യുഡിഎഫിൻ്റെ കാലത്ത് നടന്നില്ല, കേരളത്തിലെ ആദ്യ സീപ്ലെയിൻ കൊച്ചിയിൽ,ഫ്ലാഗ് ഓഫ് ഇന്ന്
കേരളത്തിലെ ടൂറിസം മേഖല ഓരോ ദിവസം ചെല്ലുംന്തോറും വളർന്ന് കൊണ്ടിരിക്കുകയാണ്. പുതിയ ഓരോ പദ്ധതികളും ആവിഷ്കരിക്കുന്നതിൽ പിണറായി സർക്കാർ പ്രതിജ്ഞാബദ്ധരാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ കൊച്ചിയിൽ കേരളത്തിലെ ആദ്യ സീപ്ലെയിൻ ലാൻഡ് ചെയ്തിരിക്കുകയാണ്. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ ആണ് സംസ്ഥാനത്തെ ആദ്യ ജലവിമാനം വിജയകരമായി ഇറക്കിയത്. സംസ്ഥാനത്തിൻ്റെ മികച്ച ജലപാതകളെ ആകാശമാർഗങ്ങളിലൂടെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന സീപ്ലെയിൻ ടൂറിസം വികസിപ്പിക്കാനുള്ള കേരള സർക്കാരിൻ്റെ പദ്ധതികളിലെ സുപ്രധാന നാഴികക്കല്ല് തന്നെയാണ് ഈ വിമാനം.
സീപ്ലെയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് സന്ദർശകർക്ക് കേരളത്തിലെ പ്രശസ്തമായ കായലുകളുടെയും തീരദേശ ഭൂപ്രകൃതികളുടെയും അതുല്യമായ ആകാശ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്നതിനൊപ്പം തന്നെ കേരളത്തിലെ നദികൾ, തടാകങ്ങൾ, ലഗൂണുകൾ എന്നിവയുടെ വിപുലമായ കാഴ്ച്ചയും, ജലപാതകളുടെ ഭംഗിയും പറക്കലിൻ്റെ ആവേശവും കൂട്ടിച്ചേർക്കുന്ന ഒരു മികച്ച പദ്ധതി തന്നെയാണ് ഈ സീപ്ലെയിനിലൂടെ സർക്കാർ ലക്ഷ്യമിട്ടത്.

ഒരേസമയം 15 പേർക്കാണ് വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത്.കരയിലും വെള്ളത്തിലും ഒരേ പോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയർക്രാഫ്റ്റാണിത്. തിങ്കളാഴ്ച്ച ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കൊച്ചിയിൽ നിന്നും വിമാനത്തിൻ്റെ പരീക്ഷണ പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ വിമാനം ഇടുക്കി മാട്ടുപെട്ടിയിലേക്ക് പറന്ന് ലാൻഡ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ് ജെറ്റുമാണ് 'ഡി ഹാവിലാൻഡ് കാനഡ'യുടെ സേവന ഓപ്പറേറ്ററുമാർ. ആന്ധ്രാപ്രദേശിലും കർണാടകയിലുമാണ് ട്രയൽ സർവീസ് നടത്തിയത്. വിക്ഷേപണത്തിന് മുന്നോടിയായി കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി, സീ പ്ലെയിൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഉന്നതതല പരിശോധന നടന്നിരുന്നു.

ആദ്യം സൂചിപ്പിച്ചത് പോലെ കേരളത്തിൻ്റെ ടൂറിസം വകുപ്പ് ഒരുപാട് വലിയ പദ്ധതികളാണ് കേരത്തിൽ ആവിഷ്കരിക്കുന്നത്. സംസ്ഥാനത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ ടൂറിസം സൗഹൃദ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കേരള ടൂറിസം വകുപ്പ് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ച് വികസിപ്പിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട് ബീച്ച്.
ബീച്ചിൻ്റെ പ്രകൃതി ഭംഗി നിലനിർത്തി കൊണ്ട് നാലു കിലോമീറ്റർ നടപ്പാതയും നിർമിക്കുന്നുണ്ട്. 233 കോടി രൂപയുടെ പദ്ധതി ഇപ്പോൾ 80 ശതമാനത്തോളം പൂർത്തിയായിയിട്ടുണ്ട്. കെടിഡിസി നിർമിക്കുന്ന ത്രീ സ്റ്റാർ ഹോട്ടൽ സമുച്ചയവും നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നവയാണ്. നാല് ഘട്ടങ്ങളിലായിട്ടാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. ബീച്ചിൽ ഫുട്പാത്തിന് പുറമെ കുട്ടികളുടെ കളിസ്ഥലം, ടോയ്‌ലറ്റുകൾ, ലാൻഡ്‌സ്‌കേപ്പിംഗ് എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്.
നിങ്ങൾക്ക് 4×4 എസ്‌യുവി ഉണ്ടെങ്കിലും, നിങ്ങൾക്ക് ശരിയായ വൈദഗ്ധ്യം ഇല്ലെങ്കിൽ വാഹനം കുടുങ്ങിപ്പോകും. ഇന്ത്യയിലെ പല ബീച്ചുകളും, പ്രത്യേകിച്ച് ഗോവയിലും ഒഡീഷയിലും, ആമകളുടെയും മറ്റ് കടൽ ജീവികളുടെയും പ്രജനന കേന്ദ്രങ്ങളായതിനാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് അവിടേക്ക് വാഹനങ്ങൾ ഇറക്കാനുളള അനുമതിയില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








