കാറിൽ നിന്ന് വൈദ്യുതി വീട്ടിലേക്ക്; കിടിലൻ ടെക്നോളജിയുമായി KSEB
കേരളത്തിലെ കെഎസ്ഇബിയുടെ ചാർജിങ്ങ് സ്റ്റേഷനുകളെ പറ്റി വലിയ പരാതികളും കുറ്റങ്ങളും ചില സമയത്ത് ഉയർന്നുവരാറുണ്ട്. എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന പുതിയ ടെക്നോളജി ഉപയോഗിക്കാൻ തയ്യാറെടുക്കുകയാണ് കെഎസ്ഇബി. അതായത് വാഹനത്തിൽ നിന്ന് വീടുകളിലേക്ക് കറണ്ട് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുളള സംവിധാനമാണ് അവതരിപ്പിക്കുന്നത്. നിങ്ങളുടെ വാഹനം ഒരു ഇൻവേർട്ടറായി പ്രവർത്തിക്കുകയും അത് വഴി കെഎസ്ഇബിയുടെ ഭാരം കുറയുകയും ചെയ്യും. കേരളത്തിൽ കൂടുതലും വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രികളിലാണ്, അത് കൊണ്ട് തന്നെ ഉപഭോഗം കൂടുതലും രാത്രികാലങ്ങളിലാണ്. അത് കൊണ്ട് പുതിയ സംവിധാനം വരുന്നതോടെ ഏറ്റവും ഗുണം ഇലക്ട്രിസിറ്റി ബോർഡിന് തന്നെയാണ്.
ഇനി നിങ്ങളുടെ വീട്ടിൽ സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് വേണ്ടത് ഒരു ഗാർഹിക സോളാർ ഫോട്ടോവോൾട്ടെയ്ക് സിസ്റ്റവും ഇലക്ട്രിക് കാറിൻ്റെ ബാറ്ററിക്കുള്ള സോളാർ ചാർജർ കേബിളും മാത്രം മതിയാകും. ഇനി നിങ്ങളുടെ വീട്ടിൽ ഒരു ഇവി ചാർജർ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, ഇത് ഒരു പിവി ഇൻവെർട്ടർ യൂണിറ്റ് ഉപയോഗിച്ച് നിങ്ങളുടെ സോളാർ പാനൽ സിസ്റ്റവുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ്. ഇനി ശ്രദ്ധിക്കേണ്ടത് പകൽ സമയത്ത് ചാർജ് ചെയ്യാനാണ്.

നിങ്ങളുടെ സോളാർ യൂണിറ്റിൽ നിങ്ങളുടെ കാറിന് വേണ്ടി ചാർജ് സൂക്ഷിക്കാനുളള സംവിധാനമുണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ അത് പുതിയതായി ഘടിപ്പിക്കാനും സാധിക്കുന്നതാണ്. നിങ്ങളുടെ സോളാർ പാനലിനൊപ്പം ബാറ്ററി സ്‌റ്റോറേജ് ഉണ്ടെങ്കിൽ, നിങ്ങളുടെ സോളാർ പാനലുകൾക്ക് നിങ്ങളുടെ ബാറ്ററി സ്‌റ്റോറേജ് ടോപ്പ്-അപ്പ് ചെയ്യാം. രാത്രിയിൽ പോലും സുര്യപ്രകാശമുണ്ടായിരുന്നപ്പോൾ ശേഖരിച്ച് വച്ച് ഊർജ്ജം ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്.
8-12 പാനലുകളുളള സോളാർ പാനൽ സിസ്റ്റത്തിന് 1 മുതൽ 4 കിലോവാട്ട് പവർ വരെ ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നതാണ്, ഒരു ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാൻ ഇത് മതിയാകും, എന്നിരുന്നാലും ചാർജ് ചെയ്യുന്ന സമയം നിങ്ങളുടെ ഇലക്ട്രി വാഹനത്തിൻ്റെ ബാറ്ററിയുടെ വലുപ്പത്തെയും നിലവിലെ അവസ്ഥയെയും ആശ്രയിച്ചിരിക്കും.
