ജീവൻ രക്ഷിക്കേണ്ടവർ കാലൻ്റെ കുപ്പായമണിയുന്നു!ആംബുലൻസിൻ്റെ വഴിതടഞ്ഞ ക്രെറ്റ ഓടിച്ചത് ഡോക്ടർ

വാഹനവുമായി റോഡിലേക്ക് ഇറങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കുറച്ച് നിയമങ്ങളുണ്ട്, അതിൽ പ്രധാനമായി ആംബുലൻസിനും ഫയർ എഞ്ചിൻ തുടങ്ങി എമർജൻസി വാഹനങ്ങൾക്ക് വഴി നൽകണമെന്നതാണ്. എന്നാൽ ചിലർ ആംബുലൻസിന് വഴി നൽകാതെ വണ്ടിയോടിക്കുന്ന വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ ഒരു ജീവന് വേണ്ടി കുതിച്ച് പായുന്ന വാഹനത്തിന് വഴി കൊടുക്കാതിരിക്കുന്നത് ജീവൻ രക്ഷിക്കാൻ ബാധ്യസ്ഥനായ ഒരു ഡോക്ടർ ആണെങ്കിലോ. അതേ കണ്ണൂരിലാണ് അത്തരത്തിലൊരു സംഭവമുണ്ടായത്. തലശ്ശേരിയിൽ വച്ചാണ് അത്യാസന്നനിലയിലുള്ള ഒരു ഹൃദ്‌രോഗിയുമായി പാഞ്ഞ ആംബുലൻസിന് ഒരു ഡോക്ടർ ഓടിച്ച ഹ്യുണ്ടായി ക്രെറ്റ വഴി നൽകാതിരുന്നത്.

മട്ടന്നൂർ മിഷൻ ഹോസ്പിറ്റലിൽ നിന്ന് തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. വീഡിയോയിൽ കാണുന്നത് പോലെ പല തവണ വാഹന സൈഡിൽ ഒതുക്കാൻ സ്ഥലമുണ്ടായിട്ടും ഡോക്ടർ അതിന് ശ്രമിക്കുന്നില്ല. ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന നഴ്സ് രോഗിക്ക് സിപിആർ നൽകുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ രോഗിയെ ആശുപത്രിയിലെത്തിച്ചതിന് ശേഷം ആർടിഓയിൽ പരാതി നൽകിയതോടെയാണ് ഡോക്ടറിനെ കസ്റ്റഡിയിലെടുക്കുന്നത്.

പരാതി നൽകിയതിന് പിന്നാലെ കതിരൂർ പോലീസ് വാഹനമോടിച്ച ഡോ. രാഹുൽ രാജിനെതിരെ കേസെടുത്തു. കേസിലെ പ്രധാന വകുപ്പുകൾ സെക്ഷൻ 285 (പൊതു ഇടങ്ങളിൽ അപകടമുണ്ടാക്കുകയോ തടസ്സമുണ്ടാക്കുകയോ ചെയ്യുക), സെക്ഷൻ 194E (അടിയന്തര വാഹനങ്ങൾക്ക് വഴങ്ങാതിരിക്കുക) എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ മോട്ടോർ വാഹന വകുപ്പ് ഡോക്ടർക്ക് 5,000 രൂപ പിഴയും ചുമത്തി. പരാതിയിൻമേൽ ഡോക്ടറിനെ അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യത്തിൽ വിടുകയായിരുന്നു.

സംഭവത്തിൽ ഡോക്ടർ വാദിക്കുന്നത്താൻ പെട്ടെന്ന് ആംബുലൻസ് കണ്ടപ്പോൾ പകച്ചു പോയെന്നും വാഹനം സൈഡിലൊതുക്കാൻ സ്ഥലമില്ലായിരുന്നും എന്നുമാണ.എന്നാൽ വീഡിയോയിൽ കാണുന്നത് പോലെ മറ്റ് വാഹനങ്ങളെല്ലാം പെട്ടെന്ന് തന്നെ വശങ്ങളിലേക്ക് നീക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ വാഹനം വശങ്ങളിലേക്ക് ഒതുക്കാൻ ഇടമില്ലായിരുന്നു എന്ന പറയുന്നതിൽ ഒരു കഴമ്പുമില്ല എന്ന് വേണം അനുമാനിക്കാൻ.

ഇതിന് മുൻപും ഇത്തരം സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. അന്ന് ഒരു മാരുതി സുസുക്കി സിയാസ് ഡ്രൈവറായിരുന്നു ആംബുലൻസിന് സ്ഥലം കൊടുക്കാതിരുന്നത്. സിയാസ് ഓടിച്ച വ്യക്തിക്ക് 2.50 ലക്ഷം രൂപ പിഴയും ലൈസൻസ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.ഹ്യുണ്ടായി ക്രെറ്റ N ലൈന്‍ N8, N10 എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. എസ്‌യുവിയുടെ പ്രാരംഭ വില 16.93 ലക്ഷം രൂപയായി. ടോപ് സ്‌പെക് വേരിയന്റിന് ഇനി മുതല്‍ 20.56 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്.

അറ്റ്‌ലസ് വൈറ്റ്, അബിസ് ബ്ലാക്ക്, ടൈറ്റന്‍ ഗ്രേ മാറ്റ്, തണ്ടര്‍ ബ്ലൂ വിത്ത് അബിസ് ബ്ലാക്ക് റൂഫ്, അറ്റ്‌ലസ് വൈറ്റ് വിത്ത് അബിസ് ബ്ലാക്ക് റൂഫ്, ഷാഡോ ഗ്രേ വിത്ത് അബിസ് ബ്ലാക്ക് റൂഫ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മോണോടോണ്‍, ഡ്യുവല്‍-ടോണ്‍ നിറങ്ങളില്‍ ഹ്യുണ്ടായി ക്രെറ്റ N ലൈന്‍ വാങ്ങാനാവും. സ്റ്റാന്‍ഡേര്‍ഡ് ടര്‍ബോ പെട്രോള്‍ പതിപ്പിനേക്കാള്‍ അല്‍പ്പം കൂടുതല്‍ സവിശേഷമാക്കുന്നതിന് നിരവധി വിഷ്വല്‍, മെക്കാനിക്കല്‍ അപ്‌ഗ്രേഡുകള്‍ക്കൊപ്പമാണ് ക്രെറ്റ N ലൈന്‍ വരുന്നത്.

ഇതില്‍ പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, N ലൈന്‍ ബാഡ്ജിംഗോടു കൂടിയ ട്വീക്ക് ചെയ്ത ഗ്രില്‍, ചുറ്റിനും റെഡ് ആക്സന്റുകള്‍, റിയര്‍ സ്പോയിലര്‍, റീഡിസൈന്‍ ചെയ്ത 18 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് ടിപ്പ് എന്നിവയെല്ലാമാണ് ആ മാറ്റങ്ങള്‍.കാറിന്റെ ക്യാബിനില്‍ പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയര്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയില്‍ നിന്ന് വിട്ടുപോയ ഒരു സ്‌പോര്‍ട്ടിയര്‍ സ്റ്റിയറിംഗ് വീലും ഗിയര്‍ സെലക്ടറും ഇതിന് ലഭിക്കുന്നു.

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്കായുള്ള ഇരട്ട 10.25 ഇഞ്ച് ഡിസ്പ്ലേകള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബോസ് സോഴ്സ് മ്യൂസിക് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ഡ്യുവല്‍ ഡാഷ് ക്യാമറ, പവര്‍, വെന്റിലേറ്റഡ് ഡ്രൈവര്‍ സീറ്റ്, 360-ഡിഗ്രി സറൗണ്ട് ക്യാമറ, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS സ്യൂട്ട് പോലുള്ള സവിശേഷതകളാണ് ഹ്യുണ്ടായി ക്രെറ്റ N ലൈനില്‍ സജ്ജീകരിച്ചിട്ടുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 21, 2025, 15:17 [IST]
English summary
Kerala police arrested a doctor for not giving way to an ambulance video viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X