ആശാനായാൽ കൺട്രോൾ വേണം, ഇല്ലേൽ വണ്ടിയടക്കം തൂക്കും! ഡ്രൈവിങ് സ്കൂളുകൾക്ക് MVD വക അടുത്ത പണി
കേരളത്തിലെ മോട്ടോർ വാഹന വകുപ്പും ഡ്രൈവിങ്ങ് സ്കൂളുകളും തമ്മിൽ പല തവണ പോര് ഉണ്ടായിട്ടുണ്ട്. അതിൻ്റെ ഭാഗമായിട്ടാണ് കെഎസ്ആർടിസിയുടെ ഡ്രൈവിങ്ങ് സ്കൂൾ പോലും തുടങ്ങിയത്. ഇപ്പോഴിതാ വീണ്ടും ഡ്രൈവിങ്ങ് സ്കൂളുകൾക്ക് വീണ്ടും പണി കൊടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഇറങ്ങിയിട്ടുണ്ട്. സംഭവം എന്താണെന്ന് വച്ചാൽ ഡ്രൈവിങ്ങ് സ്കൂളുകളിലെ വാഹനങ്ങളിൽ ആണല്ലോ സാധാരണ വാഹനമോടിക്കാൻ പഠിപ്പിക്കുന്നത്, എന്നാൽ ചില ആശാൻമാർ സാധാരണ വാഹനങ്ങളിലാണ് പഠിപ്പിക്കുന്നത്. അതായത് കോ ഡ്രൈവർ സൈഡിൽ ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററും ഉണ്ട്. എന്നാൽ അതില്ലാത്ത വാഹനങ്ങളിൽ പഠിപ്പിക്കുന്നത് എംവിഡിയുടെ ശ്രദ്ധയിൽപ്പെട്ടത് മൂലമാണ് പരിശോധന ശക്തമാക്കിയത്.
ഇങ്ങനെ കണ്ടെത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ വരെ റദ്ദാക്കുമെന്നാണ് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. അത് കൊണ്ട് ഡ്രൈവിങ്ങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നൽകാൻ തീരുമാനമായിരിക്കുന്നത്.ഡ്രൈവിങ്ങ് സ്കൂളിന്റെ പേരുപയോഗിച്ച് സബ് ഏജന്റുമാർ പഠിപ്പിക്കുന്ന രീതിയുണ്ടെന്നും ഇതിൽ ലൈസൻസിൽ ഉൾപ്പെടാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുമാണ് മോട്ടോർവാഹനവകുപ്പിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ.

മോട്ടോർ വാഹന വകുപ്പിൻ്റെ മറ്റ് വാർത്തകളിലേക്ക് വന്നാൽ മോട്ടോർ വാഹന വകുപ്പിൻ്റെ പക്കൽ പുക പരിശോധന നടത്തിയിട്ടില്ലാത്ത വാഹങ്ങളുടെ കണക്കുകൾ പോലും ഇല്ല എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. 2023 ന് ശേഷം ഏതൊക്കെ വാഹനങ്ങൾക്ക് പുക പരിശോധന നടത്തിയിട്ടില്ല എന്നുളളതിന് വ്യക്തമായ കണക്കുകൾ ഇല്ല. എന്നാൽ ദിനംപ്രതി പുക പരിശോധിക്കാത്ത വാഹനങ്ങളുടെ എണ്ണം വർധിക്കുന്നുമുണ്ട്.
ടെസ്റ്റിൽ പാസാകാത്ത വാഹനങ്ങൾക്ക് എന്താണോ പിഴവ് എന്നത് കണ്ടെത്തി അത് പരിഹരിച്ചതിന് ശേഷമേ വാഹനത്തിന് സർട്ടിഫിക്കറ്റ് ലഭിക്കു. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന കാര്യം പ്രത്യേകം ഓർക്കണം. അത് പോലെ തന്നെ പുക പരിശോധിച്ചതിൻ്റെ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ചെക്കിങ്ങ് സമയത്ത് പോക്കറ്റിൽ നിന്ന് 1500 രൂപയും പോകുമെന്ന കാര്യം പ്രത്യേകം ഓർക്കുന്നത് നല്ലതാണ്.

മലിനീകരണം നിയന്ത്രണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ PUC സർട്ടിഫിക്കറ്റ് എന്നത് സർക്കാർ നൽകിയതും നിർബന്ധിതവുമായ ഒരു രേഖയാണ്. അത് വാഹനത്തിൽ നിന്ന് പുറന്തള്ളുന്ന പുകയുടെ അളവ് അംഗീകൃത എമിഷൻ മാനദണ്ഡങ്ങൾക്കുള്ളിലാണെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കു. ഈ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് എല്ലാ സമയത്തും റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ഉണ്ടായിരിക്കണം. ആവശ്യപ്പെടുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തത് ഡ്രൈവർക്കോ കാർ ഉടമയ്‌ക്കോ എതിരെ കനത്ത പിഴ ചുമത്താൻ ഇടയാക്കും.
പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് പറയുമ്പോഴും, മലിനീകരണത്തിന് വാഹനത്തിൽ നിന്ന് വരുന്ന പുകയും ഒരു കാരണമാണ് എന്നോർക്കണം മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനം ഫിറ്റ് ആണോയെന്ന് അറിയുന്നതിനാണ്, വാഹനങ്ങളിൽ മലിനീകരണ പരിശോധന നടത്തുന്നത്. ഭൂരിഭാഗം വാഹന ഉടമകൾക്കും അവരുടെ പിയുസി സർട്ടിഫിക്കറ്റുകൾ ഓഫ്‌ലൈനായി ലഭിക്കുമ്പോൾ, അവ ഓൺലൈനായും ലഭിക്കും.

സർക്കാർ അംഗീകൃത പിയുസി സെന്ററുകൾക്കോ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകൾക്കോ (ആർടിഒ) മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകാം. വായു മലിനീകരണത്തിന് കാരണമാകുന്ന കാര്‍ബണ്‍ മോണോക്സൈഡ് (CO), കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) തുടങ്ങിയ വാതകങ്ങളുടെ ഉദ്‌വമനം എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഇടയ്ക്കിടെ പരിശോധിക്കുന്നു. അതിനുശേഷമാണ് അവയ്ക്ക് പിയുസി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








