മമ്മൂക്കയ്ക്കു വരെ അടിച്ച കോൾ! KL 1 -KL 86, കേരളത്തിൽ എവിടെ നിന്നും ഇനി ഇഷ്ട നമ്പർ സ്വന്തമാക്കാം; സംഗതി ഇങ്ങനെ

അതിർവരമ്പുകൾ എല്ലാം മുറിച്ചു മാറ്റപ്പെടുന്നു, ഇനി കേരളത്തിൽ എവിടേയും വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം. കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് RT ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാവുന്നത്. വാഹനം രജിസ്റ്റർ ചെയ്യണം എങ്കിൽ സ്ഥിരമായ മേല്‍വിലാസം വേണം എന്ന ചട്ടത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള മോട്ടോർ വാഹന നിയമം അനുസരിച്ച് സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ RT ഓഫീസുകളിൽ മാത്രമായിരുന്നു വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്.

എന്നാൽ പുതിയ നിയമം എത്തുന്നതോടെ കാസര്‍കോട് സ്വദേശിയായ ഒരാള്‍ക്ക് പോലും തിരുവനന്തപുരം സീരീസിൽ വാഹനത്തിനായി നമ്പര്‍ സ്വന്തമാക്കാന്‍ കഴിയും എന്നത് ശ്രദ്ധേയമാണ്. അതിനാൽ തന്നെ ഇഷ്ട നമ്പർ സ്വന്തം RT ഓഫീസിൽ നിന്ന് നഷ്ടമായാലും അത്യാവശ്യമെങ്കിൽ തൊട്ട് അടുത്ത RT ഓഫീസിൽ നിന്ന് വാഹനത്തിനായി സ്വന്തമാക്കാം എന്ന ഓപ്ഷനും ഇത് വാഗ്ദാനം ചെയ്യുന്നു.

KL 01 - KL 86

പഠനം, ജോലി, ബിസിനസ് ആവശ്യങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങളാൽ സ്വദേശത്ത് നിന്ന് മാറി താമസിക്കേണ്ടി വരുന്നവര്‍ക്ക് പുതിയ നിയമം കൂടുതല്‍ സൗകര്യപ്രദമാകും എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എവിടെ നിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ മേല്‍വിലാസ പരിധിയിലുള്ള ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാനുളള സൗകര്യം ഇപ്പോഴുമുണ്ട്.

നിലവിൽ ഓഫീസ് അടിസ്ഥാനത്തില്‍ പ്രത്യേക രജിസ്ട്രേഷന്‍ അനുവദിക്കുന്ന രീതിയാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. എന്നാല്‍, പ്രായോഗികമായി അല്പ സ്വല്പ ബുദ്ധിമുട്ടുകളും ഈ സംവിധാനത്തില്‍ ഉണ്ടായേക്കും എന്നാണ് വിലയിരുത്തല്‍. ഏതൊരു സംവിധാനവും പുതിയതായി അവതരിപ്പിക്കുമ്പോൾ ആദ്യ.ഘട്ടത്തിൽ അല്പം ബുദ്ധിമുട്ടുകൾ സ്വാഭാവികമാണ്, ഇക്കാര്യത്തിലും സ്ഥിതിഗതികൾ ഒട്ടും വ്യത്യസ്തമല്ല.

കൂടാതെ ഇതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്നത്, കാസര്‍കോട് സ്വദേശിയുടെ/ ജില്ലയിലുള്ള ഒരു വാഹനം തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അത് വീണ്ടും കാസര്‍കോട് തന്നെ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിലും ഈ വാഹനത്തിന്റെ ടാക്‌സ് മുടങ്ങുന്നത് ഫിറ്റ്നസ് ടെസ്റ്റ് പോലെയുള്ള കാര്യങ്ങളില്‍ രജിസ്ട്രേഷൻ നടത്തിയ RT ഓഫീസിനായിരിക്കും ഉത്തരവാദിത്തം.

ഇതിനുപുറമെ, സംസ്ഥാനത്തെ KL 01, KL 07, KL 11 പോലെയുള്ള സ്റ്റാര്‍ രജിസ്റ്റര്‍ നമ്പറുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ എത്തിയേക്കും എന്നതും ഒരു വെല്ലുവിളി തന്നെയാണ്. മുകളിൽ സൂചിപ്പിച്ചതു പോലെ ഇഷ്ട നമ്പറിനായി ഏത് അറ്റം വരെ പോവുന്നവരും ഈ സംവിധാനം കാര്യമായി തന്നെ ഉപയോഗപ്പെടുത്താം.

KL 01 - KL 86

369 എന്ന നമ്പറിനായി വൻ തുക മുടക്കുകയും ഈ നമ്പർ എത്താനായി കാത്തിരിക്കുകയും ചെയ്യുന്ന നമ്മുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂക്കയ്ക്കും, ദുൽഖറിനും ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പമാവും എന്ന് ഒരു വിധത്തിൽ പറയാം. ശരിക്കും ഇത് നല്ലൊരു അവസരം തന്നെയാണ് എന്നാണ് ഞങ്ങളുടെ പക്ഷം.

കാരണം എന്തെന്നാൽ മുമ്പ് നമുക്ക് ഇഷ്ടപ്പെട്ട നമ്പർ അല്ലെങ്കിൽ ലക്കി നമ്പർ നമ്മുടെ വാഹനത്തിന് കിട്ടണം എന്ന ആഗ്രഹം നമുക്ക് ഉണ്ടെങ്കിലും പലപ്പോഴും നമ്മുടെ RT ഓഫീസിൽ അതേ നമ്പർ അല്ലെങ്കിൽ അക്കത്തിനായി ലേലം വിളിക്കുന്ന വമ്പൻ സ്രാവുകളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കെൽപ്പില്ലാതെ നാം പലപ്പോഴും ആഗ്രഹങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്.

എന്നാൽ ഈ നിയമത്തിന് കീഴിൽ അത്ര വലിയ പിടിവലി ഇല്ലാത്ത സബ് RT ഓഫീസുകളിൽ നിന്ന് നമുക്ക് നമ്മുടെ ലക്കി നമ്പർ നേടി എടുക്കാനായേക്കും. മുമ്പും സ്ഥിരം മേല്‍വിലാസം ഇല്ലാത്ത സ്ഥലത്ത് വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു എങ്കിലും ഇതിനായി നിരവധി ഉപാധികള്‍ മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വെച്ചിരുന്നു എന്നതാണ് വാസ്തവം.

ജോലിയുടെ ആവശ്യത്തിന് നാട്ടിൽ നിന്ന് മാറി താമസിക്കുകയാണ് എങ്കില്‍, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേല്‍വിലാസം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോര്‍ വാഹന വകുപ്പ് മുമ്പ് രജിസ്ട്രേഷൻ നടപ്പാക്കാൻ ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികള്‍ ഇതോടെ ഒഴിവാകും എന്നും ഞങ്ങൾ വിശ്വസിക്കുന്നു.

More from DriveSpark

Article Published On: Monday, December 9, 2024, 16:31 [IST]
English summary
Kerala mvd passes new law allowing vehicle registrations at any rto disregarding permenant address
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X