ഭാരത് നമ്പർ പ്ലേറ്റ് കേരളത്തിൽ വേവില്ലെന്ന് സർക്കാർ, കാരണം എന്താണെന്ന് അറിയാമോ
ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് വ്യത്യസ്ത വാഹന രജിസ്ട്രേഷന്‍ മൂലമുണ്ടാകുന്ന പ്രയാസം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവനതരിപ്പിച്ച സംവിധാനമാണ് ബി.എച്ച്. രജിസ്ട്രേഷന്‍. ഇന്ത്യയില്‍ ഗതാഗത മേഖല കൈകാര്യം ചെയ്യുന്നത് കേന്ദ്രസര്‍ക്കാരും നയപരമായ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ ഗതാഗത മേഖല നിയന്ത്രിക്കുന്നു. ഇതില്‍ ഓരോ സംസ്ഥാന സര്‍ക്കാരുകളും ഏതുതരം നമ്പര്‍ പ്ലേറ്റുകള്‍ നല്‍കണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു.
എന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാർ ഭാരത് നമ്പർ പ്ലേറ്റിന് എതിരായി വന്നിരിക്കുകയാണ്. അതിൻ്റെ പ്രധാന കാരണമെന്ന് പറയുന്നത് ഇത് നടപ്പാക്കിയാല്‍ വര്‍ഷം 300 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്നാണ്. റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിനായത് കൊണ്ട് തന്നെ കേന്ദ്രം നിശ്ചയിച്ച കുറഞ്ഞനിരക്ക് അനുവദിക്കാന്‍ കഴിയില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

ഒരു വാഹനത്തിന് ബി.എച്ച് രജിസ്ട്രേഷൻ എടുത്താൽ ഉപയോഗിക്കുന്ന സംസ്ഥാനത്ത് രണ്ടുവര്‍ഷത്തെ നികുതി അടച്ചാല്‍ മതി. ഒരു സംസ്ഥാനത്തെ രജിസ്ട്രേഷനുള്ള വാഹനം മറ്റൊരു സംസ്ഥാനത്ത് ആറുമാസത്തില്‍ കൂടുതല്‍ ഉപയോഗിക്കണമെങ്കില്‍ അവിടത്തേക്ക് രജിസ്ട്രേഷന്‍ മാറ്റി നികുതി അടയ്ക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. ജി.എസ്.ടി. ഉള്‍പ്പെടെ വാഹനവിലയുടെ 21 ശതമാനംവരെ നികുതി സംസ്ഥാനത്ത് ഈടാക്കുന്നുണ്ട്.
BH രജിസ്‌ട്രേഷന്‍ നടപടികള്‍ സമ്പൂർണമായും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. ആര്‍ടിഒ ഓഫീസുകളില്‍ പോകേണ്ടതില്ലെന്ന് ചുരുക്കം. ഒരു പുതിയ കാർ വാങ്ങുമ്പോൾ കാർ വാങ്ങുന്നയാളുടെ പേരിൽ വാഹൻ പോർട്ടലിലെ ഫോം 20 ഉപയോഗിച്ച് ഡീലർ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കും. ഭാരത് സീരീസ് അല്ലെങ്കിൽ BH സീരീസ് ആയി വാഹനത്തിന്റെ രജിസ്ട്രേഷനായി ഡീലർ സീരീസ് തരം തെരഞ്ഞെടുക്കേണ്ടതുണ്ട്.

വാഹൻ പോർട്ടലിൽ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ ഡീലർ കാർ വാങ്ങുന്നയാൾക്കുള്ള വർക്കിംഗ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യും. വർക്കിംഗ് സർട്ടിഫിക്കറ്റ് രേഖകളിൽ ഫോം 60 അല്ലെങ്കിൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡും നൽകേണ്ടതുണ്ട്. ഇതിനുപുറമെ ഡീലർ മറ്റ് രേഖകളും സമർപ്പിക്കേണ്ടതുണ്ട്.
വാഹൻ പോർട്ടലിൽ ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചതിന് ശേഷം ആവശ്യമായ ഫീ അല്ലെങ്കിൽ മോട്ടോർ വാഹന നികുതി ഓൺലൈനായി അടയ്ക്കുക. ഒരു BH സീരീസ് രജിസ്ട്രേഷൻ പ്ലേറ്റ് ലഭിക്കുന്നതിന് വാഹന ഉടമ തുടക്കത്തിൽ രണ്ട് വർഷത്തേക്ക് നികുതി അടയ്ക്കണം. സാധാരണയായി 15 വർഷത്തിന് പകരം രണ്ട് വർഷത്തേക്കുള്ള റോഡ് നികുതിയാണ് ഈടാക്കുക.

2021 സെപ്റ്റംബര്‍ 15-നാണ് ഏകീകൃത രജിസ്‌ട്രേഷന്‍ സംവിധാനമായ ഭാരത് രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. റോഡുനികുതി നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ബി.എച്ച്. രജിസ്‌ട്രേഷനിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് എന്നതാണ് സംസ്ഥാനസര്‍ക്കാർ ഉയർത്തുന്ന ആരോപണം.
പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു ആദ്യഘട്ടങ്ങളില്‍ ബി.എച്ച്. രജിസ്‌ട്രേഷന്‍ നേടുന്നതിന് യോഗ്യതയുണ്ടായിരുന്നത്. എന്നാല്‍, ഇതില്‍ മാറ്റം വരുത്തി നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്കും ബി.എച്ചിലേക്ക് മാറുന്നുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. വാഹനത്തില്‍ ബി.എച്ച്. രജിസ്ട്രേഷന്‍ നല്‍കാന്‍ ഉദേശിക്കുന്നവര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തിന്റെയോ താമസ സ്ഥലത്തിന്റെയോ മേല്‍വിലാസത്തില്‍ അപേക്ഷിക്കാന്‍ കഴിയും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും.

നിലവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റേത് സംസ്ഥാനത്തും പരമാവധി 12 മാസം മാത്രമാണ് ഉപയോഗിക്കാനാവുന്നത്. ഇതിനുശേഷവും വാഹനം മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കണമെങ്കിൽ 12 മാസം കഴിയുന്നതിന് മുമ്പ് ഉടമ വാഹനം ആ സംസ്ഥാനത്തേക്ക് റീരജിസ്‌ട്രേഷൻ ചെയ്യണം. ഏതു സംസ്ഥാനത്താണോ വാഹനം രജിസ്ട്രര്‍ ചെയ്തത് അവിടെ നിന്നുള്ള എൻഒസി സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഈ നൂലാമാലകൾ ഒഴിവാക്കാനാണ് BH സീരീസ് നടപ്പിലാക്കിയത്. പുതിയ ഭേദഗതി അനുസരിച്ച് മറ്റാളുകൾക്കും BH രജിസ്ട്രേഷനിലുള്ള വാഹനം കൈമാറാനും സാധിക്കും.


Click it and Unblock the Notifications








