നിങ്ങളുടെ വാഹനത്തിൽ ഇ ഉപകരണങ്ങൾ ഉണ്ടോ, അപകടത്തിൽപ്പെട്ടാൽ രക്ഷപ്പെടാനുള്ള മാർഗവുമായി എംവിഡി

വാഹനങ്ങൾ അപകടത്തിൽപ്പെടുമ്പോൾ പലപ്പോഴും പുറത്തേക്കിറങ്ങാൻ സാധിക്കാതെ കുടുങ്ങിപോകുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. തീപിടിക്കുമ്പോഴും വാഹനം മുങ്ങി പോകുമ്പോഴും പുറത്ത് ചാടാൻ സാധിക്കാതെ വാഹനത്തിൽ തന്നെ കുടുങ്ങി പോയി മരണപ്പെട്ട സംഭവങ്ങളുണ്ടല്ലോ. അപ്പോൾ അങ്ങനെ സംഭവിക്കാതിരിക്കാൻ നിങ്ങളുടെ വാഹനങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ചില ഉപകരണങ്ങളെ കുറിച്ചാണ് മോട്ടേർാ വാഹന വകുപ്പ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുന്നത്. ഗ്ലാസ് ബ്രേക്കറും സീറ്റ് ബെൽറ്റ് കട്ടറുമാണ് ആ രണ്ട് ഉപകരണങ്ങൾ. വാഹനത്തിന്റെ ഉള്ളിൽ നിന്നും ഗ്ലാസ് പെട്ടെന്ന് തകർക്കാനും സീറ്റ് ബെൽറ്റ്‌ മുറിക്കാനും ഇത് കൊണ്ട് കഴിയും.

പോസ്റ്റിൻ്റെ ഉള്ളടക്കം ഇത്തരത്തിലാണ് വാഹനം തുറക്കാൻ കഴിയാത്ത അവസ്ഥയിലോ,അപകടം, തീപിടിത്തം, അല്ലെങ്കിൽ വെള്ളത്തിൽ വാഹനം മുങ്ങുന്നത് പോലുള്ള അത്യാഹിതസാഹചര്യങ്ങളിൽ വാഹനത്തിനുള്ളിൽ അകപ്പെട്ട വ്യക്തിക്ക് വേഗത്തിൽ രക്ഷപ്പെടാൻ ഇത്തരം ഉപകരണങ്ങൾ ഉപകരിക്കുന്നു. ഇവയുടെ വില പലപ്പോഴും 500 രൂപയിൽ താഴെയും വലുപ്പം കയ്യിൽ ഒതുങ്ങുന്ന തരത്തിൽ ഉള്ളതും ആയിരിക്കും.വാഹനത്തിൽ സൂക്ഷിക്കുവാൻ എളുപ്പത്തിൽ സാധിക്കുകയും ചെയ്യും.

ബോഡി കോഡ് പ്രകാരം ബോഡി കെട്ടുന്ന ബസുകളിൽ ഇത് (Glass Breaker)നിർബന്ധമാണ് എന്ന കാര്യം പ്രത്യേകം ഓർമ്മപ്പെടുത്തട്ടെ. എന്നതാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്. അതോടൊപ്പം തന്നെ പറയാനുളളത് ഒരു വാഹനം അപകടത്തിൽപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടിയാണ്. ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്.

വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്. ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക.

ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം. ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്‌തി മനസിലാക്കണം.

എന്തപടകമാണെങ്കിലും ആദ്യം തന്നെ മെഡിക്കൽ സഹായം തേടുന്നതാവും ഉചിതം. പരിക്കേറ്റിരിക്കുന്ന ആളുകൾ അധികം സഞ്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അനിവാര്യമായ ഘടകമാണ്. പരിഭ്രാന്തരാവാതെ സഹായം എത്തുന്നതുവരെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. വൈദ്യ സഹായത്തിനായി വിളിക്കുക എന്നതാണ് അപകടം പറ്റിയാൽ അടുത്തതായി ചെയ്യേണ്ട കാര്യം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ നിസാര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രഥമശുശ്രൂഷ നൽകുക എന്നതാണ്.

ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ വാഹനത്തിന്റെ ഗ്ലൗസ് ബോക്സിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാനും മറക്കേണ്ട. നിങ്ങളോ മറ്റാരെങ്കിലുമോ ഗുരുതരമായി പരിക്കേൽക്കുകയോ അബോധാവസ്ഥയിലാവുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താൽ ഉടൻ ആംബുലൻസ് സർവീസ് നമ്പരായ 102 അല്ലെങ്കിൽ കേന്ദ്രീകൃത എമർജൻസി നമ്പർ 112 ഡയൽ ചെയ്ത് ആംബുലൻസിനെ വിളിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 28, 2024, 16:09 [IST]
English summary
Kerala mvd instruction on car window glass breaker and seat belt cutter explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X