ഇനി എഐ ക്യാമറ നോക്കി ചിരിക്കാൻ നിന്നാൽ പണി പാളും; കൂടുതൽ കരുത്തനായി ക്യാമറ തിരിച്ചെത്തിയിട്ടുണ്ടേ

സംസ്ഥാനത്ത എഐ ക്യാമറകൾ സ്ഥാപിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആദ്യം എല്ലാവർക്കും വലിയ പേടിയായിരുന്നു, എന്നാൽ അതിന് ശേഷം പ്രതിസന്ധികളുണ്ടായപ്പോൾ എഐ ക്യാമറകൾ പരാജയപ്പെട്ടുവെന്ന് കരുതി ആരും ക്യാമറകളെ വകവയ്ക്കാതെ നിയമലംഘനം നടത്തുകയായിരുന്നു. ഇനി ആ പരുപാടി നടക്കില്ല എന്ന് തന്നെ വേണം പറയാൻ. 2023 ജൂണിൽ ക്യാമറകൾ സ്ഥാപിച്ചതിനുശേഷം, 18 മാസത്തിനുള്ളിൽ രേഖപ്പെടുത്തിയ മൊത്തം ലംഘനങ്ങളുടെ എണ്ണം 98 ലക്ഷം കവിഞ്ഞു. 2025 മാർച്ച് 31 ന് എടുത്ത കണക്കിൽ 273 കോടി രൂപയുടെ പിഴ ആണ് ഈടാക്കിയിരിക്കുന്നത്. നിങ്ങളുടെ സുന്ദരമായ മുഖം എഐ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ എന്ന് എത്രയും പെട്ടെന്ന് പരിവാഹൻ വെബ്സൈറ്റിൽ കയറി പരിശോധിക്കുന്നത് നല്ലതായിരിക്കും.

നിയമലംഘനങ്ങൾ കൂടുന്നത് കൊണ്ട് ഡ്രൈവിങ്ങ് ടെസ്റ്റിലും പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ പോകുകയാണ്.പുത്തൻ ആശയപ്രകാരം കുറഞ്ഞത് ആറു മാസം അല്ലെങ്കിൽ ഒരു വര്‍ഷത്തെയോ കാലയളവില്‍ നിരീക്ഷണ അടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് MVD -യും മറ്റ് ഉന്നത അധികാരികളും ആലോചിക്കുന്നത്. ഈ പദ്ധതി പ്രകാരം ടെസ്റ്റ് പാസാവുന്ന എല്ലാവർക്കും ആദ്യം പ്രൊബേഷണറി ലൈസന്‍സാകും നല്‍കുക.

ഈ പ്രൊബേഷൻ കാലയളവില്‍ അപകടരഹിത ഡ്രൈവിംഗ് ഉറപ്പാക്കിയാൽ മാത്രമേ ഒറിജിനൽ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കൂ. നിലവിൽ ഇത്തരത്തില്‍ പ്രൊബേഷണറി ലൈസന്‍സ് നല്‍കുന്ന രാജ്യങ്ങളുടെ വിവരങ്ങളും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഡ്രൈവര്‍ കൂടുതല്‍ പ്രായോഗിക അറിവും പ്രാഗത്ഭ്യവും നേടുക എന്ന ലക്ഷ്യത്തോടെയാണു ഈ പുത്തൻ പരിഷ്‌കാരം. അപകടരഹിതമായ ഡ്രൈവിംഗും യാത്രയും ഉറപ്പാക്കി പുതിയതും മെച്ചപ്പെട്ടതുമായ ഡ്രൈവിംഗ് സംസ്‌കാരം രൂപപ്പെടുത്തുകയാണ് ഈ പരിഷ്‌കാരത്തിന്റെ ഉദ്ദേശ്യം

