കേസ് കൊടുക്കണം പിള്ളേച്ചാ; എഐ ക്യാമറയ്ക്കെതിരെ അപ്പീൽ കൊടുക്കാം

എഐ ക്യാമറ സ്ഥാപിച്ചത് മുതൽ ഉയർന്നു വരുന്ന പരാതികളാണ് ചെയ്യാത്ത നിയമലംഘനത്തിന് നോട്ടീസ് വരുന്നു എന്നത്. എന്നാൽ ഇപ്പോൾ ഒരു സന്തോഷവാർത്ത. നിങ്ങൾ നിയമം ലംഘിച്ചില്ല എന്ന് നിങ്ങൾക്ക് ഉറപ്പ് ഉണ്ടെങ്കിൽ നിങ്ങൾക്ക് പരാതി ഓൺലൈനായി സമർപ്പിക്കാനുളള സംവിധാനം സെപ്റ്റംബര്‍ ആദ്യവാരം മുതൽ നിലവില്‍വരുമെന്നാണ് കേരള എംവിഡി അറിയിച്ചിരിക്കുന്നത്.

ഓൺലൈന് പരാതികൾ സ്വീകരിക്കാനുളള സോഫ്റ്റുവെയറിൻ്റെ പരീക്ഷണം പൂർത്തിയായിട്ടുണ്ട്. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ പരാതി സമര്‍പ്പിക്കാനുള്ള ലിങ്ക് ഉടൻ തന്നെ വരും. ഓണ്‍ലൈന്‍ പരാതികള്‍ അതത് ആര്‍.ടി.ഒ.മാര്‍ക്ക് കൈമാറുംവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വ്യാജപരാതികള്‍ ഒഴിവാക്കാന്‍ എസ്.എം.എസ്. രജിസ്ട്രേഷനും സംവിധാനമുണ്ടാകും.

കേസ് കൊടുക്കണം പിള്ളേച്ചാ; എഐ ക്യാമറയ്ക്കെതിരെ അപ്പീൽ കൊടുക്കാം

കരിമ്പട്ടിക നീക്കംചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയും ഈ ഓണ്‍ലൈന്‍ പരാതിപരിഹാരസംവിധാനം ഭാവിയില്‍ ഉപയോഗിക്കാനാണ് തീരുമാനം. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. ക്യാമറ സംവിധാനം നിലവില്‍വന്നതോടെയാണ് തെറ്റായി പിഴചുമത്തുന്നതുസംബന്ധിച്ച് പരാതി ഉയര്‍ന്നത്. പരാതി കൊടുക്കുന്നതിന് മുൻപ് രജിസ്ട്രേഷൻ രേഖകളിൽ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പർ ശരിയാണെന്ന് ഉറപ്പു വരുത്തണം.

675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സഞ്ചമായിരിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘനങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.

കേസ് കൊടുക്കണം പിള്ളേച്ചാ; എഐ ക്യാമറയ്ക്കെതിരെ അപ്പീൽ കൊടുക്കാം

പ്രധാനമായും ഇരുചക്ര വാഹനങ്ങൾ (Two Wheeler) ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ടൂവീലറുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്.

ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.

ജംക്‌ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം കോടതിക്കു കൈമാറും. പിഴ അവിടെനിന്നാണ് പുറപ്പെടുവിപ്പിക്കുക എന്നതും ഇന്നു മുതൽ ഓർമിക്കുക. അതേസമയം ആദ്യഘട്ടത്തിൽ കാറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നില്ലെന്നാണ് എംവിഡിയിൽ നിന്നും ലഭിക്കുന്ന വിവരം. വാഹനം ഓടിക്കുന്നതിനിടയിൽ കൈ കൊണ്ട് ചെവിയിൽ പിടിച്ചാലും മൊബൈൽ ഉപയോഗിക്കുകയാണെന്നു ക്യാമറ തെറ്റിദ്ധരിക്കുമോ എന്നുള്ള ആശങ്കകളും ഇപ്പോൾ ഉയരുന്നുണ്ട്. എന്നാൽ ഇത്തരം ചെയ്‌തികളൊന്നും ക്യാമറ റിപ്പോർട്ട് ചെയ്യില്ല.

പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.

വാഹനങ്ങൾ ഇടിച്ച് ക്യാമറകൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്ക് വാഹനത്തിൻ്റെ ഉടമസ്ഥനിൽ നിന്ന് ഈടാക്കാനാണ് എംവിഡി ഉദ്യോഗസ്ഥൻമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. എന്നാൽ മാറ്റി സ്ഥാപിക്കുന്ന ക്യാമറകൾ എന്തുചെയ്യണമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ നിരത്തുകളില്‍ 726 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. വണ്ടി ഇടിച്ചും മറ്റും ജില്ലകളില്‍ രണ്ടുമുതല്‍ നാലുവരെ ക്യാമറകള്‍ തകരാറിലാണ്.

ഐ ക്യാമറയുടെ കണ്ണ് വെട്ടിച്ച് പോകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനായി കേരള എംവിഡി മാമൻമാർ പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. റോഡുകളുടെ വിഭാഗങ്ങള്‍ക്കനുസരിച്ച് വാഹനങ്ങളുടെ വേഗം പുതുക്കി നിര്‍ണയിച്ചിരുന്നു. ഇത് പ്രധാന മാനദണ്ഡമാക്കിയായിരിക്കും പിഴയീടാക്കാൻ പോകുന്നത്. റോഡില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തിയിട്ടശേഷം മറ്റു വാഹനങ്ങളെ നിരീക്ഷിക്കുകയും വേഗപരിധി കടന്ന വാഹനങ്ങള്‍ തടഞ്ഞ് പിഴയീടാക്കുന്ന പതിവ് രീതി ഉണ്ടാകില്ല. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ വിവരം തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും.

More from DriveSpark

Article Published On: Wednesday, August 16, 2023, 13:45 [IST]
English summary
Kerala mvd online appeal for non committed traffic violation details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X