ഫൈൻ അടിക്കാൻ മാത്രമല്ല! അപകടം കുറയ്ക്കാനും എംവിഡി മാമൻമാർക്ക് അറിയാം, സംഭവം ഇങ്ങനെ

ഹെൽമറ്റ് വയ്ക്കാതെയോ സീറ്റ് ബെൽറ്റ് ധരിക്കാതെയോ പുറത്തേക്കിറങ്ങുന്നവരുടെ പേടി സ്വപ്നമാണ് എംവിഡി മാമൻമാരും എഐ ക്യാമറയും. എംവിഡി മാമൻമാരെ ഫൈൻ അടിക്കുകയും പണം പിഴിയുന്നവരുമായി കാണരുത്. ജന നന്മയ്ക്ക് വേണ്ടി പല കാര്യങ്ങളുടെ മോട്ടോർ വാഹന വകുപ്പ് ചെയ്യുന്നുണ്ട്. വാഹനങ്ങളിൽ ഹാൻഡ്ബ്രേക്ക് ഇടാത്തത് കൊണ്ട് പല അപകടങ്ങളും സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഹാന്‍ഡ്‌ബ്രേക്ക് ഇട്ടില്ലെങ്കില്‍ ശബ്ദസന്ദേശത്തിലൂടെ മുന്നറിയിപ്പു നല്‍കുന്ന സംവിധാനം ഒരുക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ. ഹാൻഡ് ബ്രേക്ക് ലിവർ ഉയർന്നിരിക്കുകയാണ് എന്നുളള കാര്യത്തിന് വാർണിങ്ങ് ഉണ്ട്, എന്നാൽ വാഹനം നിർത്തിയതിന് ശേഷം ഹാൻഡ് ബ്രേക്ക് ഇടാൻ ഓർപ്പിക്കുന്ന വാർണിങ്ങ് സംവിധാനം ഇതു വരെ ഒരു വാഹനങ്ങളിലും ഇല്ല.

ദേവികുളം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദീപു എന്‍ കെയാണ് ഇത്തരത്തിലുളള സംവിധാനം ഒരുക്കിയിരിക്കുന്നത്. വാഹനത്തിന്റെ ഡോറിലും പാര്‍ക്കിങ് ലിവറിലുമായി സ്വിച്ചുകള്‍ ഘടിപ്പിച്ച് അവ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നാല്‍ ഇവ തമ്മില്‍ പ്രവര്‍ത്തിച്ച് മുന്നറിയിപ്പുശബ്ദം പുറപ്പെടുവിക്കും. 3500 രൂപയുടെ ചിലവ് മാത്രമേ ഇതിന് വരികയുളളു എന്നാണ് മോട്ടോർ വാഹന വകുപ്പ് അവകാശപ്പെടുന്നത്.

തിരക്കിട്ട് കാര്‍ സ്റ്റാര്‍ട്ട് ചെയ്‌തെടുക്കുമ്പോള്‍ പലരും മറക്കും ഹാന്‍ഡ്‌ബ്രേക്ക് വിടുവിക്കാന്‍. കുറച്ചുദൂരം ഓടിച്ചു കഴിഞ്ഞായിരിക്കും ഹാന്‍ഡ്ബ്രേക്ക് താഴ്ത്തിയില്ലെന്ന് ഓര്‍ക്കുക. ചിലരാകട്ടെ കാര്‍ നിര്‍ത്തുന്ന അവസരത്തില്‍ ഈ മറവി മുന്നില്‍ കണ്ട് ഹാന്‍ഡ്ബ്രേക്ക് പൂര്‍ണമായും ഉയര്‍ത്തില്ല; മറന്നാലും വലിയ ബുദ്ധിമുട്ടു കൂടാതെ ചക്രങ്ങളെ ചലിപ്പിക്കാന്‍ എഞ്ചിന് സാധിക്കുന്ന വിധത്തിലായിരിക്കും ഇവരുടെ 'ഹാന്‍ഡ്ബ്രേക്കിടല്‍'.

നിര്‍ത്തിയ വാഹനം ഹാന്‍ഡ് ബ്രേക്ക് ഇട്ടശേഷം പുറകോട്ട് ചെരിവുള്ള പ്രതലമാണെങ്കില്‍ ഫസ്റ്റ് ഗിയറിലും മുന്നിലേക്ക് ചെരിവുള്ള പ്രതലമാണെങ്കില്‍ റിവേഴ്‌സ് ഗിയറിലുമാണ് ഇടേണ്ടത്. അധികം ചെറിഞ്ഞ പ്രദേശങ്ങളില്‍ ഒരു കട്ടവെച്ച് ലോക്ക് ചെയ്യുന്നതും നല്ലതാണ്. ചെറിയ ഒരു അശ്രദ്ധ കൊണ്ട് എത്ര വലിയ അപകടമാണ് ഉണ്ടാകുന്നതെന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. ഹാൻഡബ്രേക്ക് ഇടാൻ മറക്കരുത്.

