കിലോമീറ്റർ കാണിക്കാതിരിക്കാൻ ഓഡോമീറ്റർ ഡിസ്കണക്റ്റ് ചെയ്ത് വാഹനമോടിച്ച ഡീലർഷിപ്പിന് MVD -യുടെ മുട്ടൻ പണി

നിയമം ലംഘിച്ച് വാഹനമോടിക്കുന്നവർക്കെതിരായ കർശന നടപടികളുടെ പേരിൽ അടുത്തിടെയായി വളരെയധികം വാർത്തകളിൽ ഇടം നേടിയ ഒന്നാണ് കേരള മോട്ടോർ വാഹന വകുപ്പ്. ഈ കർശനമായ നടപടികളുടെ പേരിൽ പല കടുത്ത വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിലും മറ്റും പല ആക്രമണങ്ങളും ഡിപ്പാർട്ട്മെന്റ് നേരിട്ടിടിടുണ്ട്.

കിലോമീറ്റർ കാണിക്കാതിരിക്കാൻ ഓഡോമീറ്റർ ഡിസ്കണക്റ്റ് ചെയ്ത് വാഹനമോടിച്ച ഡീലർഷിപ്പിന് MVD -യുടെ മുട്ടൻ പണി

നിയമവിരുദ്ധമായ പരിഷ്കാരങ്ങളോടെ റോഡുകളിൽ ഓടിച്ചിരുന്ന വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയതായി നിരവധി റിപ്പോർട്ടുകൾ ഉണ്ട്. പൊതു റോഡിലും മറ്റും സ്റ്റണ്ടിംഗ് നടത്തിയതിന് MVD ഉദ്യോഗസ്ഥർ ബാക്ക് റൈഡർമാർക്ക് പിഴ ചുമത്തിയ നിരവധി വീഡിയോകളും വാർത്താ റിപ്പോർട്ടുകളും ഓൺലൈനിൽ ലഭ്യമാണ്.

കിലോമീറ്റർ കാണിക്കാതിരിക്കാൻ ഓഡോമീറ്റർ ഡിസ്കണക്റ്റ് ചെയ്ത് വാഹനമോടിച്ച ഡീലർഷിപ്പിന് MVD -യുടെ മുട്ടൻ പണി

ഇവയ്ക്ക് പിന്നാലെ ഇപ്പോൾ രജിസ്റ്റർ ചെയ്യാത്ത കാറിന്റെ ഓഡോമീറ്റർ കേബിൾ വിച്ഛേദിച്ചതിന് MVD ഒരു കാർ ഡീലർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയതായി മറ്റൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.

കിലോമീറ്റർ കാണിക്കാതിരിക്കാൻ ഓഡോമീറ്റർ ഡിസ്കണക്റ്റ് ചെയ്ത് വാഹനമോടിച്ച ഡീലർഷിപ്പിന് MVD -യുടെ മുട്ടൻ പണി

റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച്, രജിസ്റ്റർ ചെയ്യാത്ത ഒരു വാഹനം പതിവ് ഡ്യൂട്ടിയിലായിരിക്കുമ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ കണ്ണിൽ പെട്ടു. സാധാരണയായി കാര്യങ്ങൾ തിരക്കി വിടുന്നതിന്റെ ഭാഗമായി വാഹനം കൈ കാണിച്ച് നിർത്തിക്കുയായിരുന്നു.

കിലോമീറ്റർ കാണിക്കാതിരിക്കാൻ ഓഡോമീറ്റർ ഡിസ്കണക്റ്റ് ചെയ്ത് വാഹനമോടിച്ച ഡീലർഷിപ്പിന് MVD -യുടെ മുട്ടൻ പണി

നിർത്തിയതിന് ശേഷമാണ് വാഹനം ഒരു ഡീലർഷിപ്പിന്റേതാണെന്നും കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് മറ്റൊരു ഡീലർഷിപ്പിലേക്ക് ഇത് കൊണ്ടുപോകുകയാണെന്നും അധികൃതർ മനസ്സിലാക്കിയത്.

കിലോമീറ്റർ കാണിക്കാതിരിക്കാൻ ഓഡോമീറ്റർ ഡിസ്കണക്റ്റ് ചെയ്ത് വാഹനമോടിച്ച ഡീലർഷിപ്പിന് MVD -യുടെ മുട്ടൻ പണി

MVD ഉദ്യോഗസ്ഥർ തടഞ്ഞ മാരുതി എർട്ടിഗയ്ക്ക് TCR അല്ലെങ്കിൽ ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. ഒരു ഡീലർഷിപ്പിൽ നിന്ന് മറ്റൊന്നിലേക്ക് ഒരു വാഹനം കൈമാറാൻ ട്രേഡ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ ആവശ്യമാണ്.

കിലോമീറ്റർ കാണിക്കാതിരിക്കാൻ ഓഡോമീറ്റർ ഡിസ്കണക്റ്റ് ചെയ്ത് വാഹനമോടിച്ച ഡീലർഷിപ്പിന് MVD -യുടെ മുട്ടൻ പണി

ഡ്രൈവർ വാഹനം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു, ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ഉദ്യോഗസ്ഥർ വാഹനം പരിശോധനയ്ക്കായി നിർത്തിച്ചത്. TCR ഇല്ലാത്തതിനാൽ കുറച്ചുകൂടി കാര്യമായി അന്വേഷണം നടത്തിയ ശേഷം, മാരുതി എർട്ടിഗയുടെ ഓഡോമീറ്റർ കേബിൾ ബന്ധിപ്പിച്ചിട്ടില്ലെന്ന് MVD മനസ്സിലാക്കി.

