വാഹനം വിൽക്കുന്നതൊക്കെ കൊള്ളാം ആർസി മാറിയില്ലെങ്കിൽ പണിയാണേ, എംവിഡിയുടെ പുതിയ നിർദേശം ഇങ്ങനെ
കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും സെക്കൻഡ് ഹാൻഡ് വിപണി വളരെ ശക്തമായിക്കൊണ്ടിരിക്കുകയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വില കുറവിൽ പലരും കേരളത്തിലേക്ക് വാഹനം എത്തിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പഴയ വാഹനം വാങ്ങുന്നവർ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് ആർസി മാറ്റുന്ന കാര്യം. ബന്ധുക്കളുടെ വാഹനം വാങ്ങുമ്പോഴാണ് ഈ കാര്യം മറക്കുന്നത്. ഈ കാര്യത്തിൽ പുതിയ ഉത്തരവ് ഇറക്കിയിരിക്കുകയാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ്.
വാഹനവിൽപ്പന നടന്നുകഴിഞ്ഞാൽ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ പുതിയ മുന്നറിയിപ്പ് ഇറക്കിയിരിക്കുന്നത്. വാഹനവുമായി ബന്ധപ്പെട്ട് ഏത് കേസിലും ഒന്നാം പ്രതി വാഹനത്തിൻ്റെ ആർ.സി ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആർ.ടി. ഓഫീസിൽ നൽകണമെന്നും തുടർന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂർത്തിയാക്കണമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്. വാഹനങ്ങൾ വിറ്റതിന് ശേഷമുള്ള പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എംവിഡിയുടെ മുന്നറിയിപ്പ്.

നിങ്ങളുടെ ആർ സി ബുക്ക് പെറ്റ് ജി രൂപത്തിലേക്ക് മാറ്റുന്നത് വളരെ നല്ലതാണ്. പെറ്റ് ജി കാര്‍ഡ് രൂപത്തിലേക്ക് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറുന്നതോടെ ഇടനിലക്കാരുടെ അനാവശ്യമായ ഇടപ്പെടലുകൾ ഇല്ലാതാകുമെന്നതാണ് പ്രധാന നേട്ടമായി മോട്ടോർ വാഹന വകുപ്പ് വിലയിരുത്തിയിരുന്നത്. ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി വകുപ്പിലെ മറ്റുജോലികളിലേക്ക് മാറ്റാനാകും എന്ന ഗുണവുമുണ്ട്. ഇന്ത്യയില്‍, പൊതുജനങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.
ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഒന്ന് തിരിച്ചറിയല്‍ രേഖയായി ഗതാഗത വകുപ്പ് സ്വീകരിക്കുന്നു. പുതുതായി 30 രേഖകള്‍ പുതിയ ലൈസന്‍സ് അപേക്ഷക്കൊപ്പം സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. ഡ്രൈവിങ്ങ് ലൈസൻസ് പെറ്റ് ജി ഫോർമാറ്റിലേക്ക് മാറ്റാൻ അപേക്ഷിക്കാത്തവർ ഇപ്പോൾ തന്നെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

ആർസി പുതുക്കാനും ഓൺലൈനിലൂടെയും നേരിട്ടും അപേക്ഷിക്കാൻ സാധിക്കുന്നതാണ്. ഒറിജിനല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫോം 25 (പൂരിപ്പിച്ച് ഒപ്പിട്ടത്), ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പിയുസി സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡിന്റെ പകര്‍പ്പോ അല്ലെങ്കില്‍ ഫോം 60 അല്ലെങ്കില്‍ ഫോം 61, വാഹനത്തിന്റെ എഞ്ചിന്റെയും ഷാസി നമ്പറിന്റെയും പെന്‍സില്‍ പ്രിന്റ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, റോഡ് നികുതി അടച്ചതിന്റെ രേഖ, വാഹന ഉടമയുടെ ഐഡന്റിറ്റി, ഒപ്പ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.
വാഹന ആര്‍സി ഓണ്‍ലൈനായി പുതുക്കുന്നതിനായി പരിവാഹന്‍ സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ആദ്യം ഓണ്‍ലൈന്‍ സര്‍വീസസ് (Online Services) തെരഞ്ഞെടുത്ത ശേഷം വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസസ് (Vehicle-Related Services) തെരഞ്ഞെടുക്കുക. അടുത്തതായി നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.
ശേഷം തൊട്ടടുത്ത ആര്‍ടിഒ തിരഞ്ഞെടുത്ത് 'പ്രൊസീഡ്' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ദൃശ്യമാകുന്ന ഡ്രോപ്പ്-ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ആര്‍സി റിലേറ്റഡ് സര്‍വീസസ് തിരഞ്ഞെടുക്കുക. ശേഷം റിന്യൂവല്‍ ഓഫ് രജിസ്‌ട്രേഷന്‍ തെരഞ്ഞെടുക്കുക. ശേഷം രജിസ്‌ട്രേഷന്‍ നമ്പറും ഷാസി നമ്പറും പോലുള്ള ആവശ്യമായ വിവരങ്ങള്‍ നല്‍കുക. അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 'വെരിെൈഫ ഡീറ്റെയില്‍സ്' എന്നതില്‍ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