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിക്കുന്ന ശീലം എന്തായാലും ഗുണകരമല്ല. ഓടിക്കുമ്പോള്‍ കാറിന് കരുത്തു കുറവുണ്ടെന്ന് അനുഭവപ്പെട്ടാല്‍ ആദ്യം പരിശോധിക്കേണ്ടത് ഹാന്‍ഡ്ബ്രേക്കാണ്. ഹാന്‍ഡ്ബ്രേക്കിട്ടാല്‍ കാറിന്റെ വേഗത ഗണ്യമായി കുറയും. ഇനി ഇടത്തരം വേഗത്തിലാണ് കാര്‍ ഓടിക്കുന്നതെങ്കില്‍ (ഉദ്ദാഹരണത്തിന് 50 കിലോമീറ്റര്‍ വേഗം) ബ്രേക്ക് പാഡുകള്‍ കരിയുന്ന മണം പെട്ടെന്ന് പുറത്തുവരും.

ഹാന്‍ഡ്ബ്രേക്കിട്ട് കാറോടിച്ചാല്‍ ബ്രേക്ക് പെട്ടെന്ന് കേടാകും. ഹാന്‍ഡ്ബ്രേക്ക് ഉപയോഗിക്കുന്ന സന്ദര്‍ഭത്തില്‍ റോട്ടറുകളും ബ്രേക്ക് പാഡും തമ്മിലുള്ള ഘര്‍ഷണം വര്‍ധിക്കും. ഹാന്‍ഡ്ബ്രേക്കിട്ട് ഏറെ നേരം കാറോടിച്ചാല്‍ ഘര്‍ഷണം കാരണം ബ്രേക്ക് പാഡുകളില്‍ താപം കൂടും. ഈ ശീലം പതിവെങ്കില്‍ ബ്രേക്ക് പാഡുകള്‍ പെട്ടെന്ന് കരിഞ്ഞുതീരും. എന്നാല്‍ ചില അത്യപൂര്‍വ അവസരങ്ങളില്‍ ബ്രേക്ക് ഫ്‌ളൂയിഡുകളിലേക്കും താപം പടരും.

താപം കാരണം ബ്രേക്ക് ഫ്‌ളൂയിഡുകള്‍ പെട്ടെന്ന് തിളയ്ക്കും. തത്ഫലമായി ബ്രേക്കുകളില്‍ ഫലപ്രദമായ സമ്മര്‍ദ്ദം ചെലുത്താന്‍ ബ്രേക്ക് ഫ്‌ളൂയിഡിന് കഴിയാതെ വരും. ഹാന്‍ഡ്ബ്രേക്കിട്ട് കുറഞ്ഞ വേഗത്തില്‍ സഞ്ചരിച്ചത് കൊണ്ടു വലിയ അപകടമില്ല. ഇനി കുറച്ചു ദൂരമധികം ഓടിച്ചാലും അപകടം സംഭവിക്കില്ല. അമിതമായി ചൂടായ ബ്രേക്ക് ഫ്‌ളൂയിഡുകള്‍ ബ്രേക്ക് പാഡുകളെയാണ് പ്രധാനമായും ബാധിക്കുക.

അവസാനമായി നിങ്ങളോട് വീണ്ടും ഓർമ്മിപ്പിക്കുന്ന വസ്തുത എന്താണെന്ന് വച്ചാൽ ഹാൻഡ്ബ്രേക്ക് ഇടാതെ വാഹനത്തിൽ നിന്ന് ഇറങ്ങരുത്. വാഹനം നിരപ്പിലാണ് കിടക്കുന്നതെങ്കിൽ പോലും ഹാൻഡ്ബ്രേക്ക് ഇടാതെ ഇറങ്ങരുത്. നിരപ്പിലാണല്ലോ വാഹനം കിടക്കുന്നത് വാഹനം ഗിയറിലിട്ടാൽ മതിയല്ലോ എന്ന് വിചാരിക്കരുതേ. നിങ്ങൾക്ക് വാഹനം ഉരുണ്ട് പോയ അവസ്ഥ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ, അങ്ങനെയെങ്കിൽ നിങ്ങളുടെ അനുഭവം കമൻ്റ് ബോക്സിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുതേ.

More from DriveSpark

Article Published On: Tuesday, June 25, 2024, 14:00 [IST]
English summary
Kerala mvd solves car accidents caused by forgetting handbrake details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X