സോഫ്റ്റ്‌വെയറിൻ്റെ വക എംവിഡിക്ക് എട്ടിൻ്റെ പണി, പിഴ അടച്ചിട്ട് വീണ്ടും നോട്ടീസ് ലഭിക്കുന്നുവെന്ന് പരാതി

എഐ ക്യാമറകൾ സ്താപിച്ചപ്പോൾ മുതൽ കേരളത്തിലെ മോട്ടോർ വാഹന വകു്പിന് കണ്ടകശനിയാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല, തൊടുന്നതെല്ലാം പ്രശ്നങ്ങളാണ്. എല്ലാ ഒരു വിത്തിൽ ഒതുക്കി തീർത്തുവെന്ന് ആശ്വസിക്കുമ്പോഴാണ് അടുത്ത മാൻഡ്രേക്ക് പണി കിട്ടുന്നത്. ട്രാഫിക് നിയമലംഘനത്തിന് ലഭിച്ച പിഴത്തുക അടച്ചതിന് ശേഷവും വീണ്ടും നോട്ടീസ് ലഭിക്കുന്നു എന്നതാണ് പുതിയ പരാതികൾ. മോട്ടോർ വാഹന വകുപ്പിൻ്റെ ഭാഗത്തി നിന്നുളള പ്രതികരണത്തിൽ പറയുന്നത് ഇത് സോഫ്റ്റ്‌വെയർ തകരാർ മൂലമാണ് എന്നതാണ്. കോടതിക്ക് കൈമാറിയ കേസുകളും പിഴ അടച്ച കേസുകളും വേർതിരിക്കാൻ സാധിക്കാത്ത വിധം സോഫ്റ്റ്‌വെയർ തകരാറിലാകുകയായിരുന്നു.

എന്തായാലും ഒരു തവണ അടച്ചവരുടെ പണം സുരക്ഷിതമാണെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ വാഹനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ പിഴ അടച്ചതിനുളള തെളിവ് മോട്ടോർ വാഹന വകുപ്പിൽ സമർപ്പിച്ചാൽ അത് തിരുത്തുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. മോട്ടേർാ വാഹ വകുപ്പിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്. പുക പരിശോധന നടത്തിയിട്ടില്ലാത്ത വാഹനങ്ങളുടെ കണക്കുകൾ എംവിഡിയുടെ പക്കലില്ല എന്നുളള വാർത്തകൾ വന്നിരുന്നു.

kerala mvd hit by software glitch

2023 ന് ശേഷം ഏതൊക്കെ വാഹനങ്ങൾക്ക് പുക പരിശോധന നടത്തിയിട്ടില്ല എന്നുളളതിന് വ്യക്തമായ കണക്കുകൾ ഇല്ല. എന്നാൽ ദിനംപ്രതി പുക പരിശോധിക്കാത്ത വാഹനങ്ങളുടെ എണ്ണം വർധിക്കുന്നുമുണ്ട്. കിട്ടില്ല. കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന തോതിൽ കൂടുതൽ മലിനീകരണമുണ്ടെങ്കിൽ വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല.

ടെസ്റ്റിൽ പാസാകാത്ത വാഹനങ്ങൾക്ക് എന്താണോ പിഴവ് എന്നത് കണ്ടെത്തി അത് പരിഹരിച്ചതിന് ശേഷമേ വാഹനത്തിന് സർട്ടിഫിക്കറ്റ് ലഭിക്കു. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന കാര്യം പ്രത്യേകം ഓർക്കണം. അത് പോലെ തന്നെ പുക പരിശോധിച്ചതിൻ്റെ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ചെക്കിങ്ങ് സമയത്ത് പോക്കറ്റിൽ നിന്ന് 1500 രൂപയും പോകുമെന്ന കാര്യം പ്രത്യേകം ഓർക്കുന്നത് നല്ലതാണ്.

kerala mvd hit by software glitch

മലിനീകരണം നിയന്ത്രണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ PUC സർട്ടിഫിക്കറ്റ് എന്നത് സർക്കാർ നൽകിയതും നിർബന്ധിതവുമായ ഒരു രേഖയാണ്. അത് വാഹനത്തിൽ നിന്ന് പുറന്തള്ളുന്ന പുകയുടെ അളവ് അംഗീകൃത എമിഷൻ മാനദണ്ഡങ്ങൾക്കുള്ളിലാണെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കു. ഈ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് എല്ലാ സമയത്തും റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ഉണ്ടായിരിക്കണം. ആവശ്യപ്പെടുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തത് ഡ്രൈവർക്കോ കാർ ഉടമയ്‌ക്കോ എതിരെ കനത്ത പിഴ ചുമത്താൻ ഇടയാക്കും.

പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് പറയുമ്പോഴും, മലിനീകരണത്തിന് വാഹനത്തിൽ നിന്ന് വരുന്ന പുകയും ഒരു കാരണമാണ് എന്നോർക്കണം മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനം ഫിറ്റ് ആണോയെന്ന് അറിയുന്നതിനാണ്, വാഹനങ്ങളിൽ മലിനീകരണ പരിശോധന നടത്തുന്നത്. ഭൂരിഭാഗം വാഹന ഉടമകൾക്കും അവരുടെ പിയുസി സർട്ടിഫിക്കറ്റുകൾ ഓഫ്‌ലൈനായി ലഭിക്കുമ്പോൾ, അവ ഓൺലൈനായും ലഭിക്കും.

kerala mvd hit by software glitch

സർക്കാർ അംഗീകൃത പിയുസി സെന്ററുകൾക്കോ​​റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകൾക്കോ​​(ആർടിഒ) മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകാം. വായു മലിനീകരണത്തിന് കാരണമാകുന്ന കാര്‍ബണ്‍ മോണോക്സൈഡ് (CO), കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) തുടങ്ങിയ വാതകങ്ങളുടെ ഉദ്‌വമനം എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഇടയ്ക്കിടെ പരിശോധിക്കുന്നു. അതിനുശേഷമാണ് അവയ്ക്ക് പിയുസി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 30, 2025, 19:31 [IST]
English summary
Kerala motor vehicle department hit by software glitch all details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X