ഇനി നിശബ്ദമായെത്തും; കേരള പൊലീസിന്റെ പട്രോളിംഗ് ഇനി ഇലക്ട്രിക് ബൈക്കില്‍

ലോക പരിസ്ഥിതി ദിനം പല രീതിയിലാണ് ആഘോഷിച്ച് വരാറുള്ളത്. മരങ്ങള്‍ വെച്ചുപിടിപ്പിക്കലാണ് അതില്‍ പോപ്പുലറായ ഒന്ന്. എന്നാല്‍ തങ്ങളുടെ വാഹന നിരയിലേക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പെടുത്തിയാണ് ഇക്കുറി കേരള പൊലീസ് പരിസ്ഥിതി ദിനം കളറാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രതിബദ്ധത എന്ന നിലയില്‍, കൊച്ചി സിറ്റി പോലീസ് കസ്റ്റം-ബില്‍റ്റ് റിവോള്‍ട്ട് RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ തിങ്കളാഴ്ച പുറത്തിറക്കി.

ഇവികളുടെ അനാച്ഛാദനവും ഫ്ളാഗ്ഓഫും എറണാകുളം ജില്ലാ പൊലീസ് മേധാവി കെ. സേതു രാമന്‍ നിര്‍വഹിച്ചു. പൊലീസ് സേനയുടെ ഹരിത സംരംഭങ്ങളുടെ ഭാഗമായാണ് ലോക പരിസ്ഥിതി ദിനത്തില്‍ ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കുന്നതെന്ന് സേതുരാമന്‍ വിശദീകരിച്ചു. നിലവില്‍ പൊലീസ് സേന ഉപയോഗിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ കാലഹരണപ്പെട്ടതായും കൊച്ചി പോലൊരു വലിയ നഗരത്തില്‍ അവയുടെ പ്രാധാന്യം വലുതായതിനാല്‍ പുത്തന്‍ ബൈക്കുകള്‍ വാഹനനിരയിക്കേ് ചേര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

kochi city police electric motorcycles

നിലവിലെ വാഹനവ്യൂഹത്തിലേക്ക് 50 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ സഹായത്തോടെയായിരിക്കും ഇത് സാധ്യമാക്കുക. ഇത്തരത്തില്‍ 30 മോട്ടോര്‍സൈക്കിളുകള്‍ വാങ്ങാനുള്ള നിര്‍ദ്ദേശത്തിന് അധികൃതര്‍ പച്ചക്കൊടി കാണിച്ചതായാണ് വിവരം. പൊലീസ് സേന ഈ ഇലക്ട്രിക് ബൈക്കുകള്‍ പ്രധാനമായും പട്രോളിംഗ് ആവശ്യങ്ങള്‍ക്കായിരിക്കും ഉപയോഗിക്കുക.

അത്യാധുനിക സാങ്കേതികവിദ്യ, ഈടുറ്റ ബാറ്ററി സംവിധാനങ്ങള്‍, എമിഷന്‍-ഫ്രീ പെര്‍ഫോമന്‍സ് എന്നീ പ്രത്യേകതകള്‍ കൊണ്ട് റിവോള്‍ട്ട് എതിരാളികളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. ഇക്കാരണങ്ങളാല്‍ തന്നെ അവ സുസ്ഥിര ഗതാഗത മാര്‍ഗമായി തെരഞ്ഞെടുക്കാവുന്നതുമാണ്. നൂതന സാങ്കേതികവിദ്യയും ഡിസൈനും സംയോജിപ്പിച്ച് കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് തടസങ്ങളില്ലാത്ത റൈഡ് എക്‌സ്പീരിയന്‍സ് റിവോള്‍ട്ട് വാഗ്ദാനം ചെയ്യുന്നു.

kochi city police electric motorcycles

3kWh ബാറ്ററി പായ്ക്ക് ആണ് റിവോള്‍ട്ട് RV400 ഇലക്ട്രിക് ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. 6.7 bhp പവറും 54 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ ഇവിയുടെ കരുത്ത്. ഇക്കോ, സ്പോര്‍ട്ട്, പവര്‍ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ ബൈക്ക് വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നാണ് റിവോള്‍ട്ട് അവകാശപ്പെടുന്നത്. 4.5 മണിക്കൂര്‍ ആണ് ചാര്‍ജിംഗ് സമയം.

ഫീച്ചര്‍ സമ്പന്നം കൂടിയാണ് റിവോള്‍ക്ക് RV400 ഇലക്ട്രിക് ബൈക്ക്. എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, കീലെസ് ഇഗ്‌നിഷന്‍, റീമൂവബിള്‍ ബാറ്ററി പായ്ക്ക് എന്നിവയുള്‍പ്പെടെ ഇതിന് നിരവധി സവിശേഷതകള്‍ ഉണ്ട്. ഫൂട് പെഗുകള്‍ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന സ്പീക്കറിലൂടെ മോട്ടോര്‍സൈക്കിള്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന സൗണ്ട് സിസ്റ്റവും റിവോള്‍ക്ക് RV400 ഓഫര്‍ ചെയ്യുന്നു.

ഇലക്ട്രിക് ബൈക്കിന് ശബ്ദമില്ലെന്ന പോരായ്മ നികത്തണമെന്നുള്ളവര്‍ക്ക് ഇത് ഉപയോഗപ്പെടുത്താം. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ തങ്ങളുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുത്താനാുള്ള കേരള പൊലീസിന്റെ തീരുമാനം പരിസ്ഥിതി സൗഹൃദ നിയമ നിര്‍വ്വഹണ രീതികള്‍ സ്വീകരിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയാണ് എടുത്ത് കാണിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്‌ക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി സമൂഹത്തിന്റെ ക്ഷേമത്തിന് മുന്‍ഗണന നല്‍കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.

സുസ്ഥിരമായ ഭാവിയിലേക്ക് നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് എങ്ങനെ സംഭാവന നല്‍കാമെന്നതിന്റെ യഥാര്‍ത്ഥ ഉദാഹരണമാണിത്. പൊലീസ് ഡിപ്പാര്‍ട്്‌മെന്റിന്റെ ചുവട്പിടിച്ച് കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്ക് ഉടന്‍ ചുവടു മാറുമെന്ന് പ്രതീക്ഷിക്കാം. തിങ്കളാഴ്ച കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകളുടെ രണ്ടാമത്തെ ബാച്ച് എത്തിയിരുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളില്‍ നാലെണ്ണമാണ് തിരുവനന്തപുരത്തെ സ്വിഫ്റ്റ് ആസ്ഥാനത്തെത്തിയത്.

More from DriveSpark

Article Published On: Friday, June 9, 2023, 10:40 [IST]
English summary
Kerala police added revolt rv400 electric motorcycle in to its fleet to mark world environment day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X