നീ ദുബായിൽ വണ്ടി എടുത്തില്ലേ? നാട്ടിൽ ഞങ്ങൾക്കൊരു റേഞ്ച് റോവർ വേണം; വൈറലായി അമ്മൂമ്മമാരുടെ ആവശ്യം

വണ്ടിപ്രാന്തന്മാരായ അച്ഛന്മാരേയും മുത്തച്ഛന്മാരേയും കൊച്ചുമക്കളേയും എല്ലാം നാം ഒരുപാട് കണ്ടിട്ടുണ്ട്, എന്നാൽ വണ്ടികളുടെ എല്ലാം പേരുകൾ പോലും വളരെ കിറുകൃത്യമായി പറഞ്ഞ് പുത്തൻ വാഹനങ്ങൾ സ്വന്തമാക്കാൻ ഇത്രയുമധികം പ്രോത്സാഹനം നൽകുന്ന അമ്മൂമ്മമാരെ അങ്ങനെ സുലഭമായി നാം കണ്ടിട്ടുണ്ടാവില്ല. എന്നാൽ കൊച്ചുമകനെ വാഹനങ്ങൾ വാങ്ങുന്നതിനായി പ്രോത്സാഹിപ്പിക്കുന്ന ഈ മുത്തശ്ശിമാർ ഒരു കൗതുകം തന്നെയാണ്. മക്കളെ എന്തിനാ ഇങ്ങനെ വണ്ടി വാങ്ങി കാശ് കളയുന്നേ എന്ന് ഭൂരി ഭാഗം പേരിൽ നിന്ന് കേൾക്കുന്ന പതിവ് ഡീമോട്ടിവേഷൻ ഡയലോഗുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഇവരുടെ ചിന്താഗതി.

മക്കളെ പോർഷയൊക്കെ എല്ലാവരുടേയും കൈയ്യിലുണ്ട്, നീ ഡോർ മേലോട്ട് പൊങ്ങുന്ന മക്ലാരൻ എടുത്താൽ മതി എന്ന ഈ മുത്തശ്ശിമാരുടെ വാക്കുകൾ വളരെ ഇൻസ്പയറിംഗാണ്. ഇങ്ങനെ രണ്ട് മുത്തശ്ശിമാർ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഇത് കണ്ട് നമ്മിൽ ചിലർ എങ്കിലും ഒരുവട്ടം ആഗ്രഹിച്ചിട്ടുണ്ടാവും.

ഈ മുത്തശ്ശിമാർ ചെറുമകനോട് അവതരിപ്പിച്ച ഏറ്റവും പുതിയ ആവശ്യവും അതിന്റെ സാക്ഷാത്കാരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. " ഗൗരിയും നീയും ദുബായിൽ വണ്ടി എടുത്തില്ലെ നാട്ടിൽ ഞങ്ങൾക്ക് പോവാൻ ഒരു വണ്ടി വേണ്ടേ?" എന്നതാണ് അമ്മൂമ്മമാരുടെ ചോദ്യം. അതിനു ചെറു മകൻ സമ്മതം മൂളുന്നതോടെ വാഹനത്തിന്റെ പേരും തരവും എല്ലാം മുത്തശ്ശിമാരിൽ നിന്നു വരുന്നത് നമുക്ക് ഈ ചെറു വീഡിയോയിൽ കാണാം.

ഒരു വാഹന പ്രേമിയ്ക്കും വളരെ കൗതുകവും സന്തോഷവും നിറയ്ക്കുന്ന ഒരു കാഴ്ച്ച തന്നെയാണിത്. മുത്തശ്ശിമാർ റേഞ്ച് റോവർ എടുത്തുടെ എന്ന് ചെറു മകനോട് ചോദിക്കുമ്പോൾ, വോഗ് മതിയോ എന്നാണ് ചെറുമകന്റെ മറുപടി. എന്നാൽ ഏതെങ്കിലും ഒരു മോഡൽ എന്ന് പരക്കെ പറയാതെ മുത്തശ്ശിമാർക്ക് കൃത്യമായി ഉത്തരമുണ്ടായിരുന്നു.

