റോഡിൽ കണ്ടാൽ അപ്പോൾ പൊക്കും! ചുവപ്പുകണ്ട കാള എന്നത് മാറി, റോബിനെ കണ്ട എംവിഡി എന്നാകുമോ
സംസ്ഥാനത്തെ മോട്ടോർവാഹന വകുപ്പിൻ്റെ ചുമതലകൾ എന്തൊക്കെയാണ്. സംസ്ഥാനത്തെ വാഹനങ്ങൾ പരിശോധിക്കുക, വാഹനം ഫിറ്റ് ആണോ എന്ന് നോക്കുക, വാഹനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ജനങ്ങളുടെ ആവശ്യം അറിഞ്ഞ് സഹായിക്കുക. എന്നാൽ കുറച്ചു നാളുകളായി എംവിഡി പ്രതികാര നടപടികളാണ് എടുക്കുന്നത് എന്നാണ് വിമർശനം. പറഞ്ഞു വന്ന കാര്യം നിങ്ങൾക്ക് മനസിലായി കാണുമല്ലോ.
മൂന്ന് മാസങ്ങൾക്ക് മുൻപാണ് പത്തനംത്തിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് റോബിൻ ബസ് റാന്നിയിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. സെപ്റ്റംബറിൽ ബസ് എംവിഡി പരിശോധിച്ചു നിരവധി കാരണങ്ങൾ കണ്ടെത്തി ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കി.45 ദിവസത്തിന് ശേഷം എംവിഡി കണ്ടെത്തിയ കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ബസ് ഫിറ്റ്നസ് പാസായി.

അതിന് ശേഷം വീണ്ടും ബസ് എംവിഡി പിടിച്ചെടുത്തു, എന്നാൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബസ് ഉടമയ്ക്ക് തിരിച്ചു നൽകാൻ വിധിയെഴുതി. അതിന് ശേഷമാണ് ഇന്ന് വീണ്ടും ബസ് സർവീസ് ആരംഭിച്ചത്. റാന്നിയിൽ നിന്ന് വാഹനം എടുത്ത് 100 മീറ്റർ പോയപ്പോൾ തന്നെ എംവിഡി പിടിച്ചു, അവിടുന്നു പിഴ ലഭിച്ച് ചെല്ലുമ്പോൾ വീണ്ടും. അങ്ങനെ മൊത്തം നാല് തവണയാണ് റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്. രണ്ട് തവണയിൽ കൂടുതലായപ്പോൾ നാട്ടുകാർ ഇടപ്പെട്ടു.
സംസ്ഥാനത്തെ ജനങ്ങൾ മോട്ടോർ വാഹന വകുപ്പിൻ്റെ പ്രതികാര നടപടിക്കെതിരെ വലിയ രീതിയിലുളള പ്രതിഷേധമാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ തന്നെ എഐ ക്യാമറയുടെ പേരിലും തപാൽ വകുപ്പിൻ്റെ കുടിശിക അടയ്ക്കാത്തതിൻ്റെ പേരിലുമായി എയറിൽ നിന്ന് ഇറങ്ങാൻ സമയം കിട്ടുന്നില്ലായിരുന്നു. അതിന്റെ കൂടെയാണ് റോബിൻ ബസിൻ്റെ പ്രശ്നവും.

