Kerala Fire And Rescue Team -ന് നഷ്ടപ്പെടുന്നത് 70 ഫയർ എഞ്ചിനുകൾ
15 വർഷത്തിന് മുകളിലുളള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രത്തിൻ്റെ നടപടി ഇപ്പോൾ സംസ്ഥാനങ്ങളിലെല്ലാം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ ഭാഗമായി കേരളത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമിന് നഷ്ടമാകുന്നത് 70 ഫയർ എഞ്ചിനുകളാണ്. 190 ഫയർ എഞ്ചിനുകളാണ് സേനയ്ക്ക് മൊത്തമായി ഉളളത്.
അതിൽ നിന്ന് 70 എണ്ണം പിൻവലിക്കുക എന്ന് പറയുന്നത് ആത്മഹത്യാപരമാണ്. അത് മാത്രമല്ല ഫയർ എഞ്ചിനുകൾ കൂടാതെ 30 വാഹനങ്ങൾക്ക് കൂടെ പൊളിക്കൽ ഉത്തരവ് ബാധകമാണ്. വാഹനങ്ങൾ പെട്ടെന്ന് പൊളിക്കണമെന്ന് വന്നാൽ അത് ദുരന്തനിവാരണ സേനയെ വളരെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

15 വർഷത്തെ പഴക്കം ഉണ്ടെങ്കിലും കിലോമീറ്റർ നോക്കിയാൽ ഒന്നരലക്ഷം കിലോമീറ്റർ പോലും എത്തിയിട്ടില്ലാത്ത വാഹനങ്ങളാണ് പലതും. പക്ഷേ ദുരന്തമുഖങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങളെല്ലാം പ്രവർത്തനക്ഷമവും സാങ്കേതികക്ഷമവുമായിട്ടാണ് സൂക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇത്തരം വാഹനങ്ങൾ പൊളിക്കുന്നതിലൂടെ കനത്ത സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്.

ഒരു ഫയർ എഞ്ചിൻ വാങ്ങി സജ്ജമാക്കി എടുക്കാൻ 50 ലക്ഷം രൂപ വേണ്ടി വരും, അങ്ങനെ നോക്കിയാൽ 30 കോടി രൂപയോളം മുടക്കിയാലേ പകരം വാഹനങ്ങൾ വാങ്ങാൻ സാധിക്കു. അത് മാത്രമല്ല ഇത് പ്രവർത്തിപ്പിക്കാനും അതായത് ഫയർ സ്റ്റേഷനുകളിൽ എത്താൻ തന്നെ ആറ് മാസം എടുക്കും. അത് കൊണ്ട് രജിസ്ട്രേഷൻ പിൻവലിച്ച വാഹനങ്ങൾ പെട്ടെന്ന് പൊളിക്കാൻ ആവശ്യപ്പെട്ടാൽ അത് പ്രശ്നമാകും, കാരണം എന്തെങ്കിലും ഒരു ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് വാഹനങ്ങളുടെ കുറവ് വരും.
കെഎസ്ആർടിസിയുടെ കാര്യവും ഇങ്ങനെ തന്നെയായിരുന്നു. എന്നാൽ സർക്കാരിനോട് ആവശ്യപ്പെട്ട് ഇളവ് മേടിക്കുകയും ചെയ്തിരുന്നു. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസ്സുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കരുതെന്നാണ് ചട്ടം. ടോമിന്‍ ജെ.തച്ചങ്കരി എം.ഡി. ആയിരുന്നപ്പോള്‍ കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി ഈ ചട്ടം ഇളവുചെയ്ത് ഏഴുവര്‍ഷമാക്കി ഉയര്‍ത്തിയിരുന്നു. പെര്‍മിറ്റ് കാലാവധി ഒന്‍പതുവര്‍ഷമാക്കി ഉയര്‍ത്തണമെന്ന് അന്ന് കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിച്ചിരുന്നു.

ഏഴുവര്‍ഷ കാലപരിധി അവസാനിച്ച് പെര്‍മിറ്റ് റദ്ദാകുമെന്നുവന്നപ്പോള്‍ ഒന്‍പതുവര്‍ഷമാക്കിനല്‍കി. ഇപ്പോള്‍ ഒരുവര്‍ഷംകൂടി ആയുസ്സ് നീട്ടിക്കിട്ടിയ സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തണമെങ്കില്‍ പുതിയ ബസ്സുകള്‍ ഇപ്പോഴെങ്കിലും വാങ്ങണം. പുതിയ ബസ്സുകള്‍ ബോഡിചെയ്ത് നിരത്തിലിറക്കാന്‍ ചുരുങ്ങിയത് ആറുമാസമെടുക്കും.
കെഎസ്ആർടിസി ബസിൻ്റെ പുത്തൻ വികസനത്തിൻ്റെ ഭാഗമായി സർക്കാർ 131 പുതിയ സൂപ്പർ ഫാസ്റ്റ് ബസുകൾ അടുത്ത ദിവസം മുതൽ നിരത്തിലിറങ്ങുന്നുണ്ട്. നിരവധി സജ്ജീകരണങ്ങളോട് കൂടിയാണ് ഈ പുതിയ 131 സൂപ്പർ ഫാസ്റ്റ് ബസുകൾ എത്തിയിരിക്കുന്നത്. യാത്രക്കാർക്ക് കേൾക്കാൻ പാകത്തിന് യാത്രക്കാരെ ബസിലേക്ക് വിളിച്ചു കയറ്റാനും അനൗണ്‍സ്മെൻ്റ് നടത്താൻ സാധിക്കും. ഡ്രൈവർക്കാണ് ഇത് സാധിക്കുന്നത്. ഏത് സ്റ്റോപ്പ് ആണെന്നും, എപ്പോൾ എത്തുമെന്നും, എപ്പോൾ പുറപ്പെടും എന്നുളള തരത്തിലുളള വിവരങ്ങൾ സ്റ്റാൻഡിൽ നിർത്തുമ്പോൾ യാത്രക്കാരോട് വിളിച്ചു പറയാൻ ഇതുവഴി സാധിക്കുന്നു. അത് മാത്രമല്ല അകത്ത് അഞ്ച് ക്യാമറകളുമുണ്ട്.
യാത്രക്കാർക്ക് ഏറ്റവും മികച്ച സർവീസ് ആണ് ബസ് നൽകുന്നത്. എല്ലാ സീറ്റിലും ചാർജിങ്ങ് സ്ലോട്ടുകൾ, ജിപിഎസ് സംവിധാനം എന്നിവയാണ് പ്രത്യേകതകൾ. 55 സീറ്റുകളുളള പുതിയ സൂപ്പർഫാസ്റ്റ് ബസ് ബംഗ്ലൂരുവിലെ എസ്.എൻ.കണ്ണപ്പ പ്രകാശ് ഓട്ടോയിൽ നിന്നാണ് ബോഡി നിർമിച്ചിരിക്കുന്നത്. 50 കോടി രൂപയാണ് 131 ബസുകൾക്കായി ചിലവാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








