യുവാക്കളാണ് കൃഷി ജീവിതമായി തെരഞ്ഞെടുക്കുന്നത്.
ഇങ്ങനെ കൃഷിയോട് താല്‍പര്യപ്പെട്ട് മുന്നോട്ട് വരുന്നവര്‍ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ കൂടി കൃഷിയില്‍ പ്രയോജനപ്പെടുത്തുന്നു. തല്‍ഫലമായി സാമ്പത്തിക ലാഭം നേടാന്‍ പറ്റുന്ന ഒരു പരിപാടിയാണിതെന്ന് തെളിയിച്ച നിരവധി കര്‍ഷകരുണ്ട്. കൃഷിയിലൂടെ മാത്രം തന്റെ ജീവിതശൈലി തന്നെ പാടെ മാറ്റിമറിച്ച നിരവധിയാളുകളുണ്ട്. ചിലര്‍ വലിയ വീട്‌വെക്കും ചിലര്‍ കാര്‍ വാങ്ങും അങ്ങനെ അങ്ങനെ ആഗ്രഹങ്ങളെല്ലാം നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് ചിലര്‍ നമുക്ക് മുന്നില്‍ തെളിയിക്കുന്നത്.

ജീവിതസാഹചര്യം മെച്ചപ്പെട്ടാലും വന്ന വഴി മറക്കാത്ത ചിലരുണ്ട്. അത്തരത്തില്‍ റോഡരികില്‍ പച്ചക്കറി വില്‍ക്കാനായി ഔഡി A4 സെഡാനില്‍ എത്തുന്ന ഒരു യുവ കര്‍ഷകന്റെ വീഡിയോ ആണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍. സ്‌റ്റേറ്റ് യൂത്ത് ഐക്കണ്‍ അവാര്‍ഡ് ജേതാവും കര്‍ഷകനും യൂട്യൂബറുമെല്ലാമായ സുജിത്താണ് കഥയിലെ താരം. 'വറൈറ്റി ഫാര്‍മര്‍' എന്ന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് സുജിത്ത് ഔഡി കാറിലെത്തി പച്ചക്കറി വില്‍ക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചീര കൃഷി ചെയ്യുന്ന ഇടത്തില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ നമ്മുടെ കര്‍ഷകന്‍ ഔഡി സെഡാനില്‍ കവലയില്‍ വന്നിറങ്ങുന്നതാണ് കാണുക. പിന്നാലെ ചീര ഒരു ഓട്ടോറിക്ഷയില്‍ കവലയില്‍ എത്തും. റോഡരികില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ചീര അതില്‍ നിരത്തും. അധികം വൈകാതെ തന്നെ പച്ചക്കറി മൊത്തം വിറ്റുതീര്‍ത്ത ശേഷം പച്ചക്കറി വില്‍പ്പനക്കിറങ്ങിയപ്പോള്‍ അഴിച്ചുവെച്ച മുണ്ടുടുത്ത് കാറില്‍ കയറി പോകുന്നതോടെ വീഡിയോ അവസാനിക്കും.

10 വര്‍ത്തിലേറെയായി താന്‍ ഈ രംഗത്തുള്ള സുജിത്ത് കാര്‍ഷിക രംഗത്തെ സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നിരവധി പുരസ്‌കാരത്തിനര്‍ഹനായിട്ടുണ്ട്. പലതരം വിളകള്‍ കൃഷി ചെയ്ത് വളരെ ചെറിയ രീതിയില്‍ തന്നെയായായിരുന്നു സുജിത്തിന്റെയും തുടക്കം. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന രീതി അവലംബിച്ചതാണ് ഇദ്ദേഹത്തിന്റെ വിജയത്തിന് കാരണം. കൃഷി കൂടുതല്‍ പേരിലേക്കെത്തിക്കാനായി തന്റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയും അവയുടെ വീഡിയോകള്‍ പങ്കുവെക്കാറുണ്ട് ഇദ്ദേഹം.
അടുത്തിടെയാണ് സുജിത്ത് ഔഡി A4 സെഡാന്‍ കാര്‍ സ്വന്തമാക്കിയത്. എന്നാല്‍ ആഡംബര കാര്‍ സ്വന്തമാക്കാുന്ന ആദ്യ കര്‍ഷകനൊന്നുമല്ല സുജിത്ത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ ഒരു പുതിയ മെര്‍സിഡീസ് ബെന്‍സ് B ക്ലാസ് എംപിവി വാങ്ങിയ സംഭവവും വലിയ വാര്‍ത്തയായിരുന്നു. മെര്‍സിഡീസ് കാര്‍ വാങ്ങണമെന്ന കുട്ടിക്കാലം മുതല്‍ക്കുള്ള ആഗ്രഹം കര്‍ഷകന്‍ 2018-ലാണ് പൂര്‍ത്തിയാക്കിയത്.
എന്നാല്‍ ജര്‍മന്‍ ബ്രാന്‍ഡിന്റെ ആഡംബര കാര്‍ വാങ്ങുമ്പോള്‍ കര്‍ഷകന് 88 വയസ്സായിരുന്നു പ്രായം. അടുത്ത കാലത്തായി ഔഡി A6 സെഡാനില്‍ ചായ വില്‍പ്പന നടത്തുന്ന യുവാക്കളുടെ വീഡിയോയും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. അഭിനയ മോഹവുമായി മുംബൈയില്‍ എത്തിയ യുവാക്കള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനായിട്ടാണ് തങ്ങളുടെ ആഡംബര കാറിന്റെ പിറകില്‍ ചായക്കച്ചവടം ആരംഭിച്ചത്.
ഇത് വലിയ വാര്‍ത്തയായി. അതോടെ പ്രമുഖ സംവിധായകരടക്കം ഇവരുടെ ന്യൂജെന്‍ ചായക്കടയില്‍ നിര്‍ത്തി ചായ വാങ്ങാന്‍ തുടങ്ങിയതോടെ ഇവര്‍ക്ക് വലിയ ബന്ധങ്ങള്‍ ആയി. ചായ വില്‍ക്കുന്നുവെന്ന് മാത്രമല്ല തങ്ങളുടെ ബിസിനസിന്റെ മൊത്തം അനുഭവം തന്നെ ഉയര്‍ത്താനായി കസ്റ്റമേഴ്‌സിന് ആഡംബര കാറിനകത്ത് പ്രവേശനവും അനുവദിച്ചു.
അതുപോലെ ഒരു കര്‍ഷകന്‍ തന്റെ കന്നുകാലികള്‍ക്ക് കാലിത്തീറ്റ കൊണ്ടുപോകാന്‍ ബിഎംഡബ്ല്യു 5-സീരീസ് സെഡാന്‍ ഉപയോഗിക്കുന്ന മറ്റൊരു സംഭവവും അടുത്തകാലത്ത് ബീഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വീഡിയോയും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. എന്നാല്‍ ഇയാള്‍ ആഡംബര കാറിന്റെ റൂഫലായിരുന്ന പച്ചപ്പുല്ല് ചുമന്ന് കൊണ്ടുപോയിരുന്നത്. ഇതുപോലെ അടുത്ത കാലത്തായി നിരവധിയാളുകള്‍ വാര്‍ത്താ പ്രാധാന്യം നേടാനായി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് കാണാം.


Click it and Unblock the Notifications








