അഷ്ടമുടിക്കായലിലെ ജലവിമാനങ്ങള്‍
വെള്ളത്തില്‍ ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും ശേഷിയുള്ള വിമാനമാണ് സീപ്ലെയിന്‍. കേരളത്തില്‍ കൊണ്ടുവന്നിരിക്കുന്ന ജലവിമാനം ടൂറിസം ആവശ്യത്തിനുപകരിക്കുന്നതാണ്. ആറ് പേര്‍ക്കാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയുക.
ജലവിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനുമായി ഒരു കിലോമീറ്ററോളം പ്രദേശം ഒരുക്കി നിര്‍ത്തേണ്ടതുണ്ട് എന്നതാണ് കേരളത്തിലെ പ്രധാന അസൗകര്യം. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ അസൗകര്യമുണ്ടാക്കാന്‍ സാധ്യതയുണ്ട്.

സെസ്സന 206
ആറ് സീറ്റുകളുള്ള സെസ്സന 206 സീപ്ലെയിനാണ് കായലുകള്‍ക്കിടയില്‍ സര്‍വീസ് നടത്തുക.

ആദ്യ സര്‍വീസ്
ആദ്യ സര്‍വീസ് പൂര്‍ത്തിയാക്കാന്‍ കാലാവസ്ഥ സമ്മതിച്ചില്ല. ടെക്ക് ഓഫ് ചെയ്ത് തിരിച്ച് ഇറക്കുന്നതില്‍ ഒതുങ്ങി ഉദ്ഘാടനം.

വയറ്റത്തടി
കായലില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം ചെയ്യുന്നവരുടെ വയറ്റത്തടിക്കുന്ന പദ്ധതിയാണ് ഇതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വേണ്ടത്ര പഠനം നടത്താതെയാണ് പദ്ധതി നടപ്പാക്കുന്നത്.

പുന്നമടക്കായലിനും അഷ്ടമുടിക്കായലിനും ഇടയില്‍
ആലപ്പുഴ പുന്നമടക്കായലിനും കൊല്ലം അഷ്ടമുടിക്കായലിനും ഇടയിലാണ് ജലവിമാന സര്‍വീസ് നടക്കുന്നത്. ഇത് ടൂറിസ്റ്റുകളെ കാര്യമായി ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.

പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍
കായലുകള്‍ നിറഞ്ഞ ചില പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ ഇത്തരം വിമാനങ്ങള്‍ യാത്രാവാഹനമായി ഉപയോഗിക്കുന്നുണ്ട്. പറക്കും ബോട്ടുകള്‍ എന്നൊരു വിഭാഗത്തില്‍ പെട്ട വിമാനങ്ങളാണ് അവിടങ്ങളില്‍ ഉപയോഗിക്കുന്നത്. ഇതില്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയും.

യാത്രാവിമാനം
ചില വിമാനക്കമ്പനികള്‍ യാത്രാവിമാനമായി ജലവിമാനങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ചെലവ് ചുരുങ്ങിയ റണ്‍വെയാണ് ഈ സര്‍വീസിനെ ആദായകരമാക്കുന്നത്.

യുദ്ധ വിമാനം
യുദ്ധ വിമാനങ്ങളായും ജലവിമാനങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

മിഖായേല്‍ ഫാബ്രി
ബല്‍ജിയംകാരനായ മിഖായേല്‍ ഫാബ്രിയാണ് ജലവിമാനത്തിന്‍റെ കാപ്റ്റന്‍. യാത്രക്കാരെ കയറ്റാതെയാണ് ഉദ്ഘാടന പറക്കല്‍ നടത്തിയത്.





Click it and Unblock the Notifications