കിലോമീറ്റർ കാണിക്കാതിരിക്കാൻ ഓഡോമീറ്റർ ഡിസ്കണക്റ്റ് ചെയ്ത് വാഹനമോടിച്ച ഡീലർഷിപ്പിന് MVD -യുടെ മുട്ടൻ പണി

നിയമവിരുദ്ധമായി റോഡിൽ എർട്ടിഗ ഓടിക്കുകയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്ന്, സെക്ഷൻ 182A പ്രകാരം MVD ഡീലർഷിപ്പിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. മോട്ടോർ വാഹന നിയമങ്ങളിലെ ഈ വകുപ്പ് നിർമാണം, പരിപാലനം, വിൽപ്പന, മോട്ടോർ വാഹനങ്ങളുടെയും ഘടകങ്ങളുടെയും ആൾട്രേഷൻ സംബന്ധിച്ച കുറ്റങ്ങൾക്കുള്ള നടപടികൾ വ്യക്തമാക്കുന്നതാണ്. പഴ ചുമത്തിയതിനെ തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

കിലോമീറ്റർ കാണിക്കാതിരിക്കാൻ ഓഡോമീറ്റർ ഡിസ്കണക്റ്റ് ചെയ്ത് വാഹനമോടിച്ച ഡീലർഷിപ്പിന് MVD -യുടെ മുട്ടൻ പണി

റോഡ് മാർഗം കോഴിക്കോടിനും തിരുവനന്തപുരത്തിനും ഇടയിലുള്ള ദൂരം 370 കിലോമീറ്ററിൽ കൂടുതലാണ്. സ്പീഡോമീറ്റർ കേബിളുകൾ ഡിസ്-കണക്ട് ചെയ്യുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും ഡീലർമാരുടെ ഒരു പതിവാണ്. ഉപഭോക്താവിന് ഡെലിവറി ചെയ്യുമ്പോൾ വാഹനത്തിന് കിലോമീറ്ററുകൾ കുറവാണെന്ന് ഉറപ്പുവരുത്താനാണ് അവർ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്.

കിലോമീറ്റർ കാണിക്കാതിരിക്കാൻ ഓഡോമീറ്റർ ഡിസ്കണക്റ്റ് ചെയ്ത് വാഹനമോടിച്ച ഡീലർഷിപ്പിന് MVD -യുടെ മുട്ടൻ പണി

ഈ സാഹചര്യത്തിൽ, ഡെലിവറി ആവശ്യങ്ങൾക്കായി കാർ ഡീലർഷിപ്പിലേക്ക് കൊണ്ടുപോകുമോ ഇല്ലയോ എന്ന് അറിയില്ല. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഡെലിവറിയിൽ നിന്നാണ് വാഹനം ഓടിച്ചിരുന്നതെങ്കിൽ, കാർ എത്ര കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടുണ്ടെന്ന് കണ്ടെത്തുക എന്നത് ഒരു വ്യക്തിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്.

കിലോമീറ്റർ കാണിക്കാതിരിക്കാൻ ഓഡോമീറ്റർ ഡിസ്കണക്റ്റ് ചെയ്ത് വാഹനമോടിച്ച ഡീലർഷിപ്പിന് MVD -യുടെ മുട്ടൻ പണി

ഓഡോമീറ്റർ കേബിൾ വിച്ഛേദിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഒന്നാമതായി, ഓഡോമീറ്റർ കേബിൾ വിച്ഛേദിച്ചുകൊണ്ട്, ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ വേഗത നിർണ്ണയിക്കാൻ കഴിയില്ല. ഇത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. പല ആധുനിക കാറുകളിലും, ഓഡോമീറ്റർ ഡിസ്കണക്ട് ചെയ്യുന്നത് പവർ സ്റ്റിയറിംഗിന്റെ പ്രവർത്തനത്തെയും ബാധിക്കുന്നു, ഇത് വീണ്ടും അപകടകരമാണ്.

കിലോമീറ്റർ കാണിക്കാതിരിക്കാൻ ഓഡോമീറ്റർ ഡിസ്കണക്റ്റ് ചെയ്ത് വാഹനമോടിച്ച ഡീലർഷിപ്പിന് MVD -യുടെ മുട്ടൻ പണി

മറ്റൊരു സംഭവത്തിൽ, കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന കിഴിവ് പരിമിതപ്പെടുത്താൻ ഡീലർഷിപ്പുകളെ നിർബന്ധിച്ചതിന് മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഉത്തരവ് പരിശോധിക്കുകയാണെന്നും നിയമപ്രകാരം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മാരുതി സുസുക്കി ഈ ഓഡറിനോട് പ്രതികരിച്ചു. മാരുതി സുസുക്കി കോടതിയിൽ CCI ചുമത്തിയ പിഴയെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

മറ്റ് അനുബന്ധ വാർത്തകളിൽ കേന്ദ്ര സർക്കാർ വാഹനങ്ങൾക്കായി പുതിയ ഭാരത് രജിസ്ഷ്ട്രേഷൻ പ്രാബല്യത്തിൽ വരുതാതനുള്ള ഒരുക്കത്തിലാണ്. ഭാരത് രജിസ്ട്രേഷൻ വരുന്നതോടെ രാജ്യത്തിന്റെ ഏത് സംസ്ഥാനങ്ങളിലും മറ്റ് നൂലാമാലകളില്ലാതെ വാഹനം ഓടിക്കാം. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കും ഒന്നിലധികം സംസ്ഥാനങ്ങളിൽ ബ്രാച്ചുള്ള MNC -ലെ ജീവനകാകർക്കും ഇത് വലിയ ഉപകാരമാവും.

Image Courtesy: Mathrubhumi News

Most Read Articles

Malayalam
English summary
Kerala mvd imposes rs 1 lakh fine on dealership for cutting odometer cable of unregistered car
Story first published: Monday, August 30, 2021, 12:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X