മലയാളിയെ കൊണ്ടേ പറ്റു; 'കാവടിയാട്ടം' സ്റ്റൈലിൽ ഇലക്‌ട്രിക് സ്‌കൂട്ടറിലെ എണ്ണ വിൽപ്പന, വീഡിയോ വൈറൽ

കാവടിയാട്ടം എന്ന സിനിമയിൽ നമ്മുടെ പ്രിയപ്പെട്ട ജഗതിച്ചേട്ടൻ മയിലെണ്ണ വിൽക്കുന്ന സീൻ നിങ്ങൾ മറക്കാൻ സാധ്യതയില്ല. ഇപ്പോൾ അത് പോലെ വഴിയരികിൽ നിന്ന് എണ്ണകൾ വിൽക്കുന്നവർ കുറവാണ്. കടകളിലും ഓൺലൈനിലും എല്ലാം ലഭ്യമാണല്ലോ. എന്നാൽ അത്തരത്തിൽ ഒരു അനൗൺസ്മെൻ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എന്നാൽ അതൊരു വ്യക്തിയല്ല. ഇവി സ്കൂട്ടറുകളിലെ ജനപ്രിയനായ ഓലയാണ് അനൗൺസ്മെൻ്റ് നടത്തുന്നത്.

ഓല S1 പ്രോയിൽ ലഭിക്കുന്ന ഒരു ഫീച്ചറാണ് പാർട്ടി മോഡ് എന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ മോഡിൽ, സ്‌കൂട്ടറിന്റെ ലൈറ്റുകളും ഹസാർഡ് ലാമ്പും ബിൽറ്റ്-ഇൻ സ്പീക്കറുകളിൽ നിന്ന് പാട്ട് കേൾക്കുകയും ചെയ്യാം. ആയുർവേദ എണ്ണ വിൽക്കുന്ന കച്ചവടക്കാരൻ ഇത്തരമൊരു ബുദ്ധി കാണിക്കുമെന്ന് ആരും മനസിൽ പോലും വിചാരിച്ച് കാണില്ല.

മലയാളിയെ കൊണ്ടേ പറ്റു; കാവടിയാട്ടം സ്റ്റൈലിൽ ഇലക്‌ട്രിക് സ്‌കൂട്ടറിലെ എണ്ണ വിൽപ്പന, വീഡിയോ വൈറൽ

കേരളത്തിലെ ഏത് ജില്ലയാണെന്ന് വ്യക്തമല്ല എങ്കിലും സ്കൂട്ടറിലെ പാർട്ടി മോഡ് മിന്നിമറയുകയും ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നുണ്ട്. തീർച്ചയായും ആരാണ് എങ്കിലും ഇതിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാതെ പോകില്ല എന്ന് ഉറപ്പാണ്. കോളേജ് വിദ്യാർത്ഥികൾ ഈ സ്പീക്കറുകളിലൂടെ ഉച്ചത്തിൽ സംഗീതം പ്ലേ ചെയ്യുകയും സ്കൂട്ടറിന് മുന്നിൽ നൃത്തം ചെയ്യുകയും ചെയ്യുന്ന വീഡിയോകൾ ഇതിനു മുൻപ് ഇൻ്റർനെറ്റിൽ വന്നിട്ടുണ്ട്. അതുപോലെ, Ola S1 Pro സ്കൂട്ടറിന്റെ ബ്ലൂടൂത്ത് സ്പീക്കർ ഫീച്ചർ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിന് കമൻ്ററി പറയാൻ പോലും ഉപയോഗിക്കുന്നുണ്ടായിരുന്നു.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഓല ഇലക്ട്രിക് നിലവിൽ സ്‌കൂട്ടര്‍ S1 എയര്‍, S1, S1 പ്രോ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലാണ് വാഗ്ദാനം ചെയ്യുന്നത്. ഓല S1 എയറിന്റെ എക്‌സ്‌ഷോറൂം വില 84,999 രൂപ മുതലാണ് ആരംഭിക്കുന്നത്. S1 ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപ മുതലാണ് വില. അതേസമയം ടോപ് സ്‌പെക് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ 1.30 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) നല്‍കണം.

1.40 ലക്ഷം രൂപയാണ് അവരുടെ മുന്‍നിര മോഡലായ ഓല S1 പ്രോയുടെ എക്‌സ് ഷോറൂം വില. മിഡ്റേഞ്ച് മോഡലായ S1 വാങ്ങാന്‍ ഇപ്പോള്‍ 1.30 ലക്ഷം രൂപ മുടക്കണം. 3kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചെത്തുന്ന ഓല S1 എയറിന് 1.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. വില വര്‍ധിച്ചുവെന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല. ഓല ഇപ്പോള്‍ തങ്ങളുടെ ഇവികള്‍ക്ക് 60 മാസത്തെ വായ്പ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 5 വര്‍ഷത്തെ വായ്പ നല്‍കുന്നത്.

