വാഹനം 'മഞ്ഞയിൽ' മുങ്ങണമെന്ന് ഡ്രൈവിങ്ങ് സ്കൂളുകളോട് സർക്കാർ, ഉടമകളുടെ പോക്കറ്റ് കീറുമെന്ന് ഉറപ്പ്

കേരളത്തിൽ ഡ്രൈവിങ്ങ് സ്കൂൾ ഉടമകളും മോട്ടോർ വാഹന വകുപ്പും തമ്മിലുളള പോര് ഒന്ന് കുറഞ്ഞ് വരികയാണ്. ഇപ്പോഴിതാ ഡ്രൈവിങ്ങ് സ്കൂളുകളുടെ വാഹനങ്ങൾ തിരിച്ചറിയുന്നതിന് വേണ്ടി മഞ്ഞ നിറം നിർബന്ധമാക്കുകയാണ്. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്, എന്നാൽ ഇത് സംബന്ധിച്ച് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് മോട്ടേർാ വാഹന വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ 6000 ഡ്രൈവിങ്ങ് സ്കൂളുകളാണുളളത്, അതിൽ 30,000 വാഹനങ്ങളുമുണ്ട്.
റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണ് മഞ്ഞനിറം നിര്‍ബന്ധമാക്കുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.

'എല്‍' ബോര്‍ഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള ഇപ്പോഴത്തെ മാര്‍ഗ്ഗം. സര്‍ക്കാര്‍ നിര്‍ദേശമായത് കൊണ്ട് തന്നെ യോഗത്തിൽ തീരുമാനമാകാനാണ് സാധ്യത. മോട്ടോർ വാഹന വകുപ്പും ഡ്രൈവിങ്ങ് സ്കൂളുകളും തമ്മിലുളള പോര് വീണ്ടും മുറുകാനാണ് സാധ്യത. അപകടം കുറയ്ക്കാന്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത് പിന്‍വലിച്ചിരിക്കുകയാണ്. ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളെ മഞ്ഞ അടിപ്പിക്കുന്ന എസ്.ടി.എ യോഗത്തില്‍ തന്നെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് ഇളവ് നല്‍കുന്ന കാര്യവും ചർച്ച ചെയ്തത്.

സംസ്ഥാനത്തെ ബസ്സുടമകളുടെ സമ്മർദ്ദത്തെതുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിന് ഗതാഗത വകുപ്പ് നീക്കം നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. ടൂറിസ്റ്റ് ബസ്സുകൾ വഴി വിട്ടു ചിത്രങ്ങളും വലിയ രൂപങ്ങളും പതിക്കുന്നത് പതിവാക്കിയ സാഹചര്യത്തിൽ ആണ് ഗതാഗത വകുപ്പ് നിറങ്ങൾ നിരോധിച്ചത്. തുടര്‍ന്നാണ് വെള്ള നിറം നല്‍കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് തിരുത്താനാണ് നീക്കം. പഴയ ഉത്തരവ് തിരുത്തികൊണ്ടായിരിക്കും പുതിയ ഉത്തരവിറക്കുക.

കേരളത്തിലെ മോട്ടോർ വാഹന വകുപ്പിൻ്റെ വലിയൊരു തലവേദനയായിരുന്നു കുറച്ച് നാളായി സഞ്ജു ടെക്കി. ആജീവനാന്ത വിലക്കാണ് സഞ്ജുവിൻ്റെ ലൈസൻസിന് ലഭിച്ചിരിക്കുന്നത്. അറിയാതെ സംഭവിച്ചതാണെന്നും ഇനി ഇത്തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നുമെല്ലാമായിരുന്നു സഞ്ജു നല്‍കിയ വിശദീകരണം. എന്നാല്‍, ഹൈക്കോടതി ഉള്‍പ്പെടെ ഈ കേസില്‍ ഇടപെടുകയും ഇത്തരം കേസുകളില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ കടുത്ത നടപടിയിലേക്ക് പോകാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.

ക്കുന്നത്. പിന്നിലെ പാസഞ്ചര്‍ സീറ്റിന്റെ ഭാഗത്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച് പ്ലാസ്റ്റിക് കയറുകൊണ്ട് ഫ്രണ്ട് സീറ്റിലും പിന്നിലുമെല്ലാം കെട്ടിയ ശേഷമാണ് പൈപ്പ് ഉപയോഗിച്ച് ഇതിൽ വെള്ളം നിറക്കുന്നത്. ഈ വെള്ളത്തില്‍ ഡ്രൈവര്‍ ഒഴികെയുള്ള ബാക്കിയുള്ളവര്‍ ഇരുന്നും കിടന്നുമൊക്കെയാണ് വാഹനത്തിൽ സഞ്ചരിക്കുന്നത് എന്ന് വിഡിയോയിൽ കാണാം. പൊതു നിരത്തിലൂടെ ഈ കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങളും ഇതിലുണ്ട്.

പകല്‍ സമയം നല്ല ഗതാഗത തിരിക്കുള്ളപ്പോഴാണ് ഇവര്‍ സ്വിമ്മിംഗ് പൂള്‍ കാറുമായി പുറത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. വഴിയിലുള്ള യാത്രക്കാര്‍ പല തരത്തില്‍ കാറിനുള്ളിലേക്കു നോക്കുന്നതും കാണാം. ഇതിനിടെ കയർ ലൂസായി വെള്ളം ചോര്‍ന്ന് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തേക്ക് പോവുകയും സൈഡ് എയര്‍ബാഗ് പുറത്തേക്കു വരികയും ചെയ്യുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നതായി കാണാം.

എയർബാഗ് ഓപ്പൺ ആയതോടെ പിന്നിലെ ഡോര്‍ തുറന്ന് ഇവർ വെള്ളം പൊതു നിരത്തിലേയ്ക്കാണ് ഒഴുക്കി വിടുന്നതും. 160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട്‌ ചെയ്തുള്ള ഡ്രൈവിംഗ് അതോടൊപ്പം തന്നെ ആഡംബര വാഹനങ്ങളിൽ രൂപമാറ്റം വരുത്തി നിരത്തിലിറക്കുക എന്നീ കുറ്റങ്ങളും സഞ്ജുവിനെതിരെയുണ്ട്. യുട്യൂബ് ചാനലിൽ RTO നടത്തിയ പരിശോധനയിലാണ് കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലിരുന്ന് വീഡിയോ റെക്കോർഡ് ചെയ്യുകയോ വ്ളോഗിങ്ങ് ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ നിയമനടപടി എടുക്കാനാണ് കേരള ഹൈകോടതിയുടെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ വാഹനങ്ങളില്‍ വരുത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് ഹൈക്കോടതി വാഹന പരിശോധന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, June 17, 2024, 13:58 [IST]
English summary
Kerala government make yellow compulsory for driving school vehicles details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X