എംവിഡി ഇനി വേറെ ലെവൽ, ലൈസൻസ് റദ്ദാക്കുന്നത് ഇനിമുതൽ ഡിജിറ്റൽ
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയും ശിക്ഷയും പല തരത്തിലുണ്ട്. 500 രൂപ പെറ്റിയടിക്കുന്നത് മുതൽ ലൈസൻസ് റദ്ദാക്കുന്നത് വരെയുണ്ട്. നിയമം തെറ്റിച്ചോ എന്നും നിങ്ങൾക്ക് ചലാൻ ലഭിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുമൊക്കെ പരിവാഹൻ വെബ്സൈറ്റിൽ കയറിയാൽ വ്യക്തമായിട്ട് അറിയാൻ സാധിക്കും. പൊലീസിൻ്റെയോ മോട്ടേർ വാഹന വകുപ്പിൻ്റെയോ പരിശോധനയിൽ ലൈസൻസും വാഹനത്തിൻ്റെ ആർസി ബുക്കും ഡിജിറ്റലായി കാണിച്ചാൽ മതിയെന്ന നിയമം വന്നതോടെ എല്ലാം ഡിജിറ്റലിലേക്ക് മാറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഇത്. എഐ ക്യാമറകൾ വീണ്ടും പൂർവാധികം ശക്തിയോടെ നിരത്തുകളിൽ സജീവമായിട്ടുണ്ട്.
സീറ്റ്‌ബെൽറ്റ്, ഹെൽമെറ്റ്,മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി മഞ്ഞവര, സീബ്രാലൈൻ എന്നിവ കടക്കുകയും തെറ്റിക്കുകയും ചെയ്യുന്നവർക്ക് വരെ വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള മെസേജുകളാണ് ഇപ്പോൾ വന്നുതുടങ്ങിയിട്ടുള്ളത്. ഈ പിഴകൾ ഏഴുദിവസത്തിനകം ഒടുക്കി ഇല്ലെങ്കിൽ കോടതിക്കു കൈമാറും എന്ന മുന്നറിയിപ്പും ഇതോടൊപ്പം വരുന്നുണ്ട്.

ഇടഞ്ഞു നിന്നിരുന്ന കെൽട്രോണിനെ അനുനയിപ്പിച്ച് അവർക്ക് നാളിതുവരെ നൽകാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും AI ക്യാമറകൾ പൂർവ്വാധീകം ശക്തിയോടെ പ്രവർത്തിക്കാനും ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും തുടങ്ങിയത്. കുടിശിക തുക തീർപ്പാക്കാത്ത കാര്യത്തിലും അതോടൊപ്പം ചില സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവ എല്ലാം കാരണം AI ക്യാമറകളുടെ പ്രവർത്തനങ്ങളും അത് വഴിയുള്ള നിയമ പരിപാലനവും നിരീക്ഷണവും പിഴ ചുമത്തലും എല്ലാം വളരെ മന്ദഗതിയിലായിരുന്നു.
സിഗ്നലിൽ യെല്ലോ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനിൽ വാഹനം കയറ്റി നിർത്തിയതിനുമൊക്കെ 3,000 രൂപ പിഴ ചുമത്തിയതായി പലരും പരാതിപ്പെടുന്നു. ക്യാമറകൾ പ്രവർത്തിക്കാതിരുന്ന സമയം നഗരത്തിൽ എല്ലാം നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു പലരുടേയും യാത്ര, ഈ കാലയളവിൽ ഗതാഗത നിയമലംഘനങ്ങളും മുമ്പത്തേക്കാൾ അധികമായി ഏറിയിരുന്നു. ക്യാമറകൾ ഒന്നും പകർത്തുന്നില്ല എന്ന ധൈര്യത്തിലായിരുന്നു പലരുടേയും പോക്കും വരവും.

പെട്ടെന്ന് പിഴ ഈടാക്കിക്കൊണ്ടുള്ള മെസേജുകൾ മൊബൈൽഫോണുകളിൽ വന്നു തുടങ്ങിയപ്പോൾ മുതലാണ് ഇവ വീണ്ടും പ്രവർത്തനമാരംഭിച്ച വിവരം അറിയുന്നത്. കോടതിയിലും സ്റ്റേഷനിലും ഒന്നും പോവാതെ എസ്എംഎസ് (SMS) ആയി ഇൻബോക്സിലേക്ക് വരുന്നന ലിങ്കിൽ ക്ലിക്ക് ചെയ്ത് വളരെ എളുപ്പത്തിൽ ചെലാൻ നമ്പർ ടൈപ്പ് ചെയ്താൽ ഓൺലൈനായി പിഴ അടയ്ക്കാം. എന്നാൽ ഏഴു ദിവസത്തിനകം ഇത് അടയ്ക്കാത്തവരുടെ പിഴയാണ് വെർച്വൽ കോടതിയിലേക്കു സിസ്റ്റം തന്നെ കൈമാറുന്നത്.
അതേസമയം മെസേജുകൾ വൈകി വരുന്നതിനാൽ പലർക്കും സമയത്തിന് പിഴ ഒടുക്കാൻ കഴിയാത്തതായി പരാതികളും എഉയരുന്നുണ്ട്. എസ്എംഎസ് ലഭിച്ചശേഷം എന്തായാലും പിഴയടയ്‌ക്കാൻ നോക്കുമ്പോഴാണ് പലരും തങ്ങളുടെ ഏഴുദിവസത്തെ സമയപരിധി കഴിഞ്ഞു എന്ന സത്യം മനസിലാക്കുന്നത്. തലസ്ഥാനത്ത് സ്മാർട്ട്‌സിറ്റി റോഡ് പണിയുടെ ഭാഗമായി പലയിടത്തും വൺവേ സംവിധാനങ്ങൾ ഇല്ലാതെയായി.
പലയിടത്തും റോഡിലെ വരകൾ മായ്ഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. അതിനാൽ റോഡിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ ക്യാമറകൾ പ്രവർത്തിപ്പിച്ച് അനാവശ്യ പിഴകൾ മോട്ടോർ വാഹന വകുപ്പ് ഇടയാക്കുകയാണെന്ന് യാത്രക്കാർ പരാതി ഉയർത്തുന്നുണ്ട്. എന്നാൽ ഇതിനു മറുപടി ഒന്നും തന്നെ അധികൃതരിൽ നിന്നോ സർക്കാരിൽ നിന്നോ വന്നിട്ടില്ല. ക്യാമറകൾ കാണുമ്പോൾ ആക്സിലറേറ്ററിൽ നിന്ന് കാൽ എടുക്കുന്നത് ഇനി മുതൽ ശീലമാക്കിക്കൊള്ളു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








