'എല്ലാ കാണാൻ മുകളിൽ ഒരാളുണ്ട്'; എഐ ക്യാമറ കൊടുത്തത് എട്ടിൻ്റെ പണി
കേരളത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം രാഷ്ട്രിയ പാർട്ടികളുടെ ഇടയിൽ മാത്രമല്ല കുടുംബ ബന്ധങ്ങൾക്ക് ഇടയിൽ വരെ കലഹം തുടങ്ങിയിട്ടുണ്ട്. എഐ ക്യാമറകൾ ട്രാഫിക് നിയമ ലംഘനത്തിൻ്റെ ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയിട്ടുണ്ട്. ഭാര്യയുടെ ഉടമസ്ഥതയിലുളള സ്കൂട്ടറുമായി പുറത്തേക്ക് പോകുകയും മറ്റൊരു യുവതിയുമായി പോകുമ്പോഴാണ് എട്ടിൻ്റെ പണിയായി എഐ ക്യാമറ ഹെൽമറ്റില്ലാതെ സഞ്ചരിച്ച അവരുടെ ചിത്രങ്ങൾ എടുക്കുകയും, ഭാര്യയുടെ പേരിലേക്ക് അയക്കുകയും ചെയ്തത്.
ഏപ്രിൽ 15 -നാണ് യുവാവ് തിരുവനന്തപുരം നഗരത്തിലൂടെ മറ്റൊരു യുവതിയുമായി ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നതിനിടെയാണ് എഐ ക്യാമറ ചിത്രം പകർത്തിയതും ഭാര്യയുടെ ഫോണിലേക്ക് അയച്ചതും. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോയി കുടുംബ കലഹം വരെ എത്തി. ചോദ്യം ചെയ്ത ഭാര്യയെ മർദിച്ചുവെന്ന് കാണിച്ച് ഭാര്യ പോലീസിൽ പരാതി കൊടുകയും ചെയ്തപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്.

തിരുവനന്തപുരത്ത് തുണിക്കടയിൽ ജോലി ചെയ്യുകയാണ് യുവാവ്. കൂടെയുളള യുവതി ആരാണ് എന്ന് ഭാര്യ ചോദിച്ചപ്പോൾ വഴിയിൽ കണ്ട യുവതിക്ക് ലിഫ്റ്റ് കൊടുത്തതാണ് എന്നാണ് യുവാവ് ഭാര്യയോട് പറഞ്ഞത്. ഇതിനെ ചൊല്ലി അവർ തമ്മിൽ തർക്കമുണ്ടാകുകയും തന്നേയും മൂന്ന് വയസുകാരിയായ മകളേയും ഉപദ്രവിച്ചുവെന്ന് പറഞ്ഞ് പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. പരാതിയിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു.
പ്രധാനമായും ഇരുചക്ര വാഹനങ്ങൾ (Two Wheeler) ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ടൂവീലറുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുകയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.

ഒരു മുതിർന്നയാളും ഒരു കുട്ടിയുമാണ് യാത്ര ചെയ്യുന്നതെങ്കിൽ കുട്ടിയെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്യാനുള്ള മുൻകരുതലുകളാണ് നാം സ്ഥീകരിക്കേണ്ടത്. അതേസമയം അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ജംക്‌ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം കോടതിക്കു കൈമാറും. പിഴ അവിടെനിന്നാണ് പുറപ്പെടുവിപ്പിക്കുക എന്നതും ഇന്നു മുതൽ ഓർമിക്കുക. അതേസമയം ആദ്യഘട്ടത്തിൽ കാറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നില്ലെന്നാണ് എംവിഡിയിൽ നിന്നും ലഭിക്കുന്ന വിവരം. വാഹനം ഓടിക്കുന്നതിനിടയിൽ കൈ കൊണ്ട് ചെവിയിൽ പിടിച്ചാലും മൊബൈൽ ഉപയോഗിക്കുകയാണെന്നു ക്യാമറ തെറ്റിദ്ധരിക്കുമോ എന്നുള്ള ആശങ്കകളും ഇപ്പോൾ ഉയരുന്നുണ്ട്. എന്നാൽ ഇത്തരം ചെയ്‌തികളൊന്നും ക്യാമറ റിപ്പോർട്ട് ചെയ്യില്ല.
മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടിയോ, അല്ലെങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമായിരിക്കും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് മുന്നിലേക്ക് വയ്ക്കാൻ പോകുന്നത്. അതോടൊപ്പം തന്നെ കുട്ടികളുടെ പ്രായപരിധിയും നിശ്ചയിച്ചേക്കാൻ സാധ്യതയുണ്ട്. രാജ്യത്ത് മുഴുവനും ബാധകമായിട്ടുളള ഈ നിയമങ്ങൾ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രമായി ഭേദഗതി ചെയ്യാൻ സാധിക്കില്ല എന്നാണ് കേന്ദ്രം പറയാൻ സാധ്യത.
രാഷ്ട്രീയപരമായും ഒരുപാട് വിവാദങ്ങളും ആരോപണങ്ങളും സർക്കാർ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോടികളുടെ അഴിമതയാണ് ക്യാമറ സ്ഥാപിക്കുന്നതിലൂടെ സർക്കാർ നടത്തിയിരിക്കുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കേരളത്തിൽ ഇത്രയും ആരോപണങ്ങളും വിവാദവും നടക്കുന്ന പശ്ചാത്തലത്തിൽ ഇനി കേരളത്തിൽ ഒരു പദ്ധതിയും ഏറ്റെടുക്കില്ല എന്നാണ് എസ് ആർ ഐ ടി കമ്പനി അറിയിച്ചത്.


Click it and Unblock the Notifications








