കാര്‍ഡ്‌ബോര്‍ഡും മെറ്റല്‍പൈപ്പും ചേര്‍ത്ത് 'ഹോംമെയിഡ് ലംബോര്‍ഗിനി'! മലയാളിയെ കമ്പനിക്കാര്‍ കൊത്തിക്കൊണ്ടുപോകും
ലോക പ്രശസ്ത സൂപ്പര്‍കാര്‍ നിര്‍മാതാക്കളാണ് ലംബോര്‍ഗിനി. ഇറ്റാലിയന്‍ കമ്പനിയുടെ കാറുകള്‍ വളരെ വിരളമായി മാത്രമേ നമുക്ക് ഇന്ത്യന്‍ നിരത്തുകളില്‍ കാണാന്‍ സാധിക്കൂ. ലാംബോര്‍ഗിനി നിര്‍മ്മിക്കുന്ന പ്രശസ്തമായ കാറുകളില്‍ ഒന്നാണ് ഹുറാക്കന്‍. എന്നാല്‍ ഉയര്‍ന്ന വില കാരണം ഹുറാക്കന്‍ വാങ്ങാന്‍ അതിസമ്പന്നര്‍ക്ക് മാത്രമേ കഴിയൂ. അതിനാല്‍ തന്നെ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഹുറാക്കാന്‍ എന്നത് സ്വപ്‌നമായി അവശേഷിക്കുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ കേരളത്തില്‍ തന്നെ രണ്ട് യുവാക്കള്‍ ഹുറാക്കന്‍ കാര്‍ എന്ന സ്വപ്നം മറ്റൊരു തരത്തില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. അത് എങ്ങിനെയെന്ന് പരിശോധിക്കാം.
ഇഷ്ട കാര്‍ സ്വന്തമാക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെങ്കില്‍ വേറെ കാര്‍ രൂപമാറ്റം നടത്തുന്നത് ഇന്നത്തെ കാലത്ത് പതിവ് സംഗതിയാണ്. ഇത്തരം കാറുകള്‍ നിരത്തിലിറക്കാന്‍ നിയമപരമായ കുരുക്കുകള്‍ ഉണ്ടെങ്കില്‍ നിരവധിയാളുകള്‍ ഇപ്പോഴും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനുമായി സ്വന്തമായി കാര്‍ നിര്‍മിക്കുന്നത് കാണാം. മലയാളിയായ ബിബിന്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.
ബിബിന് ചെറുപ്പം മുതലേ കാറുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അതുകൊണ്ട് തന്നെ സ്വന്തമായി ഒരു കാര്‍ നിര്‍മ്മിക്കണം എന്ന് ബിബിന് ആഗ്രഹം തോന്നി. തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പാണ് സ്വന്തമായി കാര്‍ നിര്‍മിക്കാനുള്ള ഈ പ്രെജക്ടിന് തുടക്കം കുറിച്ചത്. ഇതിനോടകം കാറിന്റെ നിര്‍മാണം 70 മുതല്‍ 80 ശതമാനം വരെ പൂര്‍ത്തിയായിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് കാറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതെന്ന് ബിബിന്‍ പറയുന്നു.
മാത്രമല്ല സ്വകാര്യ സ്ഥാപനത്തില്‍ ഫുള്‍ടൈം ജോലിക്കാരനായ ബിബിന്‍ ഓഫീസില്‍ നിന്ന് തിരിച്ചെത്തിയ ശേഷവും അവധി ദിവസങ്ങളിലും മറ്റുമാണ് കാര്‍ നിര്‍മാണപ്രവര്‍ത്തികളില്‍ മുഴുകുന്നത്. ഇതും കാറിന്റെ നിര്‍മാണം വൈകാന്‍ കാരണമായി. നേരത്തെ പറഞ്ഞതുപോലെ ലംബോര്‍ഗിനി ഹുറാക്കന്‍ കോപ്പി നിര്‍മിക്കാനായി മറ്റൊരു കാര്‍ രൂപാന്തരപ്പെടുത്തിയതല്ല. ബേസ് ഷാസിയും ഫ്രെയിമും ഉള്‍പ്പെടെയുള്ളവയെല്ലാം ബിബിന്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി അവയെല്ലാം ഒന്നിപ്പിച്ച് ഒരു കാറാക്കി മാറ്റുകയായിരുന്നു.
