മാൻഡ്രേക്ക് ഇപ്പോൾ പോലീസിനൊപ്പം; ചെയ്യാത്ത കുറ്റത്തിന് നോട്ടീസ്, പണം പിഴിയാൻ പുതിയ തന്ത്രം
സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിനും പോലീസിനും ഇത് എന്തുപറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. കാര്യം മറ്റൊന്നുമല്ല ട്രാഫിക് നിയമലംഘനങ്ങളും റോഡ് അപകടങ്ങളും കുറയ്ക്കുന്നതിനും വേണ്ടിയാണല്ലോ എഐ ക്യാമറകൾ സ്ഥാപിച്ചത്, എന്നാൽ അതിന് പുറമേ മോട്ടോർ വാഹന വകുപ്പിൻ്റേയും പോലീസിൻ്റേയും പരിശോധനകൾ റോഡിൽ അരങ്ങേറുന്നുണ്ട്. എന്നാൽ പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ എഐ ക്യാമറയുടെ കണ്ണിൻ്റെ തിമിരം ഇപ്പോൾ പൊലീസിനും പകർന്നിരിക്കുകയാണ്.
പൊലീസ് നേരിട്ട് അയക്കുന്ന നോട്ടീസിലും വൻ തെറ്റുകളും പിശകുകളുമാണ്. ഇരുചക്രവാഹനമില്ലാത്ത വ്യക്തിക്ക് ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചെന്ന് നോട്ടീസ് അയക്കുക, രേഖകളുടെ കാലാവധി കഴിഞ്ഞുവെന്നും, തെറ്റായ ദിശയിലൂടെ വാഹനമോടിച്ചുവെന്നും എല്ലാം കാണിച്ചുകൊണ്ടുളള നോട്ടീസാണ് ഇപ്പോൾ പോലീസയക്കുന്നത്. ഉദ്യോദസ്ഥർക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലാകുന്നില്ല.

അല്ലെങ്കിൽ തന്നെ എ.ഐ. ക്യാമറകളില്‍നിന്ന് വാഹന ഉടമകള്‍ക്ക്, പിഴയീടാക്കുന്നതിന് തെറ്റായി നോട്ടീസുകള്‍ ലഭിക്കുന്നത് വിവാദമാകുന്നതിന് പിന്നാലെയാണിത്. വാഹനത്തിൻ്റെ പുക സർട്ടിഫിക്കറ്റിൻ്റെ കാലാവധി കഴിഞ്ഞുവെന്ന് പറഞ്ഞ് ഒരു യുവാവിന് 250 രൂപ പിഴ കാണിച്ചുകൊണ്ട് നോട്ടീസയച്ചിരുന്നു, എന്നാൽ നവംബർ വരെ കാലാവധിയുണ്ടായിരുന്നു എന്നതാണ് സത്യം. ഇത്തരത്തിൽ ചെയ്യാത്ത കുറ്റത്തിന് പിഴ അടയ്ക്കാൻ നോട്ടീസ് അയക്കുന്നതിന് പിന്നിൽ എന്താണ് ഉദ്ദേശമെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.
ക്യാമറയില്ലാത്ത സ്ഥലങ്ങളിലാണ് പ്രധാനമായും വാഹനങ്ങളുടെ ഫോട്ടോ പോലീസ് പകര്‍ത്തുന്നത്. മുമ്പുണ്ടായിരുന്നതുപോലെ വാഹനം നിര്‍ത്തിയുള്ള പരിശോധന കുറവാണ്. ഫോട്ടോ എടുത്തിട്ട്, പിഴയടയ്ക്കാന്‍ നോട്ടീസ് അയയ്ക്കുന്നതാണ് പോലീസിന്റെ ഇപ്പോഴത്തെ രീതി. പിഴ അടയ്ക്കാനുള്ള നോട്ടീസ് എത്തുമ്പോഴാണ് പല വാഹനഉടമകളും വിവരം അറിയുന്നത്.