തപാൽ വകുപ്പിന് മോട്ടോർ വാഹന വകുപ്പ് നൽകാനുളളത് 2.08 കോടി രൂപയാണ്. 2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുളള തുകയാണ് ഇത്. അത് മാത്രമല്ല തപാൽ വകുപ്പ് മോട്ടോർ വാഹന വകുപ്പുമായുളള കരാർ റദ്ദാക്കുകയും ചെയ്തു. ബി.എന്‍.പി.എല്‍. അതായത് ബുക്ക് നൗ പേ ലേറ്റര്‍ എന്ന സംവിധാനത്തിലായിരുന്നു ഇതുവരെ മുന്നോട്ട് പോയിരുന്നത്. കരാർ റദ്ദാക്കിയതോടെ ലൈസന്‍സ്, ആര്‍.സി. ഉള്‍പ്പെടെയുള്ള രേഖകള്‍ മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസിൽ കെട്ടിക്കിടക്കുകയായിരുന്നു.
വിദേശത്തേക്ക് പോകുന്നവരുടെ അന്താരാഷ്ട്ര ലൈസന്‍സ് ആര്‍.ടി.ഒ. ഓഫീസില്‍നിന്ന് നേരിട്ട് പ്രിന്റ് ചെയ്ത് കൊടുക്കുന്നുണ്ട്. മറ്റു ലൈസന്‍സുകള്‍ കാക്കനാടുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസില്‍നിന്നാണ് പ്രിന്റ് ചെയ്ത് സ്പീഡ് പോസ്റ്റ് വഴി അയച്ചുകൊടുക്കുന്നത്. മുൻപ് ലൈസൻസിനും ആർസി ബുക്കിനും അപേക്ഷിക്കമ്പോൾ കവറിന് മുകളിൽ സ്റ്റാംബ് ഒട്ടിച്ചാണ് നൽകിയിരുന്നത്. കുടിശിക നൽകാമെന്ന് സമ്മതിച്ചതിൻ പ്രകാരമായി പ്രവർത്തനം പുനരാരംഭിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
മലപ്പുറം ജില്ലയിലെ ഇൻ്റർസെപ്റ്ററുകളുടെ ഇൻഷുറൻസ് തുക അടയ്ക്കാത്തത് കൊണ്ട് വാഹനം റോഡ് കാണിക്കാൻ സാധിക്കാതെ കിടക്കുകയാണ്. ജില്ലയില്‍ പരിശോധനയ്ക്കായി സേഫ് കേരളപദ്ധതിയുടെ കീഴിൽ വാങ്ങിയ ആറ് ഇലക്ട്രിക് വാഹനങ്ങളിൽ അഞ്ചെണ്ണത്തിൻ്റേയും ഇൻഷുറൻസ് അടച്ചിട്ടില്ല. ജില്ലയിൽ എന്തെങ്കിലും അത്യാഹിതമോ ആവശ്യമോ വന്നാൽ ഉദ്യോഗസ്ഥർ ഓട്ടോ പിടിച്ച് പോകേണ്ട അവസ്ഥയാണ് എന്ന് ചുരുക്കം.
അനെര്‍ട്ടാണ് ഇലക്ട്രിക് വാഹനങ്ങളുടെ കസ്റ്റോഡിയന്‍. അവരാണ് ഇന്‍ഷുറന്‍സ് അടയ്‌ക്കേണ്ടത്. കഴിഞ്ഞ മൂന്നുമാസമായി ഇവയുടെ പ്രവര്‍ത്തനം മലപ്പുറം ജില്ലയില്‍ ലഭ്യമല്ല. വാഹനങ്ങളെ തടഞ്ഞു നിർത്താതെ തന്നെ പരിശോധന നടത്താം എന്നതാമ് ഇൻ്റർസെപ്റ്ററുകളുടെ ഗുണം. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ആല്‍ക്കോമീറ്റര്‍, സൗണ്ട് ലെവല്‍, ടിന്റ് മീറ്റര്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം അടങ്ങിയതാണ് ഈ വാഹനം.
വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധനകള്‍ ഒഴിവാക്കി ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ പരിശോധന നടത്തുന്ന സംവിധാനമാണ് ഇന്റര്‍സെപ്റ്ററുകള്‍ക്കുള്ളത്. അമിതവേഗം കണ്ടെത്തുക, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ആല്‍ക്കോമീറ്റര്‍, സൗണ്ട് ലെവല്‍, ടിന്റ് മീറ്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. അമിതവേഗം മൂലം അപകടങ്ങളുണ്ടാകുന്ന റോഡുകളിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങൾ ഉണ്ടാകുക. എഐ ക്യാമറകൾ എങ്ങനെ നിയമലംഘനം കണ്ടെത്തി പിഴയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് പോലെ തന്നെയാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെയും പ്രവര്‍ത്തനം.


Click it and Unblock the Notifications








