പ്രബുദ്ധ കേരളമേ നിനക്കു പ്രണാമം; കൂട്ടത്തല്ലിന് ഇടയിലും ആംബുലൻസിന് വഴിയൊരുക്കാൻ കാണിച്ച ആ മനസുണ്ടല്ലോ!

ഇന്ത്യൻ നിരത്തുകളിൽ ഒരു ദിവസം പലയിടത്തുമായി നടക്കുന്ന വ്യത്യസ്തമായ സംഭവങ്ങൾ എല്ലാം ഒന്നു നിരത്തിവെച്ചാൽ പലരുടേയും കിളി പാറി പോയേക്കാം. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന് ഒരു നിമിഷത്തേക്ക് എങ്കിലും നാം ചിന്തിക്കും. 'India is Not for Beginners' അതായത് ഇന്ത്യ തുടക്കക്കാർക്കുള്ളത് അല്ല എന്ന് ടാഗ്ലൈനുംക്യാപ്ഷനുകളുമായിനിരവധി വീഡിയോകളും പോസ്റ്റുകളും ഓൺലൈനിൽ നാം കണ്ടിട്ടുണ്ട്. ഇന്ത്യൻ റോഡുകളിൽ നമുക്ക് സ്ഥിരമായി കാണാൻ കഴിയുന്ന എന്നാൽ വിദേശികളേയും വിദേശത്ത് സെറ്റിലായ സ്വദേശികളേയും ഉൾപ്പടെ മറ്റുള്ളവരുടെ യുക്തിക്കു നിരക്കാത്തതുമായ ചില സംഭവങ്ങളാണിത്.

ഇന്ത്യയിൽ താമസിക്കുന്ന ഒരു വ്യക്തിക്ക്, ഇന്ത്യൻ റോഡുകൾ എത്രമാത്രം ആശ്ചര്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞതാണെന്ന് കൂടുതലായി പറഞ്ഞുതരേണ്ട കാര്യമില്ല, പലപ്പോഴും ചുറ്റും എന്താണ് നടക്കുന്നതെന്ന് നമുക്ക് മനസിലാവുകയേയില്ല. പലപ്പോഴും നമ്മുടെ റോഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് അടിസ്ഥാന ബോധം പോലുമില്ല എന്ന് തോന്നി പോവാറുണ്ട്.

kerala street fight ambulance

ഒരു നോട്ടവുമില്ലാതെ വഴി മുറിച്ച് കടക്കുന്നത്, സിഗ്നലുകൾ നൽകാതെ വാഹനങ്ങൾ തിരിക്കുന്നത് എല്ലാം ഇക്കൂട്ടത്തിൽ പെടുന്നു, അത് കൂടാതെ എമർജൻസി വാഹനങ്ങൾ വഴി തടയുന്നതും ഇപ്പോൾ ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്. ആംബുലൻസിനു മുന്നിൽ ഷോ കാണിച്ചു പോവുന്ന പല വാഹനങ്ങളുടേയും വീഡിയോകളും നാം കണ്ടിട്ടുണ്ട്.

അതു പോലെ തന്നെ ആംബുലൻസിന് പെട്ടെന്ന് തന്നെ വഴി ഒരുക്കി നൽകുന്ന സാഹചര്യങ്ങളുടെ ക്ലിപ്പുകളുമുണ്ട്, അത്തരം സംബവങ്ങളിൽ പലതും നമ്മുടെ കേരളത്തിലാണ്. ഏതൊരു സാഹചര്യത്തിലും ഒരു എമർജൻസി എന്ന് കണ്ടാൽ അതിനായി വേണ്ടത് എല്ലാം ചെയ്യാൻ മലയാളിയുടെ മനസ് ഉണരും, അതിപ്പോ എന്ത് തമ്മിലടി ആയാലും കൂട്ടത്തല്ല് ആയാലും. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.

kerala street fight ambulance

റോഡിന് നടുവിൽ ഒരു കൂട്ടം ആളുകൾ വഴക്കിടുന്ന സമയത്ത് രോഗിയുമായി എത്തിയ ആംബുലൻസിന് വഴിയൊരുക്കുന്ന വീഡിയോയാണിത്. ആംബുലൻസ് പോയതിന് ശേഷം സംഘം വീണ്ടും തമ്മിൽ ഏറ്റുമുട്ടി എന്നതാണ് ഈ വീഡിയോയിലെ രസകരമായ കാര്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾ തമ്മിലാണ് ഈ പോരാട്ടമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് സംഭവം നടന്നതും. എന്നിരുന്നാലും, എന്താണ് ഈ ഏറ്റുമുട്ടലിന് പിന്നിലെ യഥാർത്ഥ കാരണം എന്ന് നമുക്ക് അറിവായിട്ടില്ല. കനത്ത മഴ പെയ്യുന്ന സാഹര്യത്തിലും, ഇരുകൂട്ടരും പരസ്പരം അടി കൊടുക്കുന്ന തിരക്കിലായിരുന്നു എന്ന് വീഡിയോയിൽ കാണാം.