വൈദ്യുതി ഉപയോഗത്തിൽ നിങ്ങൾക്ക് വലിയ ലാഭം കൈവരിക്കാൻ സാധിക്കും. തുടക്കത്തിൽ സോളാർ പാനലുകൾ സജ്ജീകരിക്കുന്നതിൻ്റെ ചിലവുകൾ അടച്ചുകഴിഞ്ഞാൽ, ഓരോ തവണയും നിങ്ങളുടെ കാർ ചാർജ് ചെയ്യുന്നതിൽ നിങ്ങൾക്ക് വലിയ തുക ചിലവാകുന്നില്ല എന്നതാണ് സത്യം. വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിച്ചവർക്ക് ഒരു ഇലക്ട്രിക് വാഹനം വാങ്ങിയാൽ അത് ഒട്ടും തന്നെ അധിക ചിലവായിരിക്കില്ല എന്ന് ചുരുക്കം.
വീട്ടിൽ സോളാർ പാനലുകൾ ഇല്ലാത്തവർ വിഷമിക്കേണ്ട, ഇവി ചാർജിങ്ങിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ കൂടിയുണ്ട്. നിങ്ങളുടെ ഇലക്ട്രിക് വാഹനവുമായി ഒരു നീണ്ട യാത്ര പോവുകയാണെങ്കിൽ കാർ ചാർജ് ചെയ്യാനാവുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യേണ്ടതും അത്യാവശ്യമാണ്. ചാർജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത അന്വേഷിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ചാർജ് തീർന്ന് വഴിയിലാവാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും. ദീർഘദൂര യാത്രകളിൽ പെട്ടെന്നുള്ള ടോപ്പ്-അപ്പുകൾക്കായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തോ പ്രധാന ഹൈവേകളിലോ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നോക്കുന്നതാവും ഉചിതം.
സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ, അവയുടെ ലഭ്യത, താരിഫ് റേറ്റുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്ന നിരവധി സ്മാർട്ട്‌ഫോൺ ആപ്പുകൾ ഇന്ന് ലഭ്യമാണ്. നിങ്ങൾ പോകുന്ന വഴികളിൽ ചാർജിംഗ് പോയിന്റുകളുണ്ടെന്ന് മനസിലാക്കാനും അതിനനുസരിച്ച് യാത്രകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും ഈ ആപ്പുകൾ നമ്മെ സഹായിക്കുന്നു.
ഇതിനെല്ലാം പുറമേ നിങ്ങളുടെ ഇവി സൂക്ഷിക്കേണ്ടതിന് ചില രീതികളുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ അവയുടെ ആന്തരിക ജ്വലന എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് ചലിക്കുന്ന ഭാഗങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നുവെന്നതിനാൽ കുറച്ച് ശ്രദ്ധയൊക്കെ വേണം. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഇലക്ട്രിക് കാർ അല്ലെങ്കിൽ സ്‌കൂട്ടർ അഗ്നിക്കിരയാവാൻ പല കാരണങ്ങളുണ്ടാവാം.
ബാറ്ററി പായ്ക്ക് പ്രൊപ്പൽഷനുവേണ്ടി ഊർജം ഉത്പാദിപ്പിക്കുമ്പോൾ വലിയ താപം പുറപ്പെടുവിക്കുന്നു. സുരക്ഷിതമായ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ ബാറ്ററി പായ്ക്കിന്റെ ഹെൽത്തിനും അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ഇവി എവിടെ ചാർജ് ചെയ്താലും, അത് വീട്ടിലോ പബ്ലിക് ഇവി ചാർജിംഗ് സ്റ്റേഷനിലോ ആകട്ടെ, ചില മുൻകരുതൽ സ്വീകരിക്കുന്നത് നന്നായിരിക്കും.