ഇതിനായി പൈപ്പുകളും മറ്റ് സാധനങ്ങളും ഹാര്‍ഡ്വെയര്‍ കടകളില്‍ നിന്നാണ് വാങ്ങിയത്. മെറ്റല്‍ പൈപ്പുകളിലാണ് കാറിന്റെ ബോഡി ഫ്രെയിം. ഈ ഫ്രെയിമുകളില്‍, കാര്‍ഡ്‌ബോര്‍ഡ് ഷീറ്റുകള്‍ ഉറപ്പിക്കുകയും പിന്നീട് ആവശ്യമുള്ള ഡിസൈന്‍ നേടുന്നതിന് മുകളില്‍ ഫൈബര്‍ഗ്ലാസ് വര്‍ക്ക് ചെയ്യുകയും ചെയ്തു. ഹുറാക്കന്റെ യഥാര്‍ത്ഥ വലിപ്പത്തില്‍ തന്നെ കാര്‍ നിര്‍മിക്കാനായിരുന്നു ആദ്യം ചിന്തിച്ചിരുന്നത്. എന്നാല്‍ അതേ വലുപ്പത്തിലുള്ള വീലുകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അവയ്ക്ക് വില വളരെ കൂടുതലായിരുന്നു.
ഇതോടെ മാരുതി ആള്‍ട്ടോയുടെ വീലുകള്‍ വാങ്ങി ആ വീലുകളെ അടിസ്ഥാനമാക്കി കാര്‍ രൂപകല്‍പ്പന ചെയ്തു.ഈ രീതിയില്‍ കാറിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന ആനുപാതികമായി കാണപ്പെടുന്നു. ഹുറാക്കന്‍ കോപ്പിയുടെ വലിപ്പം തീര്‍ച്ചയായും ഒറിജിനലിനേക്കാള്‍ ചെറുതാണ്. അതേ കാരണത്താല്‍ എക്‌സ്റ്റീരിയര്‍ ബോഡിവര്‍ക്കിന്റെയും പാനലുകളുടെയും ഫിറ്റും ഫിനിഷും മികച്ചതാണ്.
ആള്‍ട്ടോയുടെ വീലുകള്‍ ഉപയോഗിച്ച ഇതില്‍ മാരുതി 800 കാറിന്റെ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. ബട്ടര്‍ഫൈ്‌ല ഡോറുകളും കസ്റ്റം എക്‌സ്‌ഹോസ്റ്റും വരെ ബിബിന്‍ ഈ കാറില്‍ നല്‍കിയിട്ടുണ്ട്. ഈ കാര്‍ നിലവില്‍ ഓടുന്ന കണ്ടീഷനിലാണ്. എന്നിരുന്നാലും ഇനിയും ചില സൗന്ദര്യവര്‍ധക മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഈ പ്രൊജക്ട് താന്‍ ഉദ്ദേശിക്കുനന രീതിയില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ ബിബിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
ഇതിനോടകം 1.50 ലക്ഷം രൂപയാണ് ചെലവായത്. കേരളത്തിലെ വിവിധ മാധ്യമങ്ങളിലും യൂട്യൂബ് ചാനലുകളിലും ഈ കാറിനെ കുറിച്ച് വാര്‍ത്ത വന്നതിനാല്‍ ഏതെങ്കിലും ഒരു വണ്ടിപ്രാന്തന്‍ ബിബിന്റെ സ്വപ്‌നം പൂവണിയിക്കാന്‍ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. അങ്ങിനെ വന്നാല്‍ ഇന്ത്യയില്‍ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വൃത്തിയുള്ള ലംബോര്‍ഗിനി കാറിന്റെ കോപ്പികളില്‍ ഒന്ന് കേരളത്തില്‍ നമുക്ക് കാണാം.
Source: Cartoq
Translated and published for our readers in Malayalam.


Click it and Unblock the Notifications










