ഇനി ഹൈവേയിൽ പറപ്പിച്ച് വിടാൻ പറ്റില്ല ഷാജി പാപ്പാ, വേഗ നിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്

ഇടവഴിയിലൂടെ വളരെ ബുദ്ധിമുട്ടിയും ഞെരുങ്ങിയും ട്രാഫിക് ബ്ലോക്കിൽ കിടന്ന് വരുമ്പോൾ ആകെയുള്ള ആശ്വാസം ഹൈവേയിലോട്ട് ഇറങ്ങിയാൽ പറപ്പിക്കാം എന്നായിരുന്നു. എന്നാൽ സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് പുതിയ വിജ്ഞാപനം ഇറക്കിയിട്ടുണ്ടേ. എട്ട് സീറ്റ് പാസഞ്ചർ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററായിരുന്നു. അത് 100 ആയി കുറച്ചിരിക്കുകയാണ്. ഒൻപതോ അതിൽ കൂടുതലോ പേർക്ക് സഞ്ചരിക്കുന്ന വാഹനങ്ങളുടെ
വേഗത 95 -ൽ നിന്ന് 90 ലേക്ക് കുറച്ചു.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർമിക്കുന്ന ആറുവരികളുടേയും നാലുവരികളുടേയും വേഗപരിധി 100 കിലോമീറ്ററായിരുന്നു.വേഗപരിധിയിൽ മാറ്റങ്ങൾ വരുമ്പോൾ ബോർഡിൽ വാഹനങ്ങളുടെ വേഗപരിധി കാണിക്കുന്ന സൈൻബോർഡ് മാറ്റാൻ കേന്ദ്രം സമ്മതിക്കാത്തത് കൊണ്ടാണ് വേഗപരിധി കുറച്ചതെന്നാണ് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂണിലായിരുന്നു ഇപ്പോൾ വേഗപരിധി കുറച്ച വാഹനങ്ങളുടെയെല്ലാം പരിധി പുതുക്കിയിരുന്നത്. അതോടൊപ്പം തന്നെ ചരക്കുവാഹനങ്ങള്‍ക്കും, ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കും,വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പഴയ വേഗപരിധി തന്നെയാണെന്നും അതിൽ മാറ്റം വരുത്തിയിട്ടില്ല എന്നും മോട്ടോർ വാഹന വകുപ്പ് വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

ഹൈവേകളിലൂടെ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക. അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം. രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം.

മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു. ഇത്തരത്തിൽ റോഡ് ഭാഗങ്ങളിൽ നീല ബോർഡിൽ റെഡ് ക്രോസ് അടയാളം ഉണ്ടെങ്കിൽ അത് നോ സ്റ്റോപ്പ് കോഡാണ്. അതായത് ആ ഭാഗത്ത് പതുക്കെ വാഹനം ഓടിക്കരുത്. നിർത്തരുത്. പാർക്ക് ചെയ്യരുത്. അവിടെ വാഹനം നിർത്തിയാൽ അപകടം ഉണ്ടാകാനുളള സാധ്യത കൂടുതലാണ്.

അത് മാത്രമല്ല അവിടെ വാഹനം നിർത്തിയാൽ പിഴ ലഭിക്കും. ആ ഭാഗങ്ങളിൽ വാഹനം നല്ല വേഗതയിലായിരിക്കും വരുന്നത്. പെട്ടെന്ന് നിങ്ങൾ വാഹനം നിർത്തിയാൽ പിന്നിൽ ഇടിക്കാൻ സാധ്യതയുണ്ട്. കേന്ദ്ര ഹൈവേ അതോറിറ്റി നിയമങ്ങളും ചിഹ്നങ്ങളും മനസിലാക്കി തരുന്നതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ അപകടം കൂടുതലായിരിക്കും.

വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും വേണം ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ. ഭാരവാഹനങ്ങൾക്ക് എപ്പോഴാണ് നിയന്ത്രണം വിടുന്നത് എന്ന് നമ്മൾക്ക് ഒരിക്കലും പറയാൻ കഴിയില്ലല്ലോ. എല്ലാവരും പറയുന്നതാണ് നമ്മൾ എത്ര ശ്രദ്ധിച്ചാലും എതിരെ വരുന്ന വ്യക്തി മര്യാദയ്ക്ക് അല്ല വാഹനം ഓടിക്കുന്നതെങ്കിൽ വല്ല കാര്യമുണ്ടോ എന്ന്. അങ്ങനെ ഒരിക്കലും ചിന്തിക്കരുത്.നമ്മൾ ശ്രദ്ധിക്കാനുളളതും സൂക്ഷിക്കാനുളളതും ചെയ്യുക.അതാണ് വേണ്ടത്

അഥവാ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ പേടിക്കേണ്ട കാര്യമൊന്നുമില്ല, ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. ഈ കാര്യങ്ങളൊക്കെ മനസിൽ വച്ചു കൊണ്ട് ധൈര്യമായി വാഹനം വിട്ടോളു.

More from DriveSpark

Article Published On: Friday, May 24, 2024, 18:00 [IST]
English summary
Kerala mvd issued notification reducing speed limit of vehicles on national highways details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X