തീവ്രമായ താപനിലയിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. എക്‌സ്ട്രീം ടെംപ്രേച്ചർ നിങ്ങളുടെ വാഹനത്തിന്റെ ബാറ്ററി പായ്ക്കിനെ ദോഷകരമായി ബാധിക്കുകയും ആയുസ് കുറയ്ക്കുകയും ചെയ്യുന്നുവെന്നതിനാലാണ് ഇത്തരം സാഹചര്യങ്ങളിൽ ചാർജ് ചെയ്യരുതെന്ന് നിർദേശിക്കുന്നത്. അതിനാൽ, തീവ്രമായ താപനിലയുള്ള സമയങ്ങളിൽ ഇവി ചാർജിംഗ് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഇവി ചാർജ് ചെയ്യുന്ന നടപടിയും ഒഴിവാക്കുക, വേനൽ ചൂട് ചാർജിംഗ് സിസ്റ്റത്തെയും ബാറ്ററി പായ്ക്കിനെയും ബാധിക്കും.
ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി ഓവർ ചാർജ് ചെയ്യരുത്. സ്‌മാർട്ട്‌ഫോണോ ഇലക്‌ട്രിക് വാഹനമോ ആകട്ടെ, ഏത് ബാറ്ററിക്കും അമിതമായി ചാർജ് ചെയ്യുന്നത് ദോഷകരമാണ്. ഓവറായി ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആയുസ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഒട്ടുമിക്ക ആധുനിക ഇലക്ട്രിക് വാഹനങ്ങളിലും ഓവർ ചാർജിംഗ് തടയാൻ ഒരു ബിൽറ്റ്-ഇൻ മെക്കാനിസത്തോടെയാണ് വരുന്നത്. ആയതിനാൽ വാഹനത്തിന്റെ ചാർജിംഗ് പ്രക്രിയ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
നനഞ്ഞ സാഹചര്യത്തിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുകയെന്നതും ഇവികളെ സംബന്ധിച്ച് സുപ്രധാനമായ കാര്യമാണ്. വൈദ്യുതി വെള്ളവുമായി നന്നായി ചേർന്ന് പ്രവർത്തിക്കില്ലെന്നത് നാം സ്‌കൂൾ മുതലേ പഠിച്ചിട്ടുള്ള കാര്യമല്ലേ. ഇവ രണ്ടും കൂടിച്ചേരുമ്പോൾ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. അതിനാൽ, നനഞ്ഞ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. നനഞ്ഞ സാഹചര്യത്തിലാണ് ഇവി ചാർജ് ചെയ്യേണ്ടതെങ്കിൽ, ചാർജിംഗ് സ്റ്റേഷനും കേബിളും വെള്ളത്തിന് വെളിയിലാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
ഇവി ചാർജ് ചെയ്യുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലായ്‌പ്പോഴും സർട്ടിഫൈഡ് ചാർജറും സർട്ടിഫൈഡ് ചാർജിംഗ് സ്റ്റേഷനും ഉപയോഗിക്കണം. സർട്ടിഫൈഡ് ചാർജിംഗ് സ്‌റ്റേഷനുകളും അവയുടെ ചാർജറുകളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വരുന്നത്. ഇവികൾക്ക് പ്രശ്‌നമുണ്ടാക്കുന്ന ഓവർ ചാർജിംഗ്, ഓവർ ഹീറ്റിംഗ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങൾ തടയാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ആയതിനാൽ ഏതെങ്കിലും ചാർജറിലോ ചാർജിംഗ് സ്റ്റേഷനുകളോ തെരഞ്ഞെടുക്കുന്നതിനു പകരം വിശ്വാസയോഗ്യമായതും കമ്പനി നിഷ്കർഷിക്കുന്നതുമായ ചാർജറും ചാർജിംഗ് സ്റ്റേഷനുകളും വേണം ഉപയോഗിക്കാൻ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