കഴിഞ്ഞ വർഷം കേരളത്തിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 344 ആയിരുന്നു എന്നാൽ ഇപ്പോൾ അത് 50 ശതമാനം കുറയ്ക്കാൻ സാധിച്ചുവെന്നാണ് കേരളത്തിൻ്റെ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പറഞ്ഞിരുന്നത്, എന്നാൽ അത് ശുദ്ധ നുണ ആണെന്നും കേരളത്തിൻ്റെ അപകടനിരക്ക് കുറയ്ക്കാൻ എഐ ക്യാമറകൾ സഹായിച്ചില്ല എന്ന് മാത്രമല്ല അത് സ്ഥാപിച്ചതിൽ വൻ ക്രമക്കേടുകളാണ് ഉളളതെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.
പിഴയെ ഭയന്നാണ് മിക്കവരും നിയമങ്ങളും വേഗപരിധികളും പാലിക്കുന്നത് തന്നെ. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതകളിലും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. എങ്കിലും വഴിയാത്രക്കാരന് ക്യാമറ തെറ്റായി പിഴ ചുമത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വളരെ വിവാദവുമായിരുന്നു
ഒരു ചലാൻ നൽകുന്നതിന് മുമ്പ് ചിത്രങ്ങൾ നേരിട്ട് പരിശോധിക്കാൻ സർക്കാർ ഇപ്പോൾ ജില്ലാ കൺട്രോൾ റൂമുകളിൽ എഎംവിഐമാരെ നിയോഗിച്ചിട്ടുണ്ട്. ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങൾ തിരുവനന്തപുരത്തുള്ള ഒരു പ്രധാന ഡേറ്റാ സെന്ററിലേക്കാണ് അയക്കുന്നത്. എല്ലാ ജില്ലകളിലും സബ് ഡാറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഡാറ്റാ സെന്റർ ഹബ്ബിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള വിവരങ്ങൾ ലഭിക്കുന്നു. ഡാറ്റ ലഭിച്ച ശേഷം, ചിത്രങ്ങൾ കൃത്യമായി അടുക്കി ലൊക്കേഷൻ അനുസരിച്ച്, അവ അതാത് പ്രദേശങ്ങളിലേക്ക് കൈമാറുകയാണ് പതിവ്.
കെൽട്രോൺ ആയിരുന്നു കേരളത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളുടെ പരിപാലനചുമതലകളെല്ലാം. പക്ഷേ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം നിരവധി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. വലിയ ഭാരവാഹനങ്ങൾ തട്ടുകയും എല്ലാം കാരണം ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. പക്ഷേ എന്നാൽ വാഹനങ്ങൾ ഇടിച്ച് ക്യാമറകൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്ക് വാഹനത്തിൻ്റെ ഉടമസ്ഥനിൽ നിന്ന് ഈടാക്കാനാണ് എംവിഡി ഉദ്യോഗസ്ഥൻമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
എറണാകുളത്ത് 64-ല്‍ രണ്ടും കാസര്‍കോട് 48-ല്‍ രണ്ടെണ്ണവും തകരാറിലാണ്. തകരാറിലായ ക്യാമറകള്‍ അറ്റകുറ്റപ്പണി ഇത് വരേയും ചെയ്തിട്ടില്ല. എല്ലാ ജില്ലയിലും ഒന്നോ രണ്ടോ ക്യാമറകള്‍ തകരാറിലായിരിക്കുകയാണ്. തകരാറിലായവയുടെ എണ്ണം കുറവായതിനാല്‍ സര്‍ക്കാര്‍ ഇത് ഗൗരവമായെടുത്തിട്ടില്ല എന്നതാണ് കാര്യം. ഇടിച്ച വാഹനത്തിന്റെ ഉടമയുമായി ഇപ്പോഴും കേസ് നടത്തുകയാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം.
ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.


Click it and Unblock the Notifications