വോഗ് പറ്റത്തില്ല, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി വേണം എന്ന് മറുപടിയിൽ വാഹനങ്ങളെക്കുറിച്ചുള്ള ഈ മുത്തശ്ശിമാരുടെ ഗ്രാഹ്യം വ്യക്തമാണ്. റേഞ്ച് റോവറിന്റെ ഏറ്റവും മികച്ച വേരിയന്റാണ് ഓട്ടോബയോഗ്രഫി LWB. ക്യാബിനുള്ളിൽ ധാരാളം സ്ഥലസൗകര്യവും ആഡംബരവും സവിശേഷതകളും ഇതിനുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഓട്ടോബയോഗ്രഫി ലഭ്യമാണ്. 2.61 കോടി രൂപയിൽ ആരംഭിച്ച് പ്ലഗ് -ഇൻ ഹൈബ്രിഡ് പതിപ്പിന് 3.30 കോടി വരെ ഇതിന് വിലവരും. ചെറുമകൻ സാന്റോറിനി ബ്ലാക്ക് ,ഷെയ്ഡിലുള്ള ഒരു റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ് അമ്മൂമ്മമാർക്കായി വാങ്ങിയത്.

അകത്തളത്തിലേക്ക് നീങ്ങുമ്പോൾ ക്യാബിൻ ഡീപ് ഗാർനെറ്റ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നതായി കാണാം, കൂടാതെ സുഷിരങ്ങളുള്ള സെമി -അനിലൈൻ ലെതർ സീറ്റുകളും ഇതിൽ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഓട്ടോബയോഗ്രഫിയിൽ ധാരാളം കസ്റ്റമൈസേഷൻ ഓപ്ഷനുകളും കളർ ഷെയ്ഡുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

കാറുകളോടുള്ള തങ്ങളുടെ സ്നേഹം കാരണം ഈ ഇന്ത്യൻ മുത്തശ്ശിമാർ ഇന്റർനെറ്റിൽ വൈറലാകുന്നത് ഇതാദ്യമല്ല. ചെറുമകനെ ഒരു ലംബോർഗിനി വാങ്ങാൻ ഉപദേശിക്കുന്നത് റീലാണ് ആദ്യം വെബ്ബിൽ ശ്രദ്ധയിൽ പെട്ടത്. ഈ വീഡിയോയിൽ, ചെറുമകൻ ദുബായിൽ ഒരു പോർഷെയോ ഫെറാറിയോ വാങ്ങണോ എന്ന് ചോദിക്കുന്നതായി കാണാം. എന്നാൽ ഇതിനു മുത്തശ്ശിയുടെ മറുപടി 'രണ്ടും വേണ്ട, പോയി ഒരു ലംബോർഗിനി വാങ്ങൂ' എന്നായിരുന്നു.

മറ്റൊരു റീലിൽ, പോർഷയ്ക്കു പകരം മക്ലാരൻ എടുക്കാൻ ചെറു മകനെ ഉപദേശിക്കുന്ന മുത്തശ്ശിമാരേ നമുക്ക് കാണാം. ഈ റീലുകളെല്ലാം സ്ക്രിപ്റ്റഡാണോ അതോ മുത്തശ്ശിമാർ അവരുടെ റീൽ ജീവിതങ്ങളിൽ എന്നപോലെ യഥാർത്ഥ ജീവിതത്തിലും ഇത്രയും കൂളാണോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല. എന്തിരുന്നാലും നമുക്ക് ഒരു മോട്ടിവേഷനും സപ്പോർട്ടും നൽകുന്നതാണ് ഇവ എന്ന് പറയാം.

More from DriveSpark

Article Published On: Tuesday, January 21, 2025, 17:44 [IST]
English summary
Kerala grandmas taking delivery of new range rover autobiography
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X