ഡ്രൈവിങ്ങിനെ കുറിച്ച് സ്ത്രീകളോട് പങ്കുവയ്ക്കാനുളളത് ശരിയായി വാഹനമോടിക്കാൻ പഠിച്ചതിനുശേഷം മാത്രം പൊതു നിരത്തുകളിലേക്ക് കാറുമായി ഇറങ്ങാൻ ശ്രമിക്കുന്നതാവും നല്ലത്. റോഡിലിറക്കാതെ കൈ തെളിയില്ലെങ്കിലും ബാലപാഠങ്ങൾ ഗ്രഹിച്ചതിന് ശേഷം വണ്ടിയുമായി ഇറങ്ങിയാൽ ആശയക്കുഴപ്പം ഒഴിവാക്കാം. നേരത്തെ ലൈസൻസ് എടുത്തയാളാണെങ്കിലും ഇതിനായി ആദ്യം നല്ലൊരു ഡ്രൈവിംഗ് സ്കൂളിൽ ചേരാം.

അല്ലെങ്കിൽ ഡ്രൈവിംഗിൽ വർഷങ്ങളുടെ പരിചയമുള്ള ഒരാളുടെ മാർഗ്ഗനിർദ്ദേശത്തിൽ ഡ്രൈവിംഗ് പഠിക്കാം. അച്ഛനോ സഹോദനോ സുഹൃത്തോ ഭർത്തോവോ പഠിപ്പിക്കാനിറങ്ങിയാൽ അവർക്ക് അത്രയും ക്ഷമ കിട്ടിയെന്ന് വരില്ല. അതിനാൽ ഡ്രൈവിംഗ് സ്കൂൾ തന്നെയാവും ഉത്തമം. ആദ്യം വലിയൊരു ഗ്രൌണ്ടിൽ പിച്ചവെച്ച് തുടങ്ങാം. അടിസ്ഥാന കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞാൽ റോഡിലേക്ക് പതിയെ ഇറക്കിയാൽ മതി.

കാർ എങ്ങനെ സ്റ്റാർട്ട് ചെയ്യണം, സ്റ്റിയറിംഗ് വീലിന് ചുറ്റുമുള്ള ഗേജുകൾ എന്തൊക്കെയാണെന്ന് മനസിലാക്കുക, ഗിയർ മാറ്റം, ക്ലച്ചിന്റെ പ്രവർത്തനം തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ ആദ്യമേ മനസിലാക്കിയെടുക്കണം. മിക്ക സ്ത്രീകൾക്കും ക്ലച്ച് ചവിട്ടി ഗിയർ മാറ്റുന്നതൊക്കെ കൂടുതൽ ബുദ്ധിമുട്ടായിരിക്കും. അത്തരക്കാർക്ക് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള കാറുകളിൽ പഠിക്കുന്നതാവും അനുയോജ്യം. ആക്‌സിലറേറ്ററും ബ്രേക്കും മനസിലാക്കിയാൽ പിന്നെ ഈസിയായി ക്ലച്ച്ലെസ് വണ്ടികൾ ഓടിക്കാനാവും.

ഒരു പരിധിവരെ കാർ ഓടിക്കാൻ പഠിച്ച ശേഷം അടുത്തതായി ചെയ്യേണ്ടത് ഗതാഗത നിയമങ്ങളെക്കുറിച്ചും റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന അടയാളങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങളും എന്താണെന്ന് പഠിക്കുക. അതായത് റോഡിലെ സൈൻ ബോർഡുകൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണമെന്ന് സാരം. ദിവസവും ഒന്നിലധികം ജോലികൾ ചെയ്യുന്ന സ്ത്രീകൾക്ക്, കോഡുകൾ ഓർമിക്കുന്നത് ആദ്യം അൽപ്പം ബുദ്ധിമുട്ടായിരിക്കും. ഇതിനായി ഒരു കടലാസിൽ എഴുതി ഇടയ്ക്കിടെ സ്വയം ഓർമ്മിപ്പിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, April 5, 2025, 13:28 [IST]
English summary
Kerala mvd ai cameras started to detect and impose fines for violations all details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X