ഞങ്ങൾക്ക് വേറെ ബ്രാഞ്ചുകളില്ല!'പിഴ' ചലാൻ വാട്സാപ്പിലൂടെ ലഭിച്ചവർക്ക് പുതിയ മുന്നറിയിപ്പുമായി എംവിഡി

ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടോയെന്ന് അറിയുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാരിൻ്റെ പരിവാഹനൻ വെബ്സൈറ്റുളളത്. എന്നാൽ പലപ്പോഴായി പല വാഹനമുടമകൾക്കും വാട്സാപ്പിലൂടെ പിഴ ചലാൻ ലഭിക്കുന്നു എന്ന് വ്യാപക പരാതികൾ ഉയരുന്നുണ്ട്. നിങ്ങൾക്ക് എപ്പോഴെങ്കിലും അത്തരത്തിൽ നിങ്ങൾ ട്രാഫിക് നിയമലംഘനം നടത്തിയെന്നും പിഴയടയ്ക്കണമെന്ന് കാണിച്ച് നിങ്ങളുടെ വാട്സാപ്പിൽ സന്ദേശം വന്നിട്ടുണ്ട് എങ്കിൽ ഇത് തീർച്ചയായും വായിക്കാതെ പോകരുത്. ഇത് നിങ്ങൾക്ക് വേണ്ടിയാണ്. എനിക്ക് സന്ദേഷം വന്നിട്ടില്ല അത് കൊണ്ട് കുഴപ്പമില്ല എന്ന് വിചാരിക്കരുത്. നാളെ ഇത്തരത്തിൽ ഒരു അവസ്ഥ വന്നാൽ എന്തു ചെയ്യണമെന്ന് മനസിലാക്കി വയ്ക്കാൻ വേണ്ടി തുടർന്ന് വായിക്കാൻ മറക്കരുത്.

കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഒരിക്കലും നിങ്ങളുടെ വാട്സാപ്പിലേയ്ക്ക് ട്രാഫിക് നിയമലംഘനത്തിൻ്റെ ചലാൻ അടയ്ക്കണമെന്ന് സന്ദേശം അയക്കില്ല. ഈ സംഭവത്തിൽ എംവിഡി തങ്ങളുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പുതിയ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. എംവിഡിയുടെ പോസ്റ്റിൻ്റെ വിശദാംശങ്ങൾ ഇങ്ങനെയാണ് അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെൻ്റ് ലിങ്കോ നിങ്ങളുടെ മൊബൈലിൽ വരുകയില്ല.

ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. മോട്ടോർ വാഹനവകുപ്പിൻ്റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു.

ഒരു പേയ്മെൻ്റ് ലിങ്ക് ആപ്പ് നിങ്ങളുടെ വാട്സാപ്പിലേക്ക് അയയ്ക്കുന്ന സംവിധാനം മിനിസ്റ്ററി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻ്റ് ഹൈവേയ്ക്ക് ഇല്ല. ഇത്തരം സന്ദേശങ്ങൾ ഓപ്പൺ ചെയ്യാതിരിക്കുകയും അതോടൊപ്പം തന്നെ സ്ക്രീൻഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിൻ്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കിൽ ഉടൻ ഫോണിൽ വന്ന സന്ദേശം ഡീലീറ്റ് ചെയ്യുകയും വേണം.


സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നുമാണ് മോട്ടോർ വാഹന വകുപ്പ് തങ്ങളുടെ പോസ്റ്റിൽ പൊതുജന ശ്രദ്ധയ്ക്കായി പങ്കുവച്ചിരിക്കുന്നത്. എംവിഡിയുടെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ വാഹനവിൽപ്പന നടന്നുകഴിഞ്ഞാൽ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ പുതിയ മുന്നറിയിപ്പ് ഇറക്കിയിരിക്കുന്നത്. വാഹനവുമായി ബന്ധപ്പെട്ട് ഏത് കേസിലും ഒന്നാം പ്രതി വാഹനത്തിൻ്റെ ആർ.സി ഉടമയാണ്.

വാഹനം കൈമാറി 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആർ.ടി. ഓഫീസിൽ നൽകണമെന്നും തുടർന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂർത്തിയാക്കണമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്. വാഹനങ്ങൾ ­വിറ്റതിന് ശേഷമുള്ള പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എംവിഡിയുടെ മുന്നറിയിപ്പ്. നിങ്ങളുടെ ആർ സി ബുക്ക് പെറ്റ് ജി രൂപത്തിലേക്ക് മാറ്റുന്നത് വളരെ നല്ലതാണ്. പെറ്റ് ജി കാര്‍ഡ് രൂപത്തിലേക്ക് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറുന്നതോടെ ഇടനിലക്കാരുടെ അനാവശ്യമായ ഇടപ്പെടലുകൾ ഇല്ലാതാകുമെന്നതാണ് പ്രധാന നേട്ടമായി മോട്ടോർ വാഹന വകുപ്പ് വിലയിരുത്തിയിരുന്നത്.

ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി വകുപ്പിലെ മറ്റുജോലികളിലേക്ക് മാറ്റാനാകും എന്ന ഗുണവുമുണ്ട്. ഇന്ത്യയില്‍, പൊതുജനങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഒന്ന് തിരിച്ചറിയല്‍ രേഖയായി ഗതാഗത വകുപ്പ് സ്വീകരിക്കുന്നു. പുതുതായി 30 രേഖകള്‍ പുതിയ ലൈസന്‍സ് അപേക്ഷക്കൊപ്പം സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 14, 2024, 18:25 [IST]
English summary
Kerala mvd warning against fake challan through whatsapp all things to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X