എംമ്പോസിഷനും ചലാനുമല്ല; എംവിഡിയുടെ പുത്തൻ ശിക്ഷാ നടപടികൾ കണ്ടോ

വാഹനവുമായി റോഡിലേക്കിറങ്ങിയാൽ എല്ലാവരുടേയും പേടിസ്വപ്നമാണ് എംവിഡിയുടെ ചെക്കിങ്ങ്. പിഴയടച്ച് എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്ന് വിചാരിച്ചാൽ ഇനി നടക്കില്ല. ലൈസൻസിന് അപേക്ഷിക്കുമ്പോഴാണ് പലർക്കും മടുപ്പുളള ഡ്രൈവിങ്ങ് ക്ലാസിനെ ഓർക്കുന്നത്. നിയമലംഘനങ്ങള്‍ നടത്തുന്നവർക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐ.ഡി.ടി.ആര്‍.) വക ഒരു പ്രത്യേക ക്ലാസ് സംഘടിപ്പിക്കുകയാണ്.

കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് 2023 -ൽ 1100 പേർക്കാണ് ഇതു വരെ ശിക്ഷാ നടപടികൾ നൽകിയിരിക്കുന്നത്. 2019 മുതലാണ് ഈ നിയമം നിലവിൽ വരുന്നതെങ്കിലും ഈ വർഷം മുതലാണ് പരിശീലന ക്ലാസ് ആരംഭിച്ചത്. എടപ്പാളിലെ ക്ലാസ് കൂടാതെ ആലുവ മുട്ടം, കറുകുറ്റി എന്നിവിടങ്ങളിലും പരിശീലനക്ലാസുകളുണ്ട്. വളരെ വ്യത്യസ്തമായ മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായവരെയുള്‍പ്പെടെ സന്ദര്‍ശിക്കുന്നതാണ് പുതിയ രീതി.

എംവിഡിയുടെ പുത്തൻ ശിക്ഷാ നടപടികൾ കണ്ടോ

ക്ലാസ് മാത്രമല്ല നിയമലംഘനം നടത്തുന്ന വ്യക്തികൾക്കായി അഞ്ചുദിവസത്തെ സാമൂഹികസേവനത്തിനും മോട്ടോര്‍വാഹനവകുപ്പ് വിധേയരാക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടവരെ കാണുമ്പോൾ തന്നെ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നവരുടെ കണ്ണുതുറപ്പിക്കാൻ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്. മോട്ടോര്‍വാഹനവകുപ്പോ പോലീസോ റോഡില്‍ കൈകാണിക്കുമ്പോള്‍ നിര്‍ത്താതെ പോവുക, വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക തുടങ്ങിയവയ്ക്ക് ഒരുദിവസത്തെ ക്ലാസാണ് നല്‍കുന്നത്.

മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളാണ് വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. 'സേഫ് കേരള' പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങളാണ് സംസ്ഥാനത്ത് ഓടിത്തുടങ്ങിയിരിക്കുന്നത്. അമിതവേഗം മൂലം അപകടങ്ങളുണ്ടാകുന്ന റോഡുകളിലാണ് വാഹനങ്ങൾ ഉണ്ടാകുക. എഐ ക്യാമറകൾ എങ്ങനെ നിയമലംഘനം കണ്ടെത്തി പിഴയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് പോലെ തന്നെയാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെയും പ്രവര്‍ത്തനം.

എംവിഡിയുടെ പുത്തൻ ശിക്ഷാ നടപടികൾ കണ്ടോ

റോഡുകളുടെ വിഭാഗങ്ങള്‍ക്കനുസരിച്ച് വാഹനങ്ങളുടെ വേഗം പുതുക്കി നിര്‍ണയിച്ചിരുന്നു. ഇത് പ്രധാന മാനദണ്ഡമാക്കിയായിരിക്കും പിഴയീടാക്കാൻ പോകുന്നത്. റോഡില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തിയിട്ടശേഷം മറ്റു വാഹനങ്ങളെ നിരീക്ഷിക്കുകയും വേഗപരിധി കടന്ന വാഹനങ്ങള്‍ തടഞ്ഞ് പിഴയീടാക്കുന്ന പതിവ് രീതി ഉണ്ടാകില്ല. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ വിവരം തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും.

ചുരുക്ക സമയത്തിനുളളിൽ ഇത്രയും അപകട നിരക്ക് കുറയ്ക്കാൻ സാധിച്ചെങ്കിൽ അത് വലിയ നേട്ടമാണ് തന്നെയാണ്. കാരണം കേരളത്തിൽ അപകടം വളരെ കൂടുതലായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 344 ആയിരുന്നു എന്നാൽ ഇപ്പോൾ അത് 50 ശതമാനം കുറയ്ക്കാൻ സാധിച്ചുവെങ്കിൽ അത് സർക്കാരിൻ്റെ വലിയ നേട്ടം തന്നെയാണ് .

നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ AI ക്യാമറകൾ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പുതിയ സംവിധാനം യഥാർത്ഥത്തിൽ ഒരു മാറ്റമുണ്ടാക്കി എന്ന് തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ നിന്ന് മനസിലാക്കാൻ സാധിച്ചിരിക്കുന്നത്.

പിഴയെ ഭയന്നാണ് മിക്കവരും നിയമങ്ങളും വേഗപരിധികളും പാലിക്കുന്നത് തന്നെ. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതകളിലും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. എങ്കിലും വഴിയാത്രക്കാരന് ക്യാമറ തെറ്റായി പിഴ ചുമത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വളരെ വിവാദവുമായിരുന്നു.

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.

പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.

More from DriveSpark

Article Published On: Saturday, December 23, 2023, 10:39 [IST]
English summary
Kerala motor vehicle department punishment for traffic rule violaters details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X