ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റില്ലെങ്കിൽ പണി പാളി, പിഴ അടയ്ക്കുന്ന കാശിന് നിങ്ങൾക്ക് ഫുൾ ടാങ്ക് ഡീസൽ അടിക്കാം
അടുത്ത കാലത്താണ് പുതിയ വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി നമ്പര്‍പ്ലേറ്റുകള്‍ (HSRP) അധികാരികള്‍ കര്‍ശനമാക്കിയത്. വാഹനത്തിന്റെയും ഉടമയുടേയും സകല വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ നമ്പര്‍ പ്ലേറ്റുകള്‍. 2019-മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ ആയിരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക. പുതിയ വാഹനങ്ങളില്‍ മാത്രമല്ല പഴയ വാഹനങ്ങളിലും ഹൈസെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു.
കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് അതീവ സുരക്ഷ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങുകയാണ്. ഇപ്പോൾ ഷോറൂമിൽ നിന്ന് തന്നെ വാഹനം ഡെലിവറിക്ക് ഇറങ്ങുമ്പോൾ നമ്പർ ഘടിപ്പിച്ച് ഇറങ്ങണം എന്ന് നിർബന്ധമില്ല. ആറു മാസം വരെയാണ് താൽക്കാലിക നമ്പർ പ്ലേറ്റിൻ്റെ കാലാവധി. എന്നാൽ മുന്നിലും പിന്നിലും വ്യക്തമായി കാണാവുന്ന തരത്തിൽ നമ്പർ പ്രദർശിപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

വാഹനം അപകടത്തില്‍ പെട്ടാലോ, അപകടമുണ്ടാക്കിയതിന് ശേഷം നിർത്താതെ പോയാലോ വാഹനത്തെ തിരിച്ചറിയുന്നതിനും കൃത്യമായി വായിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം നമ്പര്‍ പ്രദർശിപ്പിക്കണം എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങൾ. അതിന് ശേഷം നമ്പർ പ്ലേറ്റ് ഘടിപ്പിക്കുമ്പോൾ അതീവ സുരക്ഷ നമ്പർ പ്ലേറ്റുകളാണ് വയ്ക്കേണ്ടത് എന്ന് പ്രത്യേകം ഓർക്കുക.
സുരക്ഷ നമ്പർ പ്ലേറ്റുകൾ ഇല്ലെങ്കിൽ 2000 മുതൽ 5000 രൂപ വരെയാണ് പിഴയായി നൽകേണ്ടത്. വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ചും നമ്പര്‍ പ്ലേറ്റ് മാറ്റിയും വാഹനങ്ങള്‍ ഓടുന്നതായി പരാതികള്‍ ഉയർന്നതിൻ്റെ ഭാഗമായിട്ടാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് സുരക്ഷ നമ്പർ പ്ലേറ്റ് പരിശോധിക്കാനും, നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാൻ കർശന ഉത്തരവ് ഇറക്കിയതും. നിങ്ങളുടെ വാഹനത്തിന്റെ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് കളഞ്ഞ് പോകുകയോ കേടാവുകയോ ചെയ്താല്‍ സാധാരണ നമ്പര്‍ പ്ലേറ്റ് പോലെ കടയില്‍ ചെന്ന് മാറാന്‍ സാധിക്കില്ല.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം HSRP നഷ്ടമായാല്‍ ഉടമ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നാണ്.പുതിയ നമ്പര്‍ പ്ലേറ്റ് ലഭിക്കുന്നതിന് പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും എഫ്‌ഐആറിന്റെ പകര്‍പ്പ് സമര്‍പ്പിക്കുകയും ചെയ്യണം. പുതിയ നമ്പര്‍ പ്ലേറ്റ് നല്‍കേണ്ടത് വാഹന ഡീലര്‍മാരാണ്. ഏതെങ്കിലും തരത്തിലുള്ള അപകടത്തിലോ മറ്റോ നമ്പര്‍പ്ലേറ്റുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പഴയത് ഹാജരാക്കി പുതിയവ നേടാവുന്നതാണ്.
എന്നാല്‍ ഇതിന് നമ്മള്‍ വേറെ പണം നല്‍കണം. അതിനൊപ്പം കേടുപാടുകള്‍ സംഭവിച്ച നമ്പര്‍പ്ലേറ്റിന്റെ വിശദാംശങ്ങള്‍ പരിവാഹന്‍ വെബ്‌സൈറ്റിലും അപ്‌ലോഡ് ചെയ്യണം. മാറ്റിസ്ഥാപിക്കുന്ന നമ്പര്‍പേറ്റുകള്‍ക്കായി ഡീലര്‍മാര്‍ പ്രത്യേക രജിസ്റ്ററും സൂക്ഷിക്കണമെന്നാണ് ചട്ടം. ഇരുചക്രവാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റ് ആണ് കേട്പാട് സംഭവിച്ചതെങ്കില്‍ നമ്പര്‍ പ്ലേറ്റുകള്‍ മാത്രമായി മാറി കിട്ടും. എന്നാല്‍ കാറില്‍ ഇങ്ങനെ അല്ല. കാറിന്റെ ഹൈ സെക്യൂരിറ്റി നമ്പര്‍പ്ലേറ്റിന്റെ ഭാഗമാണ് മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ പതിച്ചിരിക്കുന്ന സ്റ്റിക്കര്‍.

അന്താരാഷ്ട്ര രജിസ്ട്രേഷൻ കോഡ്, ലേസർ യുണീക് സീരിയൽ നമ്പർ, 3D ഹോളോഗ്രാം എന്നിങ്ങനെയുള്ള നിരവധി സുരക്ഷാ സവിശേഷതകളും ഉൾപ്പെടുന്നുണ്ട്. അശോക് ചക്ര, അതോടൊപ്പം തന്നെ പോലീസിന് ഈ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ എളുപ്പമാണ്, മാത്രമല്ല ഒരാൾക്ക് ഈ നമ്പർ പ്ലേറ്റുകൾ എളുപ്പത്തിൽ പുനഃസൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല എന്നതും ഇതിൻ്റെ പ്രത്യേകതയാണ്.
ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന പരമോന്നത ദേശീയ സ്ഥാപനമായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിൻ്റെ (SIAM) ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പുതിയതോ പകരം വയ്ക്കുന്നതിന് വേണ്ടിയോ മാത്രമേ ഒരാൾക്ക് അപേക്ഷിക്കാൻ കഴിയൂ. ഒരു എച്ച്എസ്ആർപി നമ്പർ പ്ലേറ്റിന് അപേക്ഷിക്കാൻ, ഒരാൾക്ക് വാഹന രജിസ്ട്രേഷൻ നമ്പർ, ഷാസി നമ്പർ, എഞ്ചിൻ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ആവശ്യമാണ്.


Click it and Unblock the Notifications








