എട്ടിൻ്റെ പണിയാകുമോ ഡ്രൈവിങ്ങ് ടെസ്റ്റ്, പുത്തൻ മാർഗനിർദേശങ്ങളുമായി വകുപ്പ്
കെ ബി ഗണേഷ്കുമാർ ഗതാഗത മന്ത്രിയായി സ്ഥാനമേറ്റ സമയം മുതൽ കേൾക്കുന്നതായിരുന്നു ഡ്രൈവിങ്ങ് ടെസ്റ്റിൽ കാര്യമായ അഴിച്ചുപണി വരുത്തുമെന്ന്. എച്ച് ഒഴിവാക്കുമെന്നും പുതിയ രീതികൾ കൊണ്ടുവരുമെന്ന് മന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വകുപ്പ് ഡ്രൈവിങ്ങ് ടെസ്റ്റിൽ പുതിയ മാർഗ നിർഗദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്. നമ്മൾക്ക് എല്ലാവർക്കും ടൂവീലറിൻ്റെ ലൈസൻസ് ലഭിച്ചത് എം80 -യിൽ ഓടിച്ചു കാണിച്ചപ്പോഴാണ്. എന്നാൽ ഇനി ഡ്രൈവിങ്ങ് ടെസ്റ്റിന് എം80 കാണില്ല.
ഗിയറുളള മോട്ടോർസൈക്കിൾ വിഭാഗത്തിൽ ലൈസൻസിന് കാല് കൊണ്ട് ക്ലച്ച് നിയന്ത്രിക്കുന്ന വാഹനമായിരിക്കണം ഇനി മുതൽ ഓടിക്കേണ്ടത്. കൈയിൽ ക്ലച്ച് നിയന്ത്രിക്കുന്നവാഹനമോടിച്ച് പഠിക്കുന്നവർ ലൈസൻസ് ലഭിച്ചതിന് ശേഷം കാല് കൊണ്ട് ഗിയർ മാറ്റുന്ന വാഹനമോടിക്കുമ്പോൾ അപകടമുണ്ടാകുന്നു എന്നാണ് വകുപ്പിൻ്റെ കണ്ടെത്തൽ. അത് പോലെ തന്നെ ഫോർവീലർ ഓടിക്കുന്നതിനുള്ള ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍/ ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കാനും തീരുമാനമായിരിക്കുകയാണ്.

ഇതിനെല്ലാം പുറമേ ഡ്രൈവിങ് സ്‌കൂളുകള്‍ ഡ്രൈവിങ്ങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വര്‍ഷമായി നിജപ്പെടുത്തുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. പഴയ വാഹനങ്ങളിൽ സുരക്ഷാസംവിധാനങ്ങളോ ആധുനിക സാങ്കേതിക വിദ്യകള്‍ ഇല്ലാത്തത് കൊണ്ടാണ് മാറ്റം. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനും അത് പോലെ തന്നെ ഡാഷ് ബോര്‍ഡ് ക്യാമറയും വെഹിക്കില്‍ ലോക്കേഷന്‍ ട്രാക്കിങ് ഡിവൈസും ഘടിപ്പിക്കാനും മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശത്തിലുണ്ട്.
ഡ്രൈവിങ്ങ് ടെസ്റ്റിനുശേഷം അതിന്റെ മെമ്മറി കാര്‍ഡ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലെ കംപ്യൂട്ടറിലേക്ക് മാറ്റുകയും അതിൻ്റെ ഡേറ്റാ മൂന്നുമാസം വരെ ഓഫീസില്‍ സൂക്ഷിക്കുകയപം വേണം. ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാരായി മോട്ടോര്‍ മെക്കാനിക്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് കോഴ്സ് വിജയിച്ചവരെ പരിഗണിക്കുന്നുണ്ട്. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ചേര്‍ന്ന് ദിവസം 30 പേര്‍ക്കാണ് ടെസ്റ്റ് നടത്തേണ്ടത്. അതിൽ കൂടുതൽ നടത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും.

20 പുതിയ അപേക്ഷകളും 10 എണ്ണം കഴിഞ്ഞ ടെസ്റ്റിൽ തോറ്റവരുമായിരിക്കണം എന്നാണ് നിർദേശത്തിൽ പറഞ്ഞിരിക്കുന്നത്. ഈ കണക്കിന് സമമായിട്ടായിരിക്കും ലേണേഴ്സ് ടെസ്റ്റിന് അപേക്ഷകൾ ക്ഷണിക്കുന്നത്. ചൂടപ്പം പോലെ ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന പരിപാടിയിൽ കാര്യമായ മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ് ഗതാഗത മന്ത്രിയും അധികൃതരും. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുവെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ വ്യക്തമാക്കിയിരുന്നു.
ഒരു അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്താലും ഈ കാലാവധി കഴിഞ്ഞ് പിന്നീട് ആ വ്യക്തി നിരത്തുകളിലേക്ക് ഇറങ്ങുമ്പോഴും നിയമങ്ങൾ അപ്പാടെ പാലിക്കണം എന്നില്ല. അതിനാൽ തന്നെ ലൈസൻസ് എടുക്കുന്നതിന് മുമ്പ് തന്നെ ചില കാര്യങ്ങളിൽ കർശ്ശനമായ അവബോധം സൃഷ്ടിക്കണം. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന ഒരു വ്യക്തിയ്ക്ക് വൃത്തിയായി വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം.
ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിന് സാധാരണയായി ചില ഘട്ടങ്ങൾ പാലിക്കുകയും അതിന് ആവശ്യമായ രേഖകൾ നൽകുകയും വേണം. നിർദ്ദിഷ്ട സംസ്ഥാനത്തെയും ഡ്രൈവിംഗ് ലൈസൻസിന്റെ തരത്തെയും ആശ്രയിച്ച് കൃത്യമായ പ്രക്രിയ അല്പം വ്യത്യാസപ്പെടാം.
ഡ്രൈവിംഗ് ലൈസൻസ് എടുത്തിരിക്കുന്ന ഒറിജിനൽ സ്റ്റേറ്റിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നേടുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (RTO) നിന്നോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാനാവും. നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിൽ എതിർപ്പുകളൊന്നുമില്ലെന്ന് തെളിയിക്കുന്നതിനാണ് ഈ സർട്ടിഫിക്കറ്റിന്റെ ആവശ്യം വരുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളിലും ലഭിക്കും.
ഇതിനു ശേഷം ചില ഡോക്യുമെന്റുകളും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിന് ആവശ്യമായുണ്ട്. ഡ്രൈവിംഗ് ലൈസൻസ് കൈമാറ്റം ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം അതത് ആർടിഒയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കാം. ഇതോടൊപ്പം ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ യൂട്ടിലിറ്റി ബില്ലുകൾ പോലുള്ള സാധുവായ അഡ്രസ് തെളിയിക്കുന്ന രേഖകളും കൈയിൽ കരുതേണ്ടതുണ്ട്. അതായത് നിലവിൽ ആ സംസ്ഥാനത്തെ വിലാസം തെളിയിക്കുന്ന രേഖകള്‍ വേണമെന്ന് ചുരുക്കം.


Click it and Unblock the Notifications








