വണ്ടിപ്രാന്തൻമാർ ഈ സർക്കാരിൻ്റെ ഐശ്വര്യം! ഗതാഗത വകുപ്പിൽ നിന്ന് കിട്ടിയത് 68000 കോടി

കേരളത്തിൽ ഇപ്പോൾ രണ്ടാം പിണറായി സർക്കാർ തങ്ങളുടെ മികച്ച ഭരണവുമായി മുന്നോട്ട് പോകുകയാണ്. ഏത് സർക്കാരായാലും ഖജനാവിലേക്ക് കൂടുതൽ വരുമാനം ലഭിക്കാനുള്ള വഴികളാണല്ലോ തേടുന്നത്. ഏതൊക്കെ സർക്കാർ വന്നാലും ഗവൺമെൻ്റിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന വകുപ്പ് ബിവറേജസ് കോർപ്പറേഷൻ വഴിയാണ്. എന്നാൽ ഇപ്പോൾ വിവരാവകാശ നിയമം വഴി വരുന്ന വിവരങ്ങൾ അനുസരിച്ച് ഗതാഗത വകുപ്പ് വഴി പരത്യേകിച്ച് ഇന്ധനനികുതി, റോഡ് നികുതി, വാഹന രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയിലൂടെ ഖജനാവിന് ലഭിച്ചത് 68000 കോടി രൂപയാണ്. അതിൽ തന്നെ ഫാൻസി നമ്പർ ലേലത്തിലൂടേയും ബുക്കിങ്ങിലൂടേയും ലഭിച്ചത് 500 കോടിക്ക് മുകളിലാണ്.

മോട്ടേർാ വാഹന വകുപ്പിലെ ഏറ്റവും പുതിയ വാർത്തകൾ പരിശോധിക്കുകയാണെങ്കിൽ പഴയ വാഹനങ്ങളുടെ ആർസി പുതുക്കുന്നതിനുളള ഫീസ് ഇപ്പോൾ എട്ടിരട്ടി ആക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. മോട്ടോര്‍വാഹനചട്ടത്തിലെ 81-ാം വകുപ്പ് പ്രകാരമുളള വർധനവ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നുവെങ്കിലും ഏപ്രിൽ ഒന്ന് മുതൽ വർധനവ് നിലവിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. 15 വര്‍ഷത്തിനുശേഷം അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നത്.

കേരളത്തിലെ സ്ഥിതി നോക്കുകയാണെങ്കിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങൾക്ക് 50 ശതമാനം നികുതി വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിലെ നിരക്കുകളിലേക്ക് നോക്കിയാൽ ടൂവിലറുകൾക്ക് അഞ്ചുവർഷത്തേക്ക്‌ ഈടാക്കുന്ന നികുതി തുക എന്ന് പറയുന്നത് 900 രൂപയാണ്. പകുതി വർധനവ് എന്ന് പറയുമ്പോൾ 450 രൂപ വർധിപ്പിക്കാനാണ് സാധ്യത. 750 കിലോഗ്രാമിൽ താഴെ ഭാരമുള്ള ഇടത്തരം കാറുകൾക്ക് 6400 രൂപയും 750 മുതൽ 1500 കിലോവരെ ഭാരമുള്ള കാറുകൾക്ക് 8600 രൂപയുമാണ് നിലവിലെ നികുതി.

1500 കിലോയ്ക്കു മുകളിൽ ഭാരമുള്ളവയ്ക്ക് 10,800 രൂപയുമാണ്. ഇനി ഇതിലെല്ലാം 50 ശതമാനം വർധനയുണ്ടാകും. സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചിട്ടുണ്ടെങ്കിലും മറ്റ് സുപ്രധാനമായ ചില തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വാഹന വിലയുടെ 8 ശതമാനം നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വണ്ടി വിലയുടെ 10 ശതമാനം നികുതിയും ഇനി മുതൽ ഈടാക്കും.

ഇവികൾക്ക് ഒറ്റത്തവണ നികുതിയായി ഈടാക്കിയിരുന്ന 5 ശതമാനം നികുതി വാഹന വിലയുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കുന്നതാണ് നീക്കം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടാക്‌സ് കൂട്ടാനുള്ള തീരുമാനം വൈദ്യുതി കാറുകളിലേക്ക് ചേക്കേറാനിരുന്നവർക്ക് നിരാശ സമ്മാനിക്കും. സ്വകാര്യ ആവശ്യത്തിന് ഉപയോ​ഗിക്കുന്ന 15 വർഷം കഴിഞ്ഞ കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ത്രീ വീലറുകൾ എന്നിവയുടെ നികുതിയിൽ 50 ശതമാനം വർധനവ് പ്രഖ്യാപിച്ചത് സാധാരണക്കാരന് തിരിച്ചടിയാവും.