kerala street fight ambulance

പെട്ടെന്നാണ് ആൾക്കൂട്ടത്തിലേക്ക് ആംബുലൻസിന്റെ കടന്നുവരവ്. ഈ സന്ദർഭത്തിൽ അവിടെ തമ്മിലടിച്ചുകൊണ്ട് നിന്ന ആളുകൾ പ്രകടമാക്കിയ മനസ്സിൻ്റെ സാന്നിധ്യം വളരെ ശ്രദ്ധേയമായിരുന്നു, അവർ ഉടൻ തന്നെ അടിയും ബഹളവും നിർത്തി എന്ന് മാത്രമല്ല, എമർജൻസി വാഹനത്തിന് പെട്ടെന്ന് തന്നെ വഴിയൊരുക്കുകയും ചെയ്തു എന്ന് കാണാം.

ഇത്തരത്തിലുള്ള സംഭവങ്ങളും ജനങ്ങളുടെ പെരുമാറ്റവും നമ്മൾ കേരളത്തിൽ പലതവണ കണ്ടിട്ടുള്ളതാണ്. വഴി ലഭിച്ചതോടെ ആൾക്കൂട്ടത്തിനിടയിലൂടെ ആംബുലൻസ് മെല്ലെ നീങ്ങിത്തുടങ്ങി എന്ന് കാണാം. എന്നാൽ വീഡിയോ അവിടെ അവസാനിക്കുന്നില്ല എന്നയിടത്താണ് ട്വിസ്റ്റ്. ആംബുലൻസ് കടന്നുപോയതായി ജനക്കൂട്ടം മനസ്സിലാക്കിയതോടെ അവർ വീണ്ടും അടിയും തർക്കവും തുടർന്നു എന്ന് കാണാം.

ഇവിടെ മലയാളിയുടെ പ്രതിബദ്ധത പ്രകടമാണ്, ഒരു എമർജൻസി വാഹനത്തിൻ്റെ വഴി തടസ്സപ്പെടുത്തുക എന്നത് ഒരു കുറ്റമാണ്, പലർക്കും ഇത് യഥാർത്ഥത്തിൽ അറിയില്ല അല്ലെങ്കിൽ അത് ഓർക്കാറില്ല എന്നതാണ് സത്യം. പല സംസ്ഥാനങ്ങളിലും ഗതാഗതക്കുരുക്കിൽ രോഗികളുമായി കുടുങ്ങിക്കിടക്കുന്ന എമർജൻസി വാഹനങ്ങളും മറ്റും നാം കണ്ടിട്ടുണ്ട്. അത്യാഹിത നിലയിൽ എത്തുന്ന എമർജൻസി വാഹനങ്ങൾക്ക്, ഓരോ സെക്കൻഡും പ്രധാനപ്പെട്ടതാണ് എന്നത് നാം ചിന്തിക്കണം. ഇവിടെ ആ ചിന്ത എല്ലാവർക്കുമുണ്ടായതായി കാണാം.

ശരിക്കും ഗൗരവമേറിയ കാര്യത്തെ അല്പം നർമ്മം കലർത്തി നമുക്ക് ഈ സംഭവത്തിൽ നിന്ന് എല്ലാവരിലേക്കും എത്തിക്കാം. പിന്നെ എന്തൊക്കെ ആയാലും മലയാളികളുടെ മനസാനിധ്യവും വിവേചന ബുദ്ധിയും ഇവിടെ പ്രകടമാണ്. ഒരു വശത്ത് പ്രബുദ്ധരാണ് എങ്കിലും മറുവശത്തും ചില ആളുകളുണ്ട്. ഇവിടെ ആംബുലൻസിന് ഒരു കൂട്ടം മലയാളികൾ വഴിയൊരുക്കിയപ്പോൾ മറ്റൊരിടത്ത് മലയാളി തന്നെ കാറുമായി ആംബുലൻസിന് വിലങ്ങുതടി ആയിട്ടുമുണ്ട്.

More from DriveSpark

Article Published On: Tuesday, November 19, 2024, 13:19 [IST]
English summary
Kerala men gives way for emergency ambulance amidst fighting on road
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X