വിവാഹത്തിന് മുമ്പ് പുതിയ 'അതിഥിയെ' വരവേറ്റ് താരപുത്രിയും പ്രതിശ്രുത വരനും! വൈറല്‍ ചിത്രങ്ങള്‍ കാണാം
പ്രശസ്ത നടന്‍ കൃഷ്ണ കുമാറിനെ പോലെ തന്നെ പ്രശസ്തരാണ് മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍. അച്ഛന്‍ സിനിമ താരമാണെങ്കില്‍ മക്കള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. അഹാനയും ഇഷാനിയും ഇതിനോടകം സിനിമ രംഗത്തേക്ക് ചുവടുവെച്ചെങ്കിലും ദിയ കൃഷ്ണ ഇതുവരെ അച്ഛന്റെ പാത പിന്തുടര്‍ന്നിട്ടില്ല. ഡാന്‍സ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇന്‍സ്റ്റഗ്രാമില്‍ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ദിയ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഈ മാസം താരപുത്രി വിവാഹിതയാകാന്‍ പോകുകയാണ്. വിവാഹത്തിന് മുന്നോടിയായി ദിയ കൃഷ്ണയും പ്രതിശ്രുത വരനായ അശ്വിനും ഇപ്പോള്‍ കുടുംബത്തിലേക്ക് ഒരു പുത്തന്‍ അതിഥിയെ കൊണ്ടുവന്നിരിക്കുകയാണ്. അതിന്റെ വിശേഷങ്ങള്‍ ചുവടെ വായിക്കാം.
ഈ മാസമാണ് ദിയയും അശ്വിനും തമ്മിലുള്ള വിവാഹം നടക്കാന്‍ പോകുന്നത്. എന്നാല്‍ തീയതി എന്നാണെന്ന് വ്യക്തമല്ല. സഹോദരിമാര്‍ ഒരുക്കിയ ദിയയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തന്റെ ഇഷ്ട വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ദിയ. ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ ഇന്നോവ ക്രിസ്റ്റയാണ് ദിയ വാങ്ങിയിരിക്കുന്നത്.

മാതാപിതാക്കള്‍ക്കും അശ്വിനുമൊപ്പം കൃഷ്ണകുമാറിന്റെ സൃഹൃത്തായ നടന്‍ അപ്പ ഹാജയും കാറിന്റെ ഡെലിവറി സമയത്ത് കൂടെയുണ്ടായിരുന്നു. 'ഒടുവില്‍ എന്റെ സ്വപ്നം സത്യമായി. ദൈവത്തിനും എന്റെ കുടുംബത്തിനും ഇത്തരമൊരു നേട്ടത്തിലെത്താന്‍ എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ച അശ്വിനും നന്ദി' കാര്‍ വാങ്ങിയ വിവരം ആരാധകരെ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ ദിയ എഴുതി.
തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന് സാക്ഷിയാകാനെത്തിയ അപ്പ ഹാജയ്ക്കും ദിയ പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയോട് തനിക്ക് പ്രത്യേക ഇഷ്ടമാണെന്നും ബിഎംഡബ്ല്യു തരാമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയുമെന്നുമാണ് ദിയ പറയുന്നത്. ടെസ്റ്റ് ഡ്രൈവ് ചെയ്ത ശേഷമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ തന്നെ മതിയെന്ന് തീരുമാനിച്ചത്.

ഇന്ത്യയിലെ പ്രീമിയം എംപിവി വിഭാഗത്തിലെ കിരീടം വെക്കാത്ത രാജാവാണ് ഇന്നോവ ക്രിസ്റ്റ. പുതുതലമുറ മോഡലായ ഇന്നോവ ഹൈക്രോസ് വിപണിയിലെത്തിയപ്പോള്‍ ജാപ്പനീസ് കമ്പനി ക്രിസ്റ്റ താല്‍ക്കാലികമായി നിര്‍ത്തലാക്കിയെങ്കിലും വിപണിയില്‍ നിന്നുള്ള വമ്പന്‍ ഡിമാന്‍ഡ് കാരണം തിരികെയെത്തിച്ചിരുന്നു. ഏഴ്, എട്ട് സീറ്റ് വേരിയന്റുകളിലാണ് ക്രിസ്റ്റ ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ അതില്‍ ഏതുമോഡലാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.
ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് നിലവില്‍ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ സാധിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഉണ്ടായിരുന്നിട്ടും എംപിവി അതിന്റെ ഉയര്‍ന്ന വിശ്വാസ്യതയും മികച്ച മൈലേജും കാരണം വാണിജ്യ വാഹന വിഭാഗത്തില്‍ വളരെ ജനപ്രിയമാണ്. 2.4 ഡീസല്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ഇത് 148 bhp കരുത്തില്‍ പരമാവധി 343 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ ഇക്കോ, പവര്‍ ഡ്രൈവ് മോഡുകളോട് കൂടിയാണ് വരുന്നത് എന്നതിനാല്‍ ആവശ്യാനുസരണം പെര്‍ഫോമന്‍സില്‍ മാറ്റം വരുത്താനാവും സാധിക്കും. നിങ്ങള്‍ക്ക് ഒരു ഓട്ടോമാറ്റിക് ഇന്നേവ വേണമെങ്കില്‍ പെട്രോള്‍ ഓപ്ഷനില്‍ മാത്രം ലഭിക്കുന്ന ഇന്നാവ ഹൈക്രോസ് ഉണ്ട്. സാധാരണ 2-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സിവിടി ഗിയര്‍ബോക്സുമായി വരുമ്പോള്‍ പെട്രോള്‍ ഹൈബ്രിഡ് സജ്ജീകരണത്തില്‍ ഇ-സിവിടി ഓപ്ഷന്‍ ലഭ്യമാണ്.
ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെക്കന്‍ഡ് റോയിലെ പിക്നിക് ടേബിള്‍, ലതര്‍ സീറ്റുകള്‍ എന്നിവ കൂടാതെ 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ ഫീച്ചറുകള്‍ കാറില്‍ ലഭ്യമാണ്. 7 എയര്‍ബാഗുകള്‍, മുമ്പിലും പിന്നിലും പാാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ പ്രീമിയം എംപിവിയുടെ സേഫ്റ്റി കിറ്റില്‍ വരുന്നു.
19.99 ലക്ഷം രൂപ മുതല്‍ 26.55 ലക്ഷം രൂപ വരെയാണ് ഇന്നോവ ക്രിസ്റ്റയുടെ ഇപ്പോഴത്തെ എക്സ്ഷോറൂം വില പോകുന്നത്. ടൊയോട്ടയുടെ വാഹനനിരയില്‍ ഇന്നോവ ഹൈക്രോസിന് താഴെയായാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്. എംപിവിക്ക് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളി ഇല്ലെങ്കിലും കിയ കാരെന്‍സ്, മഹീന്ദ്ര മറാസോ പോലുള്ള താങ്ങാനാവുന്ന ഓപ്ഷനുകളുമായി ഇത് എതിരിടുന്നു.


Click it and Unblock the Notifications








