നിങ്ങൾ ഒരു ഓഫ്റോഡ് വാഹനമുടമയാണോ, രക്ഷാപ്രവർത്തനത്തിന് നിങ്ങളെ എംവിഡിക്ക് വേണം

സംസ്ഥാനത്ത് കാലവർഷം ഇരച്ചെത്തിയിരിക്കുകയാണ്. ഉരുൾപ്പൊട്ടലും, മഴക്കെടുതികളും കൊണ്ട് കഷ്ടതയനുഭവിക്കുന്ന ആളുകളുളള പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിന് പൊലീസിനും രക്ഷാപ്രവർത്തകർക്കും ചെന്നെത്തുന്നതിന് ചിലപ്പോൾ പരിമിതികളുണ്ടാകാറുണ്ട്. പ്രത്യേകിച്ച് അങ്ങോട്ടേയ്ക്ക് വാഹനങ്ങൾ എത്തിക്കാനുളള ബുദ്ധിമുട്ടുണ്ട്. എന്നാൽ ഓഫ്റോഡർ വാഹനങ്ങൾക്ക് പല സ്ഥലത്തേക്കും ചെന്നെത്താൻ സാധിക്കും. അങ്ങനെയുളള രക്ഷാപ്രവർത്തനിത്തിന് വേണ്ടി ഉപയോഗിക്കാൻ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഓഫ്റോഡർ വാഹനമുടമകളെ അന്വേഷിക്കുകയാണ്. ഏതൊക്കെ വാഹനങ്ങൾ ഏതൊക്കെ ജില്ലകളിലാണ് ലഭ്യമാകുന്നതെന്ന് പട്ടിക തയ്യാറാക്കാൻ മോട്ടോർ വാഹന വകുപ്പിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നിർദേശം ലഭിച്ചിട്ടുണ്ട്. ഏതുസമയവും ലഭ്യമാകുന്ന വാഹനങ്ങളാണോയെന്ന് ഉടമകളെ ഫോണില്‍വിളിച്ച് സ്ഥിരീകരിക്കാനും നിർദേശത്തിൽ പറയുന്നുണ്ട്.

കഴിഞ്ഞ വെള്ളപ്പൊക്കത്തിൻ്റെ സമയത്തും പല ഓഫ്റോഡ് വാഹനങ്ങളും രക്ഷാപ്രവർത്തനത്തിൽ ഭാഗമായിരുന്നു. കസ്റ്റമൈസേഷനെതിരെ ഒരുപാട് പരാതികൾ ഉയരുന്നുണ്ട് എങ്കിലും ഇതുപോലെയുളള സാഹചര്യങ്ങളിൽ തോളോട് തോൾ ചേർന്നു കൊണ്ടാണ് കേരളത്തിലെ പല ഓഫ്റോഡ് ഗ്രൂപ്പുകളും സർക്കാർ സംവിധാനത്തിനൊപ്പം പ്രവർത്തിച്ചത്. ആവശ്യം വരുമ്പോൾ മാത്രം ഓഫ്റോഡറുകളെ വേണം അതിന് ശേഷം പെറ്റി അടിക്കാൻ അല്ലേ എന്ന് നിങ്ങൾ ഒരിക്കലും വിചാരിക്കരുത്. ആപത്തിൽ സഹായിക്കുന്ന ആരേയും സർക്കാർ സംവിധാനം കൈവിടില്ല എന്ന ഉറപ്പുണ്ട്.

മോട്ടോർ വാഹന വകുപ്പ് ഫോണിൽ വിളിച്ച് രക്ഷാപ്രവർത്തനത്തിന് ഉറപ്പായവയുടെ പട്ടിക അതത് ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റി സെല്ലുകള്‍ക്ക് കൈമാറാനും അത് പോലെ തന്നെ വാഹനം ആവശ്യമായിവന്നാല്‍ ദുരന്തനിവാരണ അതോറിറ്റി ഉടമകളെ ബന്ധപ്പെടാനുമുളള സജ്ജീകരണം ഒരുക്കും. അഥവാ വാഹനം ലഭിച്ചില്ലെങ്കില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ച് മറ്റ് വാഹനങ്ങൾ ക്രമീകരിച്ചുനല്‍കാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. കേരളത്തിലാകെ പതിനായിരത്തിലധികം രക്ഷാപ്രവർത്തിനത്തിനുളള വാഹനങ്ങള്‍ സജ്ജീകരിക്കാനാണ് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.

സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിന് ഏറ്റവും കൂടുതല്‍ ആവശ്യമുളളത് ആംബുലന്‍സാണ് എന്നാണ് മോട്ടോർ വാഹന വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നടത്തിയ പഠനത്തിൽ മനസിലായത്. അത് കൊണ്ട് തന്നെ കോഴിക്കോട് ജില്ലയില്‍മാത്രം 500-ഓളം ആംബുലന്‍സുകള്‍ വകുപ്പി സജ്ജമാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിൽ 200-ലധികം ആംബുലന്‍സുകളുടെ ലിസ്റ്റും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാലവർഷം മൂലം ഉണ്ടാകുന്ന ദുരന്തങ്ങളിൽ രക്ഷാപ്രവര്‍ത്തനം നടത്താൻ വളരെ പ്രയാസമുള്ള ഭാഗങ്ങളിലേക്കെത്താന്‍ ജെ.സി.ബി. ഉള്‍പ്പെടെയുള്ള മണ്ണുമാന്തിയന്ത്രങ്ങള്‍, ക്രെയിനുകള്‍, വാഹനത്തില്‍ തന്നെ സ്ഥാപിച്ചിട്ടുള്ള ജനറേറ്ററുകള്‍, ട്രക്കുകള്‍, ആംബുലന്‍സുകള്‍, ഓഫ് റോഡ് ജീപ്പുകള്‍, കുടിവെള്ള ടാങ്കറുകള്‍, അതോടൊപ്പം തന്നെ നിര്‍മാണമേഖലയില്‍ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ട്രക്കുകൾ ഉൾപ്പടെ വകുപ്പ് തയ്യാറാക്കിയ പട്ടികയിലുണ്ട്.

വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളില്‍ രക്ഷാപ്രവർത്തനത്തിനുളള വാഹനങ്ങള്‍ കുറവാണ് എന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. അത് കൊണ്ട് വാഹനം കുറവുളള ജില്ലകളുടെ അയൽ ജില്ലകളിൽ നിന്നും വാഹനങ്ങൾ ക്രമീകരിക്കാനാണ് വകുപ്പ് പദ്ധതിയിടുന്നത്. ഇതോടൊപ്പം തന്നെ ഡ്രൈവര്‍മാര്‍ക്കു പുറമെ ഓഫ് റോഡുകളില്‍ ഉള്‍പ്പെടെ വാഹനം ഓടിച്ചുപരിചയമുള്ള ഡ്രൈവര്‍മാരുടെപേരും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇതിനുപുറമെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കണമെങ്കില്‍ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങളുടെ കണക്കുമെടുക്കാനാണ് തീരുമാനം.

ഓഫ്റോഡിങ്ങ് വാഹനമുടമകളുടെ പ്രത്യേക ശ്രദ്ധയ്ക്കായി രക്ഷാപ്രവർത്തനത്തിന് മുമ്പ്, നിങ്ങളുടെ വാഹനം മികച്ച കണ്ടീഷനിലാണോ എന്ന് പരിശോധിക്കണം. ഓഫ്‌റോഡിംഗിന് മുമ്പുള്ള സര്‍വീസ് തീർച്ചയായും നടത്താൻ ശ്രമിക്കുക. പ്രത്യേകമായി നിങ്ങൾക്ക് ഇത് പറഞ്ഞു തരേണ്ട കാര്യമില്ല എന്നാലും മറക്കാതിരിക്കുക. വെളളക്കെട്ടുകളിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങളുടെ സ്റ്റീയറിങ്ങിൻ്റെ സ്പോക്കിൽ പിടിമുറുക്കാതെ റിമ്മിൽ തന്നെ ബലമായി പിടിക്കാൻ ശ്രദ്ധിക്കുക, കാരണം സ്റ്റിയറിംഗ് ശക്തമായി തിരിച്ച് കറങ്ങാന്‍ സാധ്യതയുളളത് കൊണ്ട് സ്‌പോക്കില്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റേക്കാം.

രക്ഷാപ്രവർത്തനത്തിനിടയിൽ ടയറുകള്‍ ചെളിയിലും പാറകള്‍ക്കിടയിലും കുടങ്ങാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ വാഹനത്തില്‍ മണ്‍വെട്ടികള്‍, തൂമ്പ എന്നീ അവശ്യഘടകങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഏതൊരു സാഹചര്യത്തേയും ഒരുമിച്ച് നേരിടാനുളള ധൈര്യം നിങ്ങൾക്ക് ഉണ്ടാകട്ടെ, രക്ഷാപ്രവർത്തനം നടത്തുന്ന സാഹചര്യത്തിൽ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുക. നിങ്ങൾക്ക് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ താൽപ്പര്യം ഉണ്ട് എങ്കിൽ മോട്ടോർ വാഹന വകുപ്പുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കുക.

More from DriveSpark

Article Published On: Monday, June 3, 2024, 13:59 [IST]
English summary
Kerala motor vehicles department to equip private offroad vehicles for rescue operation
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X