പരമ്പരാഗതമായി 36 മുതല്‍ 48 മാസം വരെയായിരുന്നു ബാങ്കുകളും മറ്റ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും വഴി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലോണുകള്‍ വാഗ്ദാനം ചെയ്തിരുന്നത്. 6.99 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭ്യമാക്കുക. ഒരു രൂപ പോലും ഡൗണ്‍പെയ്മന്റ് നല്‍കാതെ ഓല ഇവികള്‍ സ്വന്തമാക്കാമെന്നതാണ് മറ്റൊരു മെച്ചം. ഓല എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിച്ച് ഈ സേവനങ്ങള്‍ ലഭ്യമാക്കാം.

മലയാളിയെ കൊണ്ടേ പറ്റു; കാവടിയാട്ടം സ്റ്റൈലിൽ ഇലക്‌ട്രിക് സ്‌കൂട്ടറിലെ എണ്ണ വിൽപ്പന, വീഡിയോ വൈറൽ

എല്ലാ വാഹന നിര്‍മ്മാതാക്കള്‍ക്കും ഏറ്റവും കൂടുതല്‍ വില്‍പ്പന രേഖപ്പെടുത്തുന്നത് ഉത്സവ സീസണിലാണ്. എന്നും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി ഈ അവസരം സമര്‍ത്ഥമായി വിനിയോഗിക്കുന്ന ഓല ഇലക്ട്രിക്ക് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. നവരാത്രി, ദസറ ആഘോഷത്തിന്റെ ആവേശത്തില്‍ ഒക്ടോബറില്‍ ഇന്ത്യയിലുടനീളം 24,000 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായി ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വില്‍പ്പന രണ്ടര മടങ്ങ് വര്‍ധിച്ചതായാണ് ഇലക്ട്രിക് ടൂവീലര്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്നതും ഓലയാണ്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഏകദേശം 35 ശതമാനം വിപണി വിഹിതമാണ് ഓലക്കുള്ളത്.

മലയാളിയെ കൊണ്ടേ പറ്റു; കാവടിയാട്ടം സ്റ്റൈലിൽ ഇലക്‌ട്രിക് സ്‌കൂട്ടറിലെ എണ്ണ വിൽപ്പന, വീഡിയോ വൈറൽ

7000 രൂപ വിലമതിക്കുന്ന 5 വര്‍ഷത്തെ ബാറ്ററി വാറണ്ടി, എക്‌സ്‌ചേഞ്ച് ബോണസുകള്‍ ഉള്‍പ്പെടെ നിരവധി ഓഫറുകള്‍ ഓല ഭാരത് ഇവി ഫെസ്റ്റിന്റെ ഭാഗമായി ഓല വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ പാര്‍ട്നര്‍ ബാങ്കുകളില്‍ നിന്ന് 7,500 രൂപ വരെ ഡിസ്‌കൗണ്ടും സീറോ ഡൗണ്‍ പേയ്‌മെന്റ്, നോ-കോസ്റ്റ് ഇഎംഐ, സീറോ-പ്രോസസിംഗ് ഫീസ്, 5.99 ശതമാനം വരെ കുറഞ്ഞ പലിശ നിരക്ക് എന്നിവയുള്‍പ്പെടെയുള്ള ഫിനാന്‍സ് ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

കൂടാതെ ഈ ഉത്സവകാലത്ത് ഓല S1 പ്രോ ജെന്‍2 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് എല്ലാ ദിവസവും ഒരു S1 X+ ഇലക്ട്രിക് സ്‌കൂട്ടര്‍ സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്. ഓല കെയര്‍ പ്ലസിനുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളും പുതിയ S1 പ്രോ ജെന്‍ 2 വാങ്ങുമ്പോള്‍ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുകള്‍ വേറെയുമുണ്ട്. നിലവിലുള്ള ലൈനപ്പിലുടനീളം ഇ-സ്‌കൂട്ടറുകള്‍ക്ക് 5 വര്‍ഷത്തെ ബാറ്ററി വാറണ്ടി സൗജന്യമായി നല്‍കുന്ന പരിപാടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Saturday, November 4, 2023, 16:13 [IST]
English summary
Kerala ola owner playing announcement for selling oil using party mode video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X