കേരള പൊലീസിന് കൂടുതൽ കരുത്തുമായി ഇനി Force Gurkha 4×4 എസ്‌യുവികളും
മഹീന്ദ്ര ജീപ്പുകൾ അടക്കിവാണ കേരള പൊലീസ് വാഹന നിരയിൽ അടുത്ത കാലങ്ങളായി കൂടുതൽ ആധുനികമായ പല പുത്തൻ മോഡലുകളും ഇടം പിടിച്ചിട്ടുണ്ട്. കാലാനുസൃതമായ അപ്പ്ഡേറ്റുകളുടെ ഭാഗമായി പൊലീസ് സേനയുടെ ഭാഗമായി ഇപ്പോൾ ഫോഴ്സ് ഗൂർഖയും വാഹന നിരയിൽ ചേർന്നിരിക്കുകയാണ്.

സംസ്ഥാനത്തെ പർവതമേഖലകളിൽ സാന്നിധ്യവും പട്രോളിംഗും വർധിപ്പിക്കുന്നതിനായി 44 ഫോഴ്‌സ് ഗൂർഖ എസ്‌യുവികളാണ് കേരള പൊലീസ് വാങ്ങിയിരിക്കുന്നത്.

പരുക്കൻ ഭൂപ്രദേശമുള്ള പർവതപ്രദേശങ്ങളിൽ 4×2 വാഹനങ്ങൾ അത്ര മികവുറ്റതല്ല എന്നതിനാലാണിത്, ഗൂർഖ ഇത്തരം ഭൂപ്രദേശങ്ങളെ നേരിടാൻ നിർമ്മിച്ച ശരിയായ 4×4 വാഹനമാണ്.

കൂടാതെ, പൊലീസ് സേനയ്ക്കായി 72 മഹീന്ദ്ര ബൊലേറോകൾക്കും കേരള പൊലീസ് അപ്പ്രൂവൽ നൽകിയിട്ടുണ്ട്. ബൊലേറോയുടെ അടിസ്ഥാന മോഡലായ B4 വേരിയന്റായിരിക്കും സേനയ്ക്ക് ലഭിക്കുക.

ഇതാദ്യമായല്ല പൊലീസ് ബൊലേറോ തങ്ങളുടെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്. കർണാടക, മഹാരാഷ്ട്ര, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇതിനകം തന്നെ പട്രോളിംഗ് കാറായി മഹീന്ദ്ര ബൊലേറോ ഉപയോഗിക്കുന്നു.

കഴിഞ്ഞ വർഷം, ഗൂർഖയുടെ പുതിയ തലമുറ ഫോഴ്‌സ് പുറത്തിറക്കി, ശരിക്കും ഓഫ്-റോഡിംഗിൽ താൽപ്പര്യമുള്ള ആളുകളിൽ നിന്ന് ഇതിന് നല്ല ഫീഡ്‌ബാക്കാണ് ലഭിക്കുന്നതും.

മഹീന്ദ്ര ഥാറാണ് ഇന്ത്യൻ വിപണിയിൽ ഗൂർഖയുടെ എതിരാളി. എന്നിരുന്നാലും, നേക്കഡാണെന്ന് തോന്നുന്ന ഗൂർഖയുമായി താരതമ്യപ്പെടുത്തുമ്പോൾ ഥാർ ഇപ്പോൾ ഒരു അത്യാധുനിക ലൈഫ്‌സ്റ്റൈൽ എസ്‌യുവിയാണ്.

ഥാറിൽ നിന്ന് വ്യത്യസ്തമായി, ഗൂർഖയെ ഫോഴ്‌സ് ഒരു വേരിയന്റിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 14.10 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. താരതമ്യപ്പെടുത്തുമ്പോൾ മഹീന്ദ്ര ഥാറിനേക്കാൾ അല്പം കൂടുതലാണിത്. ഥാറിന്റെ എക്സ്-ഷോറൂം വില 13.17 ലക്ഷം രൂപയിൽ ആരംഭിച്ച് 15.53 ലക്ഷം രൂപ വരെയാണ്. കൂടുതൽ വേരിയന്റുകളിലും ഥാർ ലഭ്യമാണ്.

90 bhp പരമാവധി കരുത്തും 250 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന മെർസിഡീസ് ബെൻസ് സോഴ്സ്ഡ് 2.6 ലിറ്റർ ഡീസൽ എഞ്ചിനിലാണ് ഗൂർഖ എത്തുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

നിലവിൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓഫറിൽ ഇല്ല. ഫോഴ്സ് 4×4 സിസ്റ്റം, ലോ-റേഞ്ച് ട്രാൻസ്ഫർ കേസ്, ഫ്രണ്ട് ആൻഡ് റിയർ മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യൽ എന്നിവ സ്റ്റാൻഡേർഡായി വാഹനം വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്ര ബൊലേറോ
മഹീന്ദ്ര ബൊലേറോ ഗ്രാമപ്രദേശങ്ങളിൽ വളരെ ജനപ്രിയമാണ്, കാരണം അത് വളരെ വിശ്വസനീയമായ ഒരു വർക്ക് ഹോഴ്സാണ്. മാത്രമല്ല, ഏറ്റവും താങ്ങാനാവുന്ന റിയർ വീൽ ഡ്രൈവ് എസ്‌യുവികളിലൊന്നാണിത്.

ഇത് ഒരു ലാഡർ-ഫ്രെയിം ചാസി ഉപയോഗിക്കുന്നു, നല്ല ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്, കൂടാതെ ഓൾ മെറ്റൽ പാർട്സുമായി വരുന്ന ഒരു ടാങ്ക് പോലെയാണ് എസ്‌യുവി ഇപ്പോഴും നിർമ്മിച്ചിരിക്കുന്നത്.

ബൊലേറോയുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 8.99 ലക്ഷം രൂപ മുതലാണ്, ഇത് 9.99 ലക്ഷം രൂപ വരെ ഉയരുന്നു. B4, B6 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ മാത്രമാണ് മഹീന്ദ്ര ഈ വാഹനം വാഗ്ദാനം ചെയ്യുന്നത്. 75 bhp പരമാവധി കരുത്തും 210 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനിലാണ് ബൊലേറോ എത്തുന്നത്.

ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. എഞ്ചിൻ വളരെ വിശ്വസനീയമാണ്, കുറഞ്ഞ അറ്റകുറ്റപ്പണികളും കാലാനുസൃതമായ മെയിന്റനൻസും മാത്രമേ ഇതിന് ആവശ്യമായി വരൂ.

വരാനിരിക്കുന്ന ഗൂർഖ ഫൈവ് ഡോർ മോഡൽ
ഗൂർഖയുടെ ഫൈ ഡോർ പതിപ്പിന്റെ പണികൾ ഫോഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. പുതിയ എസ്‌യുവി ഇതിനോടകം ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിൻ ഡോറുകളെ ഉൾക്കൊള്ളുന്നതിനായി ത്രീ ഡോർ ഗൂർഖയുടെ വീൽബേസ് ഫോഴ്സ് വർധിപ്പിച്ചു.

പിൻവശത്തെ ഡോറുകൾ വാഹനത്തിൽ കയറാനും ഇറങ്ങാനും വളരെ എളുപ്പമാക്കും. മാത്രമല്ല, റോഡുകളിൽ കണ്ടെത്തിയ ടെസ്റ്റ് മ്യൂളുകൾക്ക് മൂന്നാം നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകൾ ഉണ്ടായിരുന്നു.

ഇതിന് ആറ് സീറ്റ് ലേയൗട്ടാണ് വരുന്നത്, എന്നാൽ നിലവിലെ ത്രീ ഡോർ ഗൂർഖയ്ക്ക് ഫോർ സീറ്റ് ലേയൗട്ട് മാത്രമേ ഉള്ളൂ. എസ്‌യുവിയുടെ ഡ്രൈവ്‌ട്രെയിനിൽ മാറ്റങ്ങളൊന്നും വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.
Source: manoramaonline


Click it and Unblock the Notifications








