'പെട്രോളടിക്കാനുള്ള പൈസക്ക് ഫുഡ് അടിക്കാം'; 48.77 ലക്ഷത്തിന്റെ ഇവി വാങ്ങി മലയാളി ഫുഡ് വേ്‌ലാഗര്‍
പണ്ട് കാലത്ത് ഒരു ഭക്ഷണശാല ഫെയ്മസ് ആകുന്നത് മൗത്ത് പബ്ലിസിറ്റി ഒന്ന് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് അതല്ല സ്ഥിതി. നമ്മുടെ നാട്ടിന്‍ പുറങ്ങളിലടക്കമുള്ള 'ഹിഡന്‍' ഫുഡ് സ്‌പോട്ടുകള്‍ വരെ വൈറല്‍ ആകാന്‍ ഫുഡ് വേ്‌ലാഗര്‍മാരുടെ ഒരു വീഡിയോ മതി. അത്തരത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഒരുപാട് ഭക്ഷണശാലകള്‍ ഉണ്ട്. കേരളത്തില്‍ ഇന്ന് അറിയപ്പെടുന്ന ഫുഡ് വേ്‌ലാഗറാണ് ബാസിംസ് പ്ലേറ്റ്. ബാസിം നാലകത്ത് എന്ന പെരിന്തല്‍മണ്ണക്കാരന്‍ ഭക്ഷണത്തോടുള്ള അടങ്ങാത്ത ക്രേസ് കാരണമാണ് തന്റെ യൂട്യൂബ് ചാനലിനും സോഷ്യല്‍ മീഡിയ പേജുകളുടെയും കൂടെ 'പ്ലെയിറ്റ്' ചേര്‍ത്തത്.
രുചികളോടുള്ള അടങ്ങാത്ത ആവേശത്തിനൊപ്പം തന്റെ സ്വതസിദ്ധമായ മലപ്പുറം ശൈലിയിലുള്ള സംസാരത്തിലൂടെയും കൂടിയാണ് ബാസിം മലയാളി ഭക്ഷണപ്രേമികള്‍ക്കിടയില്‍ താരമായി വളര്‍ന്നത്. 2018-ല്‍ എംബിഎ പഠനത്തിനിടെ ചെറിയ യാത്രകള്‍ക്കിടയിലുള്ള അനുഭവക്കുറിപ്പിലൂടെയാണ് ഫുഡ് വേ്‌ലാഗിംഗ് തുടങ്ങിയത്. ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ 1 ദശലക്ഷം ആളുകളാണ് ബാസിം പ്ലേയിറ്റിനെ പിന്തുടരുന്നത്. യൂട്യൂബിലാണെങ്കില്‍ 5 ലക്ഷത്തിലോറെ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്.

ഇദ്ദേഹത്തെ വാഹന പ്രേമികള്‍ക്കും വളരെ സുപരിചിതനാകാന്‍ കാരണങ്ങളുണ്ട്. കാരണം ഇതുവരെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അദ്ദേഹം നിരവധി കാറുകള്‍ 'ഗിവ്എവേ' ആയി നല്‍കിയിട്ടുണ്ട്. ഇത് വായിക്കുന്ന പലരും അതില്‍ പങ്കാളികള്‍ ആയിട്ടുമുണ്ടാകും. ഇത്രയും പറഞ്ഞ് വന്നത് തന്റെ രുചി തേടിയുള്ള യാത്രകള്‍ക്കായി ബാസിം പുതിയ ഒരു കൂട്ടാളിയെ സ്വന്തമാക്കിയിട്ടുണ്ട്. ഹ്യുണ്ടായി അയോണിക് 5 ഇവിയാണ് ബാസിം സ്വന്തമാക്കിയിരിക്കുന്നത്.
പുത്തന്‍ ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയ വിവരം വേ്‌ലാഗര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. കാര്‍ ഷോറൂമില്‍ നിന്ന് ഇറക്കുന്നതിന്റെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റ സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒത്തിരി പേര്‍ പുത്തന്‍ കാര്‍ വാങ്ങിയ ബാസിമിന് കമന്റ് ബോക്‌സിലൂടെ ആശംസകള്‍ നേര്‍ന്നു. ഹ്യുണ്ടായി അയോണിക് 5 ഇവിയുടെ ഒപ്റ്റിക് വൈറ്റ് കളര്‍ ഓപ്ഷനാണ് അദ്ദേഹം തെരഞ്ഞെടുത്തതെന്നാണ് തോന്നുന്നത്.

ഒരു സിംഗിള്‍ ഫുള്ളി ലോഡഡ് വേരിയന്റില്‍ ലഭ്യമാകുന്ന ഈ ഇലക്ട്രിക് കാറിന് 46.05 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഈ ഇലക്ട്രിക് കാറിനെ കുറിച്ച് പറയുമ്പോള്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സമര്‍പ്പിത പ്ലാറ്റ്‌ഫോമായ E-GMP (ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം) അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മോഡലാണ് അയോണിക് 5.
പുതിയ പാരാമെട്രിക് പിക്‌സല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, 20 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ഇവിയുടെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. അടയ്ക്കുമ്പോള്‍ എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുകയും തുറക്കുമ്പോള്‍ വാഹനഭാഗങ്ങള്‍ തണുപ്പിക്കുകയും ചെയ്യുന്ന ആക്റ്റീവ് എയര്‍ ഫ്‌ലാപ്പും (എഎഎഫ്) ഇതിന്റെ സവിശേഷതയാണ്.

ഇവിയുടെ അകത്തളത്തില്‍ രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഒന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും മറ്റൊന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും വേണ്ടിയാണ്. നാവിഗേഷന്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെവല്‍ 2 ADAS, പവര്‍ സീറ്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, 8 സ്പീക്കര്‍ ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, വെഹിക്കിള്‍ ടു ലോഡ് ഫംഗ്ഷന്‍ എന്ന് തുടങ്ങി നിരവധി നൂതന സവിശേഷതകള്‍ ഇതിന്റെ ഭാഗമാണ്.
പെര്‍മനെന്റ് സിങ്ക്രണസ് മോട്ടോറുമായി ഘടിപ്പിച്ച 72.6 kWh ബാറ്ററി പായ്ക്കാണ് അയോണിക് 5 ഇവിക്ക് കരുത്ത് പകരുന്നത്. പവര്‍ട്രെയിനിന് 216 bhp പവറും 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍ വഴി റിയര്‍ വീലിലേക്ക് പവര്‍ എത്തിക്കുന്നു. ഇവി ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. 350kW DC ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ചാര്‍ജ് ചെയ്യാം.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇവിക്ക് ഹ്യുണ്ടായി സ്മാര്‍ട്ട് സെന്‍സ് ലഭിക്കുന്നു. ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്കുകള്‍, മള്‍ട്ടി കൊളീഷന്‍ അവേയ്ഡന്‍സ് ബ്രേക്കുകള്‍, ആറ് എയര്‍ബാഗുകള്‍, വെര്‍ച്വല്‍ എഞ്ചിന്‍ സൗണ്ട് സിസ്റ്റം, പവര്‍ ചൈല്‍ഡ് ലോക്ക് എന്നിവ ഇതിന് ലഭിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ കിയ EV6, ബിഎംഡബ്ല്യു i4, മെര്‍സിഡീസ് ബെന്‍സ് EQB, വോള്‍വോ XC40 റീചാര്‍ജ് എന്നിവയാണ് ഹ്യുണ്ടായി അയോണിക് 5 ഇവിയുടെ എതിരാളികള്‍.


Click it and Unblock the Notifications