ഇതിനെല്ലാം പുറമേ ഇവി ഉടമകൾക്ക് വലിയ ഒരു തിരിച്ചടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. പുതിയ നിയന്ത്രണമനുസരിച്ച് രാത്രിയിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിന് കൂടുതൽ ചെലവ് വരുമെന്നാണ് അറിയാൻ കഴിയുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ടൈം ഓഫ് ഡേ (ToD) ബില്ലിംഗ് പരിഷ്ക്കരിച്ച് കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതനുസരിച്ച് രാത്രിയിൽ ഇവികൾ ചാർജ് ചെയ്യുന്നതിന് 30 ശതമാനത്തോളം അധിക ചെലവ് വരും.

സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ ചാർജിംഗ് പ്രക്രിയയെ രണ്ട് സമയ മേഖലകളായി തിരിച്ച് ഉത്തരവായതാണ് ശ്രദ്ധേയം. ഇതിൽ 'സോളാർ പിരീഡ്' എന്ന് വിളിക്കുന്ന ആദ്യ സമയ മേഖല രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും ഇടയിലാണ്. ഈ സമയയത്ത് പബ്ലിക് ഇവി ചാർജിംഗ് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹന ഉപയോക്താക്കളിൽ നിന്നും സ്റ്റാൻഡേർഡ് നിരക്കുകളേക്കാൾ 30 ശതമാനം ബിൽ ഈടാക്കും. രണ്ടാമത്തേത് ' നോൺ സോളാർ പിരീഡ്' എന്ന് വിളിക്കപ്പെടുന്നതാണ്.

ഇതിൽ വൈകുന്നേരം നാലിനും രാവിലെ ഒമ്പതിനും ഇടയിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുകയാണെങ്കിൽ സ്റ്റാൻഡേർഡ് താരിഫ് നിരക്കിനേക്കാൾ 30 ശതമാനം കൂടുതൽ നൽകേണ്ടിവരും. താരിഫ് മാറ്റങ്ങൾ ഹോം ചാർജറുകൾക്കല്ല മറിച്ച് ചാർജിംഗ് സ്റ്റേഷനുകൾക്കാണ് ബാധകം കേട്ടോ. ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയതിനെത്തുടർന്നാണ് റെഗുലേറ്ററി കമ്മീഷൻ നിരക്കുകൾ പരിഷ്ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ കേരളത്തിൽ മൂന്ന് സോണുകളാണ് ടിഒഡി ബില്ലിംഗിനായുള്ളത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയും, വൈകുന്നേരം 6 മുതൽ രാത്രി 10 വരെയും, രാത്രി 10 മുതൽ രാവിലെ 6 വരെയുമാണ് ഈ സമയക്രമം. ഇതാണ് സോളാർ പിരീഡും നോൺ സോളാർ പിരീഡുമായി പരിഷ്ക്കരിക്കുന്നത്. സ്റ്റാൻഡേർഡ് നിരക്കിൽ വാഹനം ചാർജ് ചെയ്യാൻ 100 ചെലവഴിച്ചാൽ സോളാർ പിരീഡിൽ അത് 70 രൂപയായി കുറയും.

അതുപോലെ, നോൺ സോളാർ പിരീഡിൽ അതായത് രാത്രിയിൽ ഒരു ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിന് സ്റ്റാൻഡേർഡ് താരിഫ് നിരക്കിനേക്കാൾ 30 ശതമാനം അല്ലെങ്കിൽ 130 രൂപ അധികം മുടക്കേണ്ടതായും വരും. രാത്രിയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് നിരുത്സാഹപ്പെടുത്താനും സോളാർ പീരീഡ് ഉപയോഗിക്കാനുമാണ് ഈ നീക്കം. നിലവിൽ, സൗരോർജ്ജം ഉപയോഗിക്കുന്ന ചാർജിംഗ് സ്റ്റേഷനുകൾ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുന്നത് പകൽ സമയത്താണ്.

രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും ഇടയിൽ പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്നതാണ് കാരണം. വൈദ്യുതി ഉപയോഗിച്ചില്ലെങ്കിൽ വൈകുന്നേരം നാലിനും രാവിലെ ഒമ്പതിനും ഇടയിൽ ഗ്രിഡിലേക്ക് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 53 ശതമാനം മാത്രമേ നഷ്ടപ്പെടുകയുള്ളൂ. പകൽ സമയ ചാർജിംഗ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം എങ്കിലും മിക്ക ഉപയോക്താക്കളും പകൽ സമയത്ത് ഇലക്ട്രിക് വാഹനങ്ങളുമായി ജോലിക്കോ പുറത്തോപോവുമെന്നതിനാൽ പുതിയ തീരുമാനം തിരിച്ചടിയാവും.

പൊതുവെ പകൽ സമയത്തെ കറക്കമെല്ലാം കഴിഞ്ഞ് ആളുകൾ രാത്രിയിലാണ് ഇവികൾ ചാർജ് ചെയ്യാനിടുന്നത്. ഇത്തരക്കാർക്ക് ഇനിയുള്ള ദിനങ്ങൾ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. എന്നാൽ പകൽ ചാർജ് ചെയ്യാൻ അവസരം ലഭിക്കുന്നവർക്ക് സോളാർ പിരീഡിലെ ഇളവ് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും. ഇത് അവരുടെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് കൂടുതൽ ലാഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, May 9, 2025, 20:26 [IST]
English summary
Kerala government received rs 68 000 crore through the transport department details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X