കേരളത്തിൽ കൂടുതൽ എയർസ്ട്രിപുകൾ നിലവിൽ വരും
സഞ്ചാരികൾക്ക് കൂടുതൽ യാത്രാസൗകര്യമൊരുക്കുന്നതിനും കേരളത്തിലെ വിനോദ സഞ്ചാരം മെച്ചപ്പെടുത്തുന്നതിനുമായി കൂടുതൽ എയർസ്ട്രിപുകൾ (ചെറു വിമാനത്താവങ്ങൾ) പണിയണമെന്നാവശ്യപ്പെട്ട് സർക്കാർ കേന്ദ്ര സഹായം തേടിയിരിക്കുന്നു.
ഇലക്ട്രിക് ബാറ്ററി വികസിപ്പിക്കാൻ കേരളത്തിന് കേന്ദ്ര സഹായം
വയനാട്, ഇടുക്കി, ശബരിമല എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശമാണ് സർക്കാരിന്റെ ഈ നീക്കത്തിന്റെ പിന്നിൽ. സിവിൽ ഏവിയേഷൻ മന്ത്രിയുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ തീരുമാനമറിയിച്ചത്.

കേരളത്തിൽ വിനോദ സഞ്ചാര സാധ്യതകളേറെയാണെന്നും അതിനാൽ വിമാനങ്ങൾക്ക് പറന്നിറങ്ങാൻ തക്കസൗകര്യമുള്ള ചെറിയ എയർപോർട്ടുകൾ കേരളത്തിന്റെ വിവിധഭാഗങ്ങളിലായി പണിയണമെന്നുള്ള ആവശ്യമാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് മുന്നിലായി അവതരിപ്പിച്ചത്.

ഇക്കാര്യം എയർലൈൻ കമ്പനികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നായിരുന്നു സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി രാജു നൽകിയ മറുപടി.

പത്തനംതിട്ട ജില്ലയിലെ ആറന്മുള വിമാനത്താവളത്തെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് കൃഷിഭൂമിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ആ സംരംഭം നടപ്പിലാക്കില്ലെന്നുള്ള മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തിനിന്നും ഉണ്ടായത്.

കൃഷിഭൂമി ഉപയോഗപ്പെടുത്താൻ താല്പര്യമില്ലെന്നും അതല്ലെങ്കിൽ ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ ഒരു എതിർപ്പും ഞങ്ങൾക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കരിപ്പൂർ വിമാനത്താവളത്തിലെ നിലവിലുള്ള സൗകര്യങ്ങളില്‍ ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സംഘം അതൃപ്തി പ്രകടിപ്പിച്ചതിനാൽ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചിരുന്നു.

റണ്‍വേയുടെ വിസ്തൃതി കുറവും ചുറ്റുമുള്ള റോഡുകളുടെ ശോചനീയാവസ്ഥയും കരിപ്പൂരിന് സ്വന്തമായി റഡാര്‍ സംവിധാനം ഇല്ലെന്നുമാണ് പരിശോധനാ സംഘം കണ്ടെത്തിയത്.

കരിപ്പൂർ വിമാനത്താവളത്തിലെ പ്രശ്നപരിഹാരത്തിന് അല്പം സാവകാശം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പുതിയ ചെറു വിമാനത്താവങ്ങൾ പണിയാനുള്ള ഭൂമി അനുവദിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ പറക്കും ജ്വല്ലറി കേരളത്തിൽ

ഹെൽമെറ്റില്ലെങ്കിൽ ഇനി പെട്രോളും ഇല്ല കേരളത്തിൽ


Click it and Unblock the Notifications








