മര്യാദയ്ക്ക് പറഞ്ഞാൽ കേൾക്കൂല, ട്രാഫിക് ബോധവൽക്കരണവുമായി എംവിഡിയുടെ വെബ് സിരീസ്

പലർക്കും ഇപ്പോഴും പല ഗതാഗത നിയമങ്ങളെ കുറിച്ച് ഒരു ചുക്കു ചുണ്ണാമ്പും അറിയില്ല എന്നതാണ് പരമമായ സത്യം. അരെങ്കിലും എന്തെങ്കിലും പറയുന്നതിൻ്റെ അറ്റവും മുറിയും വച്ചാണ് പലരും നിയമത്തിൻ്റെ പല കാര്യങ്ങളെ കുറിച്ചും അറിയാൻ ശ്രമിക്കുന്നത്. എന്നാൽ ഇനി മുതൽ നിങ്ങൾക്ക് എന്ത് സംശയമുണ്ടെങ്കിലും നിങ്ങളെ സഹായിക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് പുതിയ വെബ് സിരീസുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

അരെങ്കിലും ഒക്കെ പറയുന്നത് കേട്ട് നിങ്ങൾ വഞ്ചിതരാകാതിരിക്കാൻ വേണ്ടി കൂടിയാണ് പുതിയ സംരഭം. മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടര്‍മാര്‍ മുതൽ ഉന്നതോദ്യോഗസ്ഥര്‍വരെ വിവിധ സെഷനുകളില്‍ മറുപടി നല്‍കുന്നതായിരിക്കും.എല്ലാ വെള്ളിയാഴ്ചകളിലും സംപ്രേഷണം ചെയ്യാനാണ് ഇപിപോൾ തീരുമാനമായിരിക്കുന്നത്. സംശയങ്ങള്‍ 9188961215 എന്ന വാട്സാപ്പ് നമ്പറില്‍ അയച്ച് ചോദിക്കാവുന്നതാണ്.

കേരളത്തിലെ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് കൂടി നോക്കിയാൽ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കുന്നവരെ എംവിഡി മാമൻമാർ നോട്ടം ഇട്ടിരിക്കുകയാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് നിർദേശം ലഭിച്ചിരിക്കുന്നത്. വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് മൂടിവയ്ക്കുക, മടക്കി വയ്ക്കുകയോ ചെയ്താൽ മൂന്ന് മാസം മുതൽ ഒരു വർഷം വരെ വാഹനത്തിൻ്റെ ആർസി സസ്പെൻഡ് ചെയ്യുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്.

2019 ഏപ്രില്‍ ഒന്നിനുശേഷം നിര്‍മിച്ച വാഹനങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള അതിസുരക്ഷ നമ്പര്‍പ്ലേറ്റ് ഇളക്കിമാറ്റിയശേഷം അനധികൃത നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതായി എംവിഡി കണ്ടെത്തിയാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം ക്യാമറയുടെ കണ്ണുവെട്ടിക്കാനാണ് പല ടൂ വീലർ റൈഡറുമാർ ഇത്തരം നമ്പർ പ്ലേറ്റുകൾ മറച്ചുവയ്ക്കുകയും, മടക്കി വയ്ക്കുകയും ചെയ്യുന്നത്.

എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയിൽസിനൊപ്പം നിർബന്ധമായും അപ്ഡേറ്റ് ചെയ്തിട്ടുണ്ടായിരിക്കണം എന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹന സംബന്ധമായ ഏതൊരു സേവനവും ലഭ്യമാവൂ. ടാക്‌സ് അടയ്ക്കാനായാലും ക്യാമറ ഫൈൻ അടയ്ക്കാൻ ആയാലും ഇക്കാര്യം നിർബന്ധമാക്കിയിരിക്കുകയാണ്.

ഇതിനായി https://vahan.parivahan.gov.in/vahanservice/vahan/ui/statevalidation/homepage.xhtml?statecd=Mzc2MzM2MzAzNjY0MzIzODM3NjIzNjY0MzY2MjM3NGI0Yw== എന്ന ലിങ്കിൽ കയറി നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും. അതിൽ താഴെ ഭാഗത്ത് മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ടതായ വിശദാംശങ്ങൾ എന്റർ ചെയ്താൽ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്‍റെ ഡീറ്റെയിൽസിനോട് കൂടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

ഈ വിൻഡോയിൽ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം എന്റർ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.ഒരുപക്ഷേ ഇതുവഴി അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്തു ആവശ്യപെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവുകയും ആയതിൻ്റെ പ്രിൻറ് എടുക്കുകയും ചെയ്യുക .

തുടർന്ന് അതിൽ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള അപേക്ഷയും മൂന്നാമത്തേത് ഫോൺ നമ്പർ ഉള്ള ആധാർ അല്ലെങ്കിൽ ഈ ആധാറിന്റെ പകർപ്പ്. ഈ നാല് ഡോക്യുമെന്റും കൂടി പ്രിന്റ് എടുത്ത് ഫൈനൽ സബ്മിഷൻ ചെയ്ത് അതാത് ആർടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

More from DriveSpark

Article Published On: Wednesday, April 10, 2024, 14:07 [IST]
English summary
Kerala mvd traffic awarenes video through webseries